»   » സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് പുതുതായി കടന്നു വന്ന താരമാണ് ഷീലു എബ്രഹാം. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഷീലു അഭിനയിച്ചിട്ടുള്ളൂ. വിവാഹശേഷം പലരും സിനിമ ലോകത്തോട് വിടപറയാറുണ്ട്. എന്നാല്‍, ഷീലു വിവാഹം കഴിഞ്ഞാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. വീപ്പിങ് ബോയ് എന്ന സിനിമയിലാണ് ആദ്യം എത്തിയത്. എന്നാല്‍, ഷീലു ശ്രദ്ധിക്കപ്പെട്ടത് ഷീ ടാക്‌സി എന്ന ചിത്രത്തിലൂടെയാണ്.

സിനിമാ ലോകം അത്ര മോശം ഫീല്‍ഡാണോ, ഇങ്ങനെ മനസ്സില്‍ വിചാരിച്ചത് ഷീലു തന്നെയാണ്. കാരണം, അത്രമാത്രം അവഗണന സിനിമയിലേക്ക് എത്തിയപ്പോള്‍ താരം നേരിട്ടിട്ടുണ്ട്. വിവാഹ ജീവിതത്തിലും സുഹൃത്തു ബന്ധങ്ങളിലും വിള്ളല്‍ വീണു എന്നു ഷീലു പറയുന്നു. പ്രമുഖ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

സിനിമ ഒരു മോശം ഫീല്‍ഡായിട്ടാണ് പലരും കാണുന്നത്. ഭര്‍ത്താവിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് സിനിമയിലേക്ക് വന്നത്. അതാണ് ഇപ്പോഴത്തെ ഏക ആശ്രയമെന്നും ഷീലു പറയുന്നു.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

സിനിമയിലെത്തിയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറി. സുഹൃത്ത് ബന്ധങ്ങള്‍ തകരാന്‍ സിനിമ കാരണമായിയെന്നും ഷീലു പറയുന്നു. വീട്ടുകാരും ആദ്യം എതിര്‍ത്തു.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

ഭര്‍ത്താവും പിന്നീട് വീട്ടുകാരും പിന്തുണച്ചപ്പോള്‍ വിഷമം പോയില്ല. ജീവിതത്തില്‍ ഏറ്റവും വിഷമമുണ്ടാക്കിയത് സുഹൃത്തുക്കള്‍ വേര്‍പിരിഞ്ഞപ്പോഴായിരുന്നു. നല്ല കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

സിനിമ മോശം ഫീല്‍ഡാണ്, അതിലേക്കു പോയപ്പോള്‍ നീയും മോശമായി. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് നീ ഈ പണിക്കു പോയത്. ഇങ്ങനെയാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപ്പോയെന്നും താരം പറയുന്നു.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

സിനിമാ ലോകത്ത് മോശമായ കാര്യങ്ങളുണ്ടാകും. എന്നാല്‍, അതിലേക്ക് പോകുന്നവരെല്ലാം മോശമാകുന്നുവെന്ന അര്‍ത്ഥമില്ല. അങ്ങനെയൊരു ധാരണയാണ് എല്ലാവര്‍ക്കും. പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ സ്ത്രീ അതിലേക്കു പോകുമ്പോള്‍.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

കാവ്യാ മാധവനെ കേന്ദ്ര കഥാപാത്രമാക്കിയെടുത്ത ഷീ ടാക്‌സിയിലൂടെയായിരുന്നു ഷീലു ശ്രദ്ധിക്കപ്പെട്ടത്. ഒരു വില്ലത്തിയുടെ വേഷമായിരുന്നു. എന്നാല്‍, ജീവിതത്തില്‍ ഒരു പാവം സ്ത്രീയാണ് താനെന്ന് ഷീലു പറയുന്നു.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

സാരിയും ചുരിദാറുമാണ് ധരിക്കാറുള്ളത്. എന്നാല്‍, സിനിമയിലെ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന വസ്ത്രം ധരിക്കാന്‍ ബുദ്ധിമുട്ടില്ല. ഗ്ലാമര്‍ വേഷം കിട്ടിയാല്‍ ചെയ്യാന്‍ മടിയില്ലെന്നും ഷീലു പറയുന്നു.

സിനിമ മോശം ഫീല്‍ഡാണ്, സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചുവെന്ന് സിനിമാതാരം

വീപ്പിങ് ബോയിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ഷീലു മഗ്ലീഷ്, ഷീ ടാക്‌സി, കനല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പുതിയ നിയമം എന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷീലു എത്തുന്നത്.

English summary
malayalam actress sheelu abraham talk about film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam