കരഞ്ഞിട്ടായിരുന്നു വീട്ടിൽ വന്നത്!! വാതിൽ തുറന്നത് അശ്വിനും, ഭർത്താവിനെ കണ്ടതിനെക്കുറിച്ച് ശ്വേത

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്വേതയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ശ്രേഷ്ഠ എന്നാണ് കുഞ്ഞിന്റെ പേര്.

മലയാളത്തിലേയും തെന്നിന്ത്യയിലേയും അറിയപ്പെടുന്ന പിന്നണി ഗായികയാണ് ശ്വേത മോഹൻ. അമ്മ സുജാതയെ മാതൃകയാക്കിയാണ് ശ്വേത പിന്നണി ഗായിക രംഗത്തിലേയ്ക്ക് വന്നത്. സുജതയെ പോലെ തന്നെ ശ്വേതയ്ക്കും തന്റെ ആലാപന മികവിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടി എടുക്കാൻ കഴിഞ്ഞിരുന്നു. ശ്വേതയുടേത് സംഗീത കുടുംബമായിട്ടു പോലും സംഗീതം തൊഴിലായി സ്വീകരിക്കുന്നതിനോട് അച്ഛനും അമ്മയ്ക്കും താൽപര്യമില്ലായിരുന്നു. ഫീൽഡിനെ കറിച്ചും മാറി വരുന്ന ട്രെന്റിനെ കുറിച്ചും അവർക്ക് നന്നായി അറിയാവുന്നതു കൊണ്ടായിരുന്നു.

കാപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്ടിലാണ് ശ്വേത കുടുംബത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും മനസ് തുറന്നത് .ഭർത്താവ് അശ്വിനെ കണ്ടു മുട്ടിയതിൽ വരെ സംഗീതത്തിന് ഒരു പങ്കുണ്ടായിരുന്നു. ആ രസകരമായ കഥയും ശ്വേത വെളിപ്പെടുത്തി.

കുട്ടുകാരിയുടെ  സഹോദരൻ

കുട്ടുകാരിയുടെ സഹോദരൻ

അശ്വിൻ തന്റെ സുഹൃത്ത് ആരതിയുടെ സഹോദരനാണ്. അവരുടെ വീട്ടിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ആദ്യമായിട്ടുള്ള കൂടിക്കാഴ്ചയും സംഗീതവുമായി ബന്ധപ്പട്ടാണ്. ഞാനും ആരതിയും കോളേജിൽ ലൈറ്റ് മ്യൂസിക് ക്ലബിൽ അംഗങ്ങളായിരുന്നു. അവിടെ വെച്ചാണ് തമ്മിൽ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഒരിക്കൽ കോളേജിലെ ഒരു പാട്ട് മത്സരത്തിൽ താൻ പങ്കെടുത്തിരുന്നു. ഒരുപാട് പ്രാക്ടീസ് ചെയ്തതിനു ശേഷമാണ് താൻ മത്സരിച്ചത്. ഒരുപാട് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരം കഴിഞ്ഞ് ഫലം പ്രഖ്യാപനത്തിലാണ് കാര്യങ്ങൾ മാറിഞ്ഞത്.

തന്റെ പേരില്ല

തന്റെ പേരില്ല

അമ്മയായിരുന്നു റോൾ മോഡൽ. അമ്മയെ പോലെ പാട്ട്കാരിയാകണമെന്നായിരുന്നു തന്റേയും ആഗ്രഹം. എന്നാൽ മത്സരത്തിന്റെ റിസൾട്ട് വന്നപ്പോൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തന്റെ പേരില്ലായിരുന്നു. പിന്നീട് നന്നായി പാടി കുട്ടികൾക്കും സമ്മാനം നൽകി. അതിലും താൻ ഇല്ലായിരുന്നു. ഇത് തന്നെ വല്ലാതെ തളർത്തിയിരുന്നു. ഗായികയാവുക എന്ന അഗ്രഹം അവസാനിച്ചുവെന്ന ചിന്തയായിരുന്നു അന്ന് തനിയ്ക്ക്. ഒരുപാട് കരഞ്ഞിരുന്നു. കൂടെ സമാധാനിപ്പിക്കാൻ ആരാതിയുണ്ടായിരുന്നു.കരയേണ്ട, നമുക്ക് എന്റെ വിട്ടിലേക്ക് പോകാം, അവിടെ പൂന്തോട്ടത്തില്‍ ഇരുന്ന് കുറച്ചു സമയം റിലാക്‌സ് ചെയ്യാമെന്ന് അവൾ പറ‍ഞ്ഞു.

 വാതിൽ തുറന്നതും ഞെട്ടി

വാതിൽ തുറന്നതും ഞെട്ടി

അങ്ങനെ ഞങ്ങള്‍ ആരതിയുടെ വീട്ടിലെത്തി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അശ്വിൻ ആയിരുന്നു. ഷോർട്സായിരുന്നു അശ്വിൻ അന്ന് ധരിച്ചിരുന്നത്. എന്നെ കണ്ടതും അദ്ദേഹം ഓടി പോകുകയായിരുന്നു. ഇത് തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ദിവസമായിരുന്നു അതെന്ന് ശ്വേത പറഞ്ഞു.

  മകളുടെ വരവ്

മകളുടെ വരവ്

മകളുടെ വരവ് ജീവിതം തന്നെ മാറ്റിമറിച്ചു.. ആറു മാസങ്ങൾക്ക് മുൻപാണ് ശ്വേത പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ശ്രേഷ്ട എന്നാണ് കുഞ്ഞിന്റെ പേര്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു ഗർഭകാലം. കുഞ്ഞ് വയറ്റിൽ കിടന്ന സമയം താൻ നന്നായി ആസ്വദിച്ചെന്നും ശ്വേത പറഞ്ഞു. അ‍ഞ്ച് മാസം പൂർത്തിയായതോടെ സ്റ്റേജ് ഷോകൾ നിർത്തിയിരുന്നു. പിന്നീട് റെക്കോഡിങ്ങിന് മാത്രമാണ് പോയിരുന്നത്.

മകൾക്ക് പാട്ടിനോട് കമ്പം

മകൾക്ക് പാട്ടിനോട് കമ്പം

മകൾക്ക് ഇപ്പോൾ പട്ട് ഞങ്ങൾ രണ്ടാളും പാടി കൊടുക്കാറുണ്ട്( സുജാതയും, ശ്വേതയും) അവൾക്കും സംഗീതത്തിനോട് താൽപര്യമുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ശ്വേത കൂട്ടിച്ചേർത്തു. തന്നെ ഒരു പട്ട് കാരിയാക്കുന്നതിൽ അമ്മയ്ക്കും അച്ഛനും താൽപര്യമില്ലായിരുന്നു.പഠിച്ച് നല്ല ശമ്പളം കിട്ടുന്ന ജോലി വാങ്ങണം എന്നായിരുന്നു അവരുടെ ആഗ്രഹം. അത് ഫീൽഡ് നന്നായി അറിയാവുന്നതു കൊണ്ടാണ് അവർ എതിർത്തതെന്നും ശ്വേത പറഞ്ഞു.

 കുഞ്ഞിലെ താൽപര്യമില്ലായിരുന്നു

കുഞ്ഞിലെ താൽപര്യമില്ലായിരുന്നു

കുട്ടിക്കാലത്ത് തനിയ്ക്ക് സംഗീതത്തിനോട് താൽപര്യമില്ലായിരുന്നു. പഠിപ്പിക്കാൻ മാഷ് വരുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ് ക്ലാസ് മുടക്കുമായിരുന്നു. പിന്നീട് സ്കൂളിൽ പരിപാടികൾക്ക് ചേരാൻ തുടങ്ങിയപ്പോഴാണ് പാട്ട് സീരിയസാകാൻ തുടങ്ങിയതെന്നു ശ്വേത പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X