തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ശ്രുതി ഹസന്‍ പറയുന്നു
ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന് തുടക്കത്തില്‍ തമിഴകത്ത് ഒരു ബ്രേക്ക് കിട്ടിയിരുന്നില്ല. ഒന്ന് തെലുങ്കിലും ബോളിവുഡിലേക്കും പോയി വന്നതോടെ ശ്രതിയ്ക്ക് കോളിവുഡില്‍ ഡിമാന്റായി. ആ തിരിച്ചുവരവില്‍ ശ്രുതി അല്പം കൂടെ സുന്ദരിയുമായി.
എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ചോദിച്ചാല്‍ ശ്രുതി പറയും, സിംപിള്‍. കുറച്ച് വര്‍ഡക്കൗട്ട്, ഒരുപാട് ഡയറ്റിങ് അത്രമാത്രം. എനിക്കെല്ലായിപ്പോഴും നന്നായി ഇരിക്കാനാണ് ആഗ്രഹം, ഒരുപാട് യാത്രകള്‍ ചെയ്യും. അതെന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്നു- ശ്രുതി ഹസന്‍ പറുന്നു

യാത്രകളിലൂടെ എനിക്കൊരുപാട് സുഹൃത്തുകളെ കിട്ടി. അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. എനിക്ക് സംഗീത ഒരുപാട് ഇഷ്ടമാണ്. ഇതൊക്കെയാണ് എന്നെ എപ്പോഴും സന്തോഷവതിയാക്കി വയ്ക്കുന്നത്. അതു തന്നെയാണ് സൗന്ദര്യത്തിന്റെ രഹസ്യവും
ഇപ്പോള്‍ വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിലാണ് ശ്രുതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രുതിയ്‌ക്കൊപ്പം ശ്രീദേവിയും ഹന്‍സികയും ചിത്രത്തില്‍ നായിക കഥാപാത്രങ്ങളായി എത്തുന്നു. അത് കഴിഞ്ഞാല്‍ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അഭിനയ്ക്കും. 'സിരുതെ' സിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications