പരാജയം കണ്ട ആകാശദൂത് ഹിറ്റായത് ഒരു തൂവാല കാരണം! അത്ഭുതം സംഭവിച്ചതിനെ കുറിച്ച് സംവിധായകന്‍!

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു ആകാശദൂത്. സിനിമ ഇറങ്ങിയ കാലം മുതല്‍ അന്നും ഇന്നും മലയാളികളെ ഏറെ കരയിപ്പിച്ച സിനിമയാണ് ആകാശദൂത്. സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ തിയറ്ററുകളിലേക്കെത്തിയ സിനിമയെ കുറിച്ച് സംവിധായകന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

1993 ല്‍ ദേശീയ പുരസ്‌കാരം നേടിയ സിനിമ റിലീസിനെത്തി പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഹൗസ് ഫുള്ളായി ആളുകള്‍ നിറഞ്ഞിരുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു റിലീസിനെത്തിയ സിനിമ ആരും കാണാനില്ലായിരുന്നെന്നും ശേഷം പ്രമോഷനിലൂടെ സിനിമ ഹിറ്റായി മാറിയ കാര്യം സിബി മലയില്‍ പറഞ്ഞിരിക്കുന്നത്...

ആകാശദൂത്..

ആകാശദൂത്..

ആകാശദൂത് കണ്ട് കരയാത്തവരായി ആരുമുണ്ടാവില്ല.. അത്രയധികം പ്രേക്ഷകരുടെ ഹൃദയത്തില്‍ വിങ്ങലായി മാറിയിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്തപ്പോള്‍ ഡെന്നീസ് ജോസഫായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ആകാശദൂതിനായിരുന്നു. മുരളി, മാധവി, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍എഫ് വര്‍ഗീസ് എന്നിവരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒപ്പം മൂന്ന് ബാലതാരങ്ങളും സിനിമയിലുണ്ടായിരുന്നു. കുടുംബ ചിത്രമായി എത്തിയ സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്...

ആകാശദൂതിന്റെ റിലീസ്

ആകാശദൂതിന്റെ റിലീസ്

ആകാശദൂത് ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്തി സിനിമയുടെ ലൊക്കേഷന്‍ നോക്കുവാനായി കാഞ്ഞങ്ങാട് പോയതായിരുന്നു. അന്നായിരുന്നു ആകാശദൂതിന്റെ റിലീസ്. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം അറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ നേരിട്ട് തിയറ്ററില്‍ പോവാന്‍ തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം കണ്ണൂരിലെ കവിത തിയറ്ററില്‍ എത്തിയപ്പോള്‍ ഒരു മനുഷ്യന്‍ പോലുമില്ല. അവിടുത്തെ റപ്രസന്റിറ്റിവിനോട് ചോദിച്ചപ്പോള്‍ മാറ്റിനിക്ക് ഒരു 100 പേരുണ്ടായിരുന്നെന്ന് പറഞ്ഞു. ഫസ്റ്റ് ഷോയ്ക്ക് ആരുമില്ലേ എന്ന ചോദ്യത്തിന് 6.30 ന് പടം തുടങ്ങും അപ്പോള്‍ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഉഗ്രന്‍ പടമാണെന്നും എല്ലാവരും കരച്ചിലായിരുന്നെന്നുമായിരുന്നു മറുപടി.

തിയറ്ററില്‍ നിന്നും മാറ്റും...

തിയറ്ററില്‍ നിന്നും മാറ്റും...

അന്ന് രാത്രിയില്‍ ബംഗ്ലൂര്‍ക്ക് പോകുന്ന വഴി നിര്‍മാതാവിനെ വിളിക്കുമ്പോള്‍ അദ്ദേഹം കരച്ചിലായിരുന്നു. എല്ലാം പോയെന്നും ഒരിടത്ത് പോലും ആളില്ല.. നാളെ സിനിമ തിയറ്ററില്‍ നിന്നും മാറ്റുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എനിക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. സിനിമ ഓടുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നതായും സിബി മലയില്‍ പറയുന്നു. എന്നാല്‍ ഓരോ ഷോ കഴിയുമ്പോഴും ആള് കൂടും എന്ന് താന്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. സുഹൃത്ത് കോക്കറോട് ചോദിച്ചപ്പോള്‍ മികച്ച പടമായിരുന്നെന്നാണ് മറുപടി ലഭിച്ചിരുന്നത്. സിനിമയുടെ രണ്ട് പാര്‍ട്ടനര്‍മാരോടും സിനിമ വിജയിക്കുമെന്നും പേടിക്കണ്ടെന്നും സിയാദ് പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ നിന്നും വീണ്ടും നിര്‍മാതാവിനെ വിളിച്ചപ്പോള്‍ കാര്യമായി മാറ്റാമെന്നും വന്നില്ലെന്നായിരുന്നു മറുപടി. പരസ്യം നിര്‍ത്തരുതെന്ന് പറഞ്ഞു.

 കൈവിട്ട് കളയരുത്...

കൈവിട്ട് കളയരുത്...

രണ്ട് ദിവസത്തിന് ശേഷം എറണാകുളത്ത് നിന്നും ഡിസ്ട്രിബ്യൂട്ടര്‍ സെഞ്ച്വറി രാജുവിനെയും നിര്‍മാതാക്കളെയും കണ്ടിരുന്നു. ഊ പടം വിട്ട് കളയരുതെന്നും ഇത് ഹിറ്റാകുന്ന പടമാണെന്നും പറഞ്ഞു. എന്നാല്‍ അവര്‍ക്ക് വിശ്വാസം തീരെ ഇല്ലായിരുന്നു. സിനിമയ്ക്ക് നല്ല അഭിപ്രായമാണെന്നും ആളുകള്‍ കരഞ്ഞോണ്ട് പോവുന്നുമുണ്ടായിരുന്നു. അക്കാലത്ത് മാരുതി കാര്‍ ഇറങ്ങി സമയമായിരുന്നു. ഒരു മത്സരം വെച്ച് മാരുതി കാര്‍ സമ്മാനമായി കൊടുക്കാമെന്നും തീരുമാനിച്ചിരുന്നു. ഒപ്പം തിയറ്ററില്‍ നിന്നും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആകാശദൂത് എന്ന് പ്രിന്റ് ചെയ്ത തൂവാല കൂടി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 കരച്ചില്‍ തുടക്കാന്‍

കരച്ചില്‍ തുടക്കാന്‍

ആളുകള്‍ സിനിമ കണ്ടിറങ്ങി വരുമ്പോള്‍ പറയുന്നത് കരഞ്ഞ് വല്ലാതായി പോയി എന്നായിരുന്നു. ആണുങ്ങള്‍ തൂവാല പോലുമില്ലാതെ കണ്ണ് തുടക്കുന്നത് കാഴ്ചയായിരുന്നു പിന്നെ കണ്ടത്. അങ്ങനെ ഈ തൂവാല കൊണ്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങള്‍ അടുത്ത ആളുകളോട് സിനിമയെ കുറിച്ച് പറഞ്ഞ് തുടങ്ങി. ഇന്നലെ ആകാശദൂത് എന്ന സിനിമയ്ക്ക് പോയി.. കരഞ്ഞ് ഇടപാട് തീര്‍ന്നു. കര്‍ച്ചീഫ് തന്നിരുന്നത് കൊണ്ട് രക്ഷപ്പെട്ടു എന്നൊക്ക പറഞ്ഞ് തുടങ്ങി. അങ്ങനെ മൗത്ത് പബ്ലിസിറ്റി സിനിമയ്ക്ക് വലിയ പിന്തുണയായി. 17-ാമത്തെ ദിവസം കേരളത്തില്‍ ആകാശദൂത് ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം നടത്തിയിരുന്നു. 150 ദിവസത്തോളം സിനിമ തിയറ്ററുകളില്‍ ഓടിയതിന് ശേഷമായിരുന്നു പോയതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X