»   » നിവിന്‍ പോളിയെ അറിയാത്ത ശാന്തി കൃഷ്ണയ്ക്ക് താരപത്‌നി റിന്ന നല്‍കിയ മറുപടി

നിവിന്‍ പോളിയെ അറിയാത്ത ശാന്തി കൃഷ്ണയ്ക്ക് താരപത്‌നി റിന്ന നല്‍കിയ മറുപടി

Posted By: Nihara
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ശാന്തി കൃഷ്ണ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ് തുടങ്ങിയവര്‍ക്കൊപ്പം നായികയായി തിളങ്ങി നിന്ന താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. നടന്‍ ശ്രീനാഥുമായുള്ള പ്രണയവും വിവാഹ മോചനവുമൊക്കെയായി താരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു

നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിടില്ലെന്ന് താരപുത്രി, നായികാ വേഷം മാത്രമേ പറ്റുകയുള്ളൂവെന്നാണോ ?

22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചു വരികയാണ്. ജീവിതത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുമായി പോരാടുന്നതിനിടയില്‍ സിനിമയൊന്നും കൃത്യമായി കാണാറില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. പ്രേമം ഫെയിം അല്‍ത്താഫ് സലീമിന്റെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് താരം തിരിച്ചു വരുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ്

പ്രണയവും വിവാഹ മോചനവുമൊക്കെയായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും സിനിമയില്‍ സജീവമായിരുന്നില്ല ശാന്തി കൃഷ്ണ. 22 വര്‍ഷം സിനിമയുമായി അകന്നു നിന്നിരുന്ന താരം ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്.

നിവിന്‍ പോളിയുടെ അമ്മ വേഷത്തിലൂടെ തിരിച്ചു വരവ്

നിവിന്‍ പോളിയും അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചു വരുന്നത്.

നിവിന്‍ പോളിയെ അറിയില്ല

പുതിയ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നിവിന്‍ പോളിയുടെ അമ്മ വേഷമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ആരാണ് നിവിന്‍ പോളിയെന്ന് അറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു

യുവതലമുറയിലെ മിക്ക താരങ്ങളെയും തനിക്ക് അറിയില്ലെന്നും സിനിമയുമായുള്ള സകല ബന്ധവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താനെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയെക്കുറിച്ച് അറിയുന്നതിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

നിവിന്‍ പോളിയോട് നേരിട്ടു പറഞ്ഞു

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി നിറഞ്ഞു നില്‍ക്കുന്ന നിവിന്‍ പോളിയെ അറിയില്ലെന്നുള്ള കാര്യം ശാന്തി കൃഷ്ണ നിവിനോടു തന്നെ നേരിട്ടു പറഞ്ഞിരുന്നു. തന്‍രെ സിനിമകളൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കേട്ടുനില്‍ക്കുകയായിരുന്നു താരം.

നിവിന്‍ മിണ്ടിയില്ല

പൊതുവെ ശാന്ത പ്രകൃതക്കാരനാണ് നിവിന്‍ പോളി. പൊതു ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ അനാവശ്യമായി ബഹളമൊന്നും ഉണ്ടാക്കാറില്ല. വിവാദങ്ങളിലും അധികം പെടാത്ത താരമാണ്. തന്നെ അറിയില്ലെന്ന് ശാന്തി കൃഷ്ണ പറഞ്ഞപ്പോഴും മൗനമായിരുന്നു ആ മുഖത്ത്.

റിന്ന നല്‍കിയ മറുപടി

ഇക്കാര്യം സംസാരിക്കുമ്പോള്‍ നിവിനൊപ്പം ഭാര്യ റിന്നയുമുണ്ടായിരുന്നു. ചേച്ചി വളരെ കാലം മുന്‍പ് സിനിമയില്‍ നിന്നും പോയതല്ലെ. കുഴപ്പമൊന്നുമില്ലെന്നായിരുന്നു താരപത്‌നിയുടെ മറുപടി.

English summary
Shnanthi Krishna about Nivin Pauly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam