twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ദിഖ്-ലാല്‍ പിരിഞ്ഞതെന്തിന്, ഇപ്പോള്‍ അവരുടെ പിണക്കം മാറ്റിയത് ഔസേപ്പച്ചനോ?

    By Akhila
    |

    നീണ്ട ഇടേവളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ട് തിരിച്ച് വരികയാണ്. 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആദ്യ ചിത്രം ഹിറ്റായതോടെ, തുടര്‍ച്ചയായി പുതിയ ചിത്രങ്ങളും ചെയ്യാന്‍ തുടങ്ങി. നര്‍മ്മം കലര്‍ന്ന, എന്നാല്‍ ഗൗരവമായ കഥ പറയുന്ന സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിപ്പെട്ടതായിരുന്നു.

    1999ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ അവസാനം സംഭവിച്ച ചിത്രം. പിന്നീട് ഇരുവരും തെറ്റിപിരിഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇവര്‍ എന്തിന് പിരിഞ്ഞു എന്നതിനെ കുറിച്ച് ഇതുവരെ പുറത്ത് പറഞ്ഞിട്ടുമില്ല. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് നായകനായ കിങ് ലയര്‍ എന്ന ചിത്രത്തിലൂടെ ഇവര്‍ വീണ്ടും ഒന്നിക്കുന്നു. പിണക്കം മറന്ന് സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരു ചിത്രം ഉണ്ടാകാനുള്ള കാരണം നിര്‍മ്മാതാവ് ഔസേപ്പച്ചനാണത്രേ. തുടര്‍ന്ന് വായിക്കൂ..

     സിദ്ദിഖ്-ലാല്‍ കൂട്ട്

    സിദ്ദിഖ്-ലാല്‍ പിരിഞ്ഞതെന്തിന്, ഇപ്പോള്‍ അവരുടെ പിണക്കം മാറ്റിയത് ഔസേപ്പച്ചനോ?

    1989 പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് ലാല്‍ സൗഹൃദം തുടങ്ങുന്നത്. തുടക്കത്തിലെ വിജയം പിന്നീട് തുടര്‍ച്ചയായി പുതിയ ചിത്രങ്ങള്‍ ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെ എട്ട് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ഒരുക്കി.

    പിണക്കത്തിലേക്ക്

    സിദ്ദിഖ്-ലാല്‍ പിരിഞ്ഞതെന്തിന്, ഇപ്പോള്‍ അവരുടെ പിണക്കം മാറ്റിയത് ഔസേപ്പച്ചനോ?

    ഫ്രണ്ട്‌സായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ അവസാന ചിത്രം. ഇരുവര്‍ക്കിടയിലുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പിണക്കത്തിന് കാരണമായത്. വേര്‍പിരിഞ്ഞ ശേഷം സിദ്ദിഖ് ഒരുക്കിയ ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.

    പിണക്കം മാറ്റാന്‍

    സിദ്ദിഖ്-ലാല്‍ പിരിഞ്ഞതെന്തിന്, ഇപ്പോള്‍ അവരുടെ പിണക്കം മാറ്റിയത് ഔസേപ്പച്ചനോ?

    വേര്‍പിരിഞ്ഞ രണ്ട് പേരെയും ഒന്നിക്കാന്‍ പലരും ശ്രമിച്ചെങ്കിലും, ഫലമുണ്ടായില്ല.

     എന്തിനായിരുന്നു പിണക്കം?

    സിദ്ദിഖ്-ലാല്‍ പിരിഞ്ഞതെന്തിന്, ഇപ്പോള്‍ അവരുടെ പിണക്കം മാറ്റിയത് ഔസേപ്പച്ചനോ?

    മറ്റുള്ളവര്‍ ചിന്തിക്കുന്നത് പോലെ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സ്വതന്ത്രമായി നില്‍ക്കണമെന്ന് ആഗ്രഹിച്ചതുക്കൊണ്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. സിദ്ദിഖ് ലാല്‍ പറയുന്നു. ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം തുറന്ന് പറയുന്നത്.

     വീണ്ടും ഒരു തിരിച്ച് വരവ്

    സിദ്ദിഖ്-ലാല്‍ പിരിഞ്ഞതെന്തിന്, ഇപ്പോള്‍ അവരുടെ പിണക്കം മാറ്റിയത് ഔസേപ്പച്ചനോ?

    വീണ്ടും ഒന്നിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. ഔസേപ്പച്ചന്റെ നിര്‍ബന്ധമാണ് കിങ് ലയര്‍ എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ കാരണം. ഔസേപ്പച്ചനാണ് കിങ് ലയര്‍ നിര്‍മ്മിക്കുന്നത്. ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിങ് നിര്‍മ്മിച്ചതും ഔസേപ്പച്ചന്‍ തന്നെയായിരുന്നു. സിദ്ദഖ്-ലാല്‍ പറയുന്നു.

    ഒരു വാശിയാണല്ലോ

    സിദ്ദിഖ്-ലാല്‍ പിരിഞ്ഞതെന്തിന്, ഇപ്പോള്‍ അവരുടെ പിണക്കം മാറ്റിയത് ഔസേപ്പച്ചനോ?

    കിങ് ലയറിലൂടെ വീണ്ടും ഒന്നിക്കുന്നുണ്ടെങ്കിലും രണ്ട് പേരും ഒരുമിച്ച് സംവിധാനം ചെയ്യുന്നില്ല. സിദ്ദിഖ് കഥയും തിരക്കഥയും ഒരുക്കുമ്പോള്‍, ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ സ്റ്റൈലിലായിരിക്കണം കിങ് ലയര്‍ എന്നതുക്കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് സിദ്ദിഖ്-ലാല്‍ പറയുന്നു.

    English summary
    Siddique-Lal about King liar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X