ഓപ്പറേഷന്‍ ജാവയുടെ തിയ്യേറ്റര്‍ റിലീസ് തീരുമാനത്തില്‍ സംവിധായകന്‍ ഉറച്ചുനിന്നു; ഷൈന്‍ ടോം ചാക്കോ
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ഷൈന്‍ ടോം ചാക്കോ. അന്നയും റസൂലും, ഇതിഹാസ, ഇഷ്‌ക് പോലെയുളള സിനിമകളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഷൈന്‍ ടോമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഓപ്പറേഷന്‍ ജാവയുടെ വിശേഷങ്ങള്‍ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പങ്കുവെച്ചിരുന്നു.
Recommended Video

സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടുളള ഒരു കഥയാണ് ഓപ്പറേഷന്‍ ജാവയിലെന്ന് നടന്‍ പറയുന്നു. എല്ലാ കേസന്വേഷണങ്ങളിലും സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു വലിയ പങ്കുണ്ട്. അവരുടെ സഹായത്തോട് കൂടി അല്ലെങ്കില്‍, അവരുടെ പ്രവര്‍ത്തന രീതികള്, അവരുടെ ഇടയില് ഉണ്ടാവുന്ന ഈഗോ ക്ലാഷുകള്‍ ഇതൊക്കെയാണ് ഓപ്പറേഷന്‍ ജാവയില്‍ പ്രധാനമായും പറയുന്നത്. അതിന്റെ ഇടയില്‍ കേസന്വേഷണവും പ്രതിയെ കണ്ടെത്തുന്നതിനായുളള തിരച്ചിലും നടക്കുന്നു.
സിനിമയില്‍ സി ഐ റാങ്കിലുളള ഓഫീസറാണ് ഞാന്‍. ലീവിലായിരുന്ന ആള്‍ പെട്ടെന്ന് കേസ് ലീഡ് ചെയ്യേണ്ടി വരുന്നു. അതാണ് എന്റെ ക്യാരക്ടര്‍. കുറച്ച് ഈഗോയുളള കഥാപാത്രം. രാത്രിയാണ് സിനിമയുടെ രംഗങ്ങള്‍ കൂടുതല്‍ ചിത്രീകരിച്ചത്. തരുണുമായി ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്യുന്നതെങ്കിലും ഞാന്‍ വളരെ കംഫര്‍ട്ടബിളായിരുന്നു. എല്ലാവരും നമുക്ക് അറിയുന്ന ആളുകളാണ്. മുന്‍പ് ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുളള ആളുകള്‍. ഓപ്പറേഷന്‍ ജാവ കോവിഡിന് മുന്‍പ് ഷൂട്ട് ചെയ്ത സിനിമയാണ്.
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
ആദ്യമായിട്ട് സിനിമ ചെയ്യുന്ന ഒരാളാണ് തരുണെന്ന് കണ്ടിട്ട് തോന്നിയില്ല. വളരെ കംഫര്‍ട്ടബിളായിരുന്നു. പറയുന്ന കാര്യങ്ങളെല്ലാം പെട്ടെന്ന് മനസിലാവും. കോവിഡിന് ശേഷം തരുണിനോട് എപ്പോഴും ചോദിക്കുമായിരുന്നു ഒടിടി റിലീസാണോ സിനിമയെന്ന്. ഇല്ല നമ്മള്‍ തിയ്യേറ്റര്‍ വഴിയാണ് റിലീസ് ചെയ്യുകയെന്ന് പറഞ്ഞു. നിര്‍മ്മാതാവും സംവിധായകന്റെ തീരുമാനത്തെ പിന്തുണച്ചു. കോവിഡ് സമയം ജൂണ്‍ മുതലാണ് ലവ് സ്റ്റാര്‍ട്ട് ചെയ്തത്. പിന്നെ തുടര്‍ച്ചയായി സിനിമകള്‍ വന്നു. വീണ്ടും സിനിമകള്‍ വരുന്നുണ്ട്. ഓപ്പറേഷന്‍ ജാവ എന്ന ചിത്രം നമ്മളുടെ ഇടയില്‍ കണ്ടിട്ടുളളതും കേട്ടിട്ടുളളതുമായ കാര്യങ്ങളൊക്കെ ചേര്‍ത്ത് ഒരുക്കിയ സിനിമയാണ്. അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


Click it and Unblock the Notifications











