കാവ്യമാധവനൊപ്പം അടിച്ചു പൊളിച്ചു
ഷി ടാക്‌സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കാവ്യമാധവനൊപ്പമുള്ള അഭിനയം രസകരമായ അനുഭവമായിരുന്നു എന്ന് അന്‍സിബ ഹസന്‍. മനസ്സില്‍ ആരാധകിക്കുന്ന കാവ്യ മാധവനെ നേരിക്കണ്ടതിന്റെ ഫീലിങ്‌സായിരുനത്രെ അന്‍സിബയ്ക്ക്.
എന്നാല്‍ ദൃശ്യത്തിലെ അഭിനയം കണ്ടതിനാല്‍ ആദ്യ ദിവസങ്ങളിലൊക്കെ ആ ഒരു ലെവലിലാണ് തന്നെ കാവ്യ ചേച്ചി കണ്ടതെന്ന് അന്‍സിബ പറയുന്നു. അതൊക്കെ ആദ്യത്തെ ഫോട്ടോ ഷൂട്ട് ദിവസങ്ങളിലായിരുന്നു. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു.

ഷൂട്ട് കഴിഞ്ഞ് രാത്രി ഞങ്ങള്‍ രണ്ടുപേരും ഷോപ്പിങ്ങിനു പോകും. ചോക്കളേറ്റും സ്‌നാക്‌സുമൊക്കെ വാങ്ങിക്കഴിച്ച് കറങ്ങി നടക്കും. കര്‍ണാടകയിലും കൂര്‍ഗിലുമായതിനാല്‍ത്തന്നെ മലയാളികള്‍ അല്ലാത്തവര്‍ക്ക് നമ്മളെ പരിചയവുമില്ല. ഷോപ്പിങ് മോളിലൊക്കെ പോയി എന്ത് രസകരമായ ദിവസങ്ങളായിരുന്നെന്നോ- അന്‍സിബ പറയുന്നു
ഷൂട്ടിങ് കഴിഞ്ഞിരിക്കുന്ന ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കും, അത് സിനിമാവിശേഷങ്ങളൊന്നുമല്ല. വീട്ടിലെ വിശേഷങ്ങളും കുക്കിങ്ങും മലബാര്‍ഭാഷയും ഒക്കെയായിരുന്നു ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നിരുന്നത്. ഞങ്ങള്‍ കൊളോക്കിയല്‍ ഭാഷയാണ് സംസാരിക്കുന്നതെന്നു പറഞ്ഞ് കാവ്യ കളിയാക്കുമായിരുന്നത്രെ.


Click it and Unblock the Notifications











