»   » സെല്‍ഫി എടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്ന് മലയാള സിനിമയിലെ പ്രമുഖ അഭിനേത്രി !!

സെല്‍ഫി എടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്ന് മലയാള സിനിമയിലെ പ്രമുഖ അഭിനേത്രി !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേംനസീറും ഷീലയും തമ്മില്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. എക്കാലത്തെയും മികച്ച താരജോഡികളായിരുന്നു ഇരുവരും. പ്രേംനസീറും ഷീലയും ഒരു കാലത്തെ മികച്ച താരജോഡികളായിരുന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച താരജോഡികളെന്ന റെക്കോര്‍ഡ് ഇവരുടെ പേരിലാണ്.

പ്രേംനസീറുമായി ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ച് ഷീല മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. 107 ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പ്രേക്ഷകര്‍ക്കാണ് ഇക്കാര്യത്തിന്റെ ക്രഡിറ്റ് ഷീല നല്‍കുന്നത്. തങ്ങള്‍ ജോഡികളായെത്തിയ ചിത്രങ്ങള്‍ വിജയിപ്പിച്ചത് പ്രേക്ഷകരാണല്ലോയെന്നാണ് നടി പറയുന്നത്.

ഇരിക്കാന്‍ കസേര കൊണ്ടു പോവുമായിരുന്നു

മരക്കസേരയാണ് അന്നത്തെ കാലത്ത് ഇരിക്കാനായി തന്നിരുന്നത്. ചില സമയത്ത് ഈ കസേരകള്‍ ഷൂട്ടിങ്ങ് ആവശ്യത്തിനും ഉപയോഗിക്കും. ഇന്നത്തപ്പോലെ അത്യാധുനിക സൗകര്യമുള്ള കാരവാനൊന്നും അന്നുണ്ടായിരുന്നില്ല. പഴയ കാല ഷൂട്ടിങ്ങിനെക്കുറിച്ച് ഷീല പറയുന്നത് ഇങ്ങനെയാണ്.

അന്യഭാഷയിലെ താരങ്ങള്‍ സ്വന്തമായി കസേര കൊണ്ടു വരും

തെലുങ്കിലും തമിഴിലുമുള്ള താരങ്ങള്‍ സ്വന്തമായി പ്ലാസ്റ്റിക് നെയ്ത കസേര കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. കസേരയുടെ പുറകില്‍ പേരഴുതി വെക്കുന്നതിനാല്‍ ആരും അതില്‍ കയറി ഇരിക്കാറുമില്ല.

രണ്ടു കസേര വാങ്ങിച്ചു പേരെഴുതിച്ചു

താന്‍ രണ്ട് കസേര വാങ്ങിയെന്നും അതില്‍ പ്രേംനസീര്‍ എന്നും ഷീല എന്നു പേരെഴുതിച്ചു. ഇക്കാര്യം നസീറിനോട് പറഞ്ഞപ്പോള്‍ ഇതൊന്നും നടക്കില്ല നാണക്കേടല്ലേ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും ഷീല ഓര്‍ക്കുന്നു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം കസേര ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഒരിക്കല്‍പ്പോലും മറ്റുള്ളവരുടെ കസേര മറ്റ് താരങ്ങള്‍ ഉപയോഗിക്കാറില്ലായിരുന്നുവെന്നും ഷീല ഓര്‍ത്തെടുത്തു.

യന്ത്രം പോലെയാണ് ജോലി ചെയ്തിരുന്നത്

രാവിലെ തുടങ്ങി ഉച്ചവരെ ഒരു സിനിമയില്‍ ്ഭിനയിച്ചതിന് ശേഷം ഉച്ചയ്ക്ക് അടുത്ത സിനിമയില്‍ അഭിനയിക്കാന് പോവുന്ന സ്ഥിതിയായിരുന്നു അന്ന്. ഈ സിനിമയില്‍ നസീര്‍ കാമുകനായിരുന്നുവെങ്കില്‍ അടുത്ത ചിത്രത്തില്‍ സഹോദരനായിരിക്കും. യന്ത്രം പോലെയായിരുന്നു അന്നത്തെ കാലത്ത് ജോലി ചെയ്തിരുന്നത്.

സിനിമയെ ഗൗരവകരമായി സമീപിച്ചു തുടങ്ങിയത്

കള്ളിച്ചെല്ലമ്മ എന്ന സിനിമയ്ക്ക് ശേഷമാണ് സിനിമയെ സമീപിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയത്. ഗൗരവകരമായി കാണാനും ഒരുപാട് വായിക്കാനും ആരംഭിച്ചത് അപ്പോള്‍ മുതലായിരുന്നു.

വാക്കിനു വിലയുള്ള പ്രൊഡ്യൂസര്‍മാര്‍

പ്രൊഡ്യൂസര്‍ വന്ന് സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കാശ് കുറവാണെങ്കിലും കഥാപാത്രത്തെ ഇഷ്ടമായാല്‍ ചെയ്യാന്‍ സമ്മതിക്കുമായിരുന്നു. നഷ്ടം വന്ന സിനിമയുടെ നിര്‍മ്മാതാക്കളോട് അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതമറിയിക്കും. പടം തീരാറാവുമ്പോള്‍ അവര്‍ വന്ന് പണം ഏല്‍പ്പിക്കും. വാക്കിന് വിലയുള്ള പ്രൊഡ്യൂസര്‍മാരായിരുന്നു അന്നുണ്ടായിരുന്നതെന്നും ഷീല പറയുന്നു.

സെല്‍ഫിയെടുക്കുന്നത് ഇഷ്ടമല്ല

കൂട്ടബലാത്സംഗത്തിന് തുല്യമായാണ് സെല്‍ഫി എടുക്കുന്നതിനെ ഷീല വിശേഷിപ്പിക്കുന്നത്. സെല്‍ഫി ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്.

English summary
Sheela about Prem Nazir and todays film stars.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam