അടുക്കും തോറും ഇഷ്ടം കൂടും, ദുല്‍ഖറിന് പോലും മമ്മൂക്കയെ അങ്ങനെ അറിയില്ല; ഷൈന്‍ ടോം...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി സിനിമ കരിയര്‍ തുടങ്ങിയ താരം പിന്നീട് മലയാള സിനിമയുടെ പ്രധാന ഭാഗമായിമാറുകയായിരുന്നു. കമലിന്റെ സംവിധാന സഹായി ആയി തുടങ്ങിയ ഷൈന്‍ ടോം ചാക്കോ കരിയര്‍ തുടങ്ങുന്നത്. സഹസംവിധായകനായിട്ടാണ് സിനിമ ജീവിതം തുടങ്ങുന്നതെങ്കലും അഭിനയമായിരുന്ന അന്നും മനസില്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എനെ ചിത്രത്തില്‍ തല കാണിച്ചിരുന്നുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം നടനായും വില്ലനായും സഹനടനായും ഷൈന്‍ തിളങ്ങുകയായിരുന്നു.

ഷെയിന്‍ നിഗം ചിത്രമായ വെയില്‍ ആണ്‌ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ഷൈന്‍ ടോം ചാക്കോയുടെ ചിത്രം. ദുല്‍ഖര്‍ ചിത്രമായ കുറുപ്പിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രേക്ഷകര്‍ കാത്തിരിക്കുന്നത് മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വത്തിന് വേണ്ടിയാണ്. നടനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം.

ഷൈന്‍ ടോം ചാക്കോ

ഇപ്പോഴിത മമ്മൂട്ടിയ്ക്കൊപ്പവും മകന്‍ ദുല്‍ഖറിനോടൊപ്പവും അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമ മോഹം ഉണ്ടായിരുന്നുവെങ്കിലും മമ്മൂട്ടി- മോഹല്‍ലാലിനോടൊപ്പം അഭിനയിക്കുക എന്നത് സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു എന്നാണ് നടന്‍ പറയുന്നത്.

മമ്മൂട്ടിയെ കുറിച്ച്

മമ്മൂട്ടി നോക്കി പെട്ടെന്ന് ഡയലോഗ് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഷൈന്‍ ടോം പറയുന്നത്. അതൊന്നും ഒരു അഭിനേതാവിനെ ബാധിക്കേണ്ട കാര്യമല്ല. എന്നാല്‍ ആദ്യമായി ചെയ്യുമ്പോള്‍ എന്തായാലും അതൊക്കെയുണ്ടാവും. മമ്മൂക്കയെ നമ്മള്‍ അടുത്തറിയും തോറും ഇഷ്ടപ്പെട്ട് കൊണ്ടോയിരിക്കും. അത് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിലൂടെയല്ല. മമ്മൂട്ടി എന്ന വ്യക്തിയിലൂടെയാണ്. മമ്മൂക്കയെ നേരില്‍ കാണുന്നത് മുതല്‍ മമ്മൂക്കയുടെ ഫാന്‍ ആയി മാറും. അടുത്ത് കാണാത്തിടത്തോളം കാലം മമ്മൂക്ക വലിയ ദേഷ്യക്കാരനും ഗൗരവക്കാരനുമൊക്കെ ആയിരിക്കും. പക്ഷം അദ്ദേഹത്തിനോട് തോന്നുന്ന ഇഷ്ടം അത് വലിയ സ്ട്രോങ്ങ് ആയിരിക്കുമെന്നും ഷെന്‍ ടോം ചാക്കോ പറയുന്നു

പിണക്കവും ഇണക്കവും കാണിക്കും

നമ്മളോട് പിണക്കവും ഇണക്കവും കാണിക്കുന്ന വ്യക്തി അത് വളരെ ചുരിക്കമായിരിക്കും. മറയില്ലാതെയാണ് അദ്ദേഹം ഇടപെടുന്നത്. എല്ലാ ഇമോഷന്‍സും നമുക്ക് കാണാന്‍ സാധിക്കമെന്നും താരം കൂട്ടിച്ചേര്‍ത്തു. മമ്മൂക്കയ്ക്ക് ഉണ്ടാവുന്ന ജെനുവിനായിട്ടുള്ള ദേഷ്യം പോലും ദുല്‍ഖറിന് ഇല്ലെന്നാണ് നടന്‍ പറയുന്നത്. ദുല്‍ഖര്‍ കുറച്ച് കൂടി കൂളാണ്. എന്നാല്‍ മമ്മൂക്കയ്ക്കൊപ്പമാണ് നടന്‍ എന്ന രീതിയില്‍ കംഫട്ട് എന്നും പറയുന്നുണ്ട്.

  ദുല്‍ഖറിന് പോലും അറിയില്ല

ദുല്‍ഖര്‍ നമ്മുടെയൊക്കെ സെയിം പ്രായമാണെങ്കിലും മമ്മൂക്കയോടാണ് കുടുതല്‍ പരിചയം. ജനിച്ച്, സിനിമ കാണുന്നത് മുതലുളള ബന്ധമാണ് മമ്മൂട്ടിയുമായിട്ടുളളത്. ചിലപ്പോള്‍ പ്രേക്ഷകര്‍ അറിയുന്നത് പോലെ ദുല്‍ഖഖറിന് പോലും അദ്ദേഹത്തെ അറിയില്ലായിരിക്കുമെന്നും ഷൈന്‍ വ്യക്തമാക്കി. ഇത് പോലെയാണ് ലാലേട്ടനും. പ്രണവിന്റെ ജീവിതത്തില്‍ അങ്ങനെയൊരു മോഹന്‍ലാല്‍ ഉണ്ടായിരിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്കൊപ്പമുളള സിനിമ

മറ്റൊരു അഭിമുഖത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ച് പറഞ്ഞിരുന്നു. മമ്മൂക്ക നമ്മള്‍ സിനിമയില്‍ കാണുന്ന കഥാപാത്രങ്ങള്‍ പോലെയാണ്. ഭയങ്കരമായി സംസാരിക്കും. നമ്മള്‍ തനിയെ കംഫേര്‍ട്ടാകും. എന്നാല്‍ പെട്ടെന്ന് കയറി വന്ന് അദ്ദേഹത്തിനോടൊപ്പം സംസാരിക്കാന്‍ കഴിയില്ല. താന്‍ മമ്മൂക്കയ്‌ക്കൊപ്പം സംസാരിക്കുന്നത്ത മൂന്ന് പടം അസിസ്റ്റ് ചെയ്ത് ഉണ്ട ചെയ്തതിന് ശേഷമാണ്. ഭീഷ്മ പര്‍വത്തില്‍ എത്തിയപ്പോഴാണ് കുറച്ച് കൂടി ഈസിയായത്. എന്നാല്‍ ദുല്‍ഖറിനോട് അങ്ങനെയല്ല. എപ്പോള്‍ വേണമെങ്കിലും സംസാരിക്കാമന്നെ് ഷൈന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X