Don't Miss!
- News
ശ്രീജിത്തിന്റെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍
- Finance
റൈറ്റ് ട്രാക്കില്‍! ആകര്‍ഷകമായ മൂല്യവും; ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 60% ലാഭം
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
വിവാഹം ഇത്രയും വിവാദമാവുമെന്ന് കരുതിയില്ല; വാര്‍ത്തകള്‍ കണ്ടപ്പോള്‍ കൗതുകമാണ് തോന്നിയതെന്ന് ഷഹീന് സിദ്ദിഖ്
നടന് സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന് സിദ്ദിഖിന്റെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ ഷഹീന്റെ വിവാഹത്തെ കുറിച്ചുള്ള അനേകം കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്രയധികം മാധ്യമ ശ്രദ്ധ തന്റെ വിവാഹത്തിന് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടിട്ട് പോലുമില്ലായിരുന്നു എന്നാണ് ഷഹീന് ഇപ്പോള്‍ പറയുന്നത്.
നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പല തരത്തില്‍ വന്നു. എല്ലാം കാണുമ്പോള്‍ കൗതുകം മാത്രമാണ് തോന്നിയത്. അതെന്ത് കൊണ്ടാണെന്ന് ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് നടന്. ഒപ്പം ഷഹീന് വില്ലന്‍ വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ വിശേഷങ്ങളും പറഞ്ഞു.

വിവാഹത്തെ കുറിച്ച് വന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ എന്ത് തോന്നി?
'ആദ്യം ഞങ്ങള്‍ക്ക് വലിയൊരു തമാശയും കൗതുകവുമായിരുന്നു. കാരണം ഞങ്ങളുടെ വിവാഹം ഇത്രയും മാധ്യമ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം ഞങ്ങള്‍ പറഞ്ഞത് ഡ്രസ് എടുക്കാന്‍ പോയപ്പോഴാണ്. നിങ്ങളുടെ വസ്ത്രത്തില്‍ കുറച്ച് കൂടുതല്‍ എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. കാരണം ഒത്തിരി ആളുകള്‍ അത് ശ്രദ്ധിക്കുമല്ലോ എന്ന് പറഞ്ഞത് അവരാണ്. എനിക്ക് ഇന്സ്റ്റാഗ്രാമിലൊന്നും അത്രയ്ക്ക് ഫോളോവേഴ്സ് ഒന്നുമില്ല. പിന്നെ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ആളാണ്. അതുകൊണ്ട് അത്ര ശ്രദ്ധ കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷേ അവര്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നു.
വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാല് ദിവസം കഴിഞ്ഞപ്പോഴാണ് മീഡിയ അത് ഏറ്റെടുത്തത്. എല്ലായിടത്തും വാര്‍ത്ത പ്രചരിച്ചിരുന്നു. ഓരോ കാര്യം പല രീതിയില്‍ വ്യാഖ്യാനിച്ച് എഴുതിയപ്പോള്‍ ഞങ്ങള്‍ക്കും ഒരു കൗതുകമായി. നമ്മളങ്ങനെ ഉദ്ദേശിക്കാത്തത് കൊണ്ട് രസമായി തോന്നി. അനിയനെ മാറ്റി നിര്‍ത്തി എന്ന് തുടങ്ങുന്ന വിമര്‍ശനങ്ങള്‍ക്കും ഷഹീന് മറുപടി പറഞ്ഞിരുന്നു. ഇത്തരം വാര്‍ത്തകള്‍ എഴുതുന്ന ആളുകളുടെ ആവശ്യം ആ ലിങ്ക് ഓപ്പണ്‍ ചെയ്യണം എന്നുള്ളതാണ്.

ഒരു നെഗറ്റീവ് കണ്ടന്റ് കണ്ട് ക്ലിക്ക് ചെയ്യുന്ന ആളും തുല്യമായി അതിന് ഉത്തരവാദികളാണെന്ന് എനിക്ക് തോന്നുന്നു. എന്നിരുന്നാലും അതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതേ ഉള്ളു. അതൊന്നും അങ്ങനെ തോന്നിയിട്ടില്ല. ഈ വാര്‍ത്തയ്ക്ക് വേണ്ടി ആളുകള്‍ ഇത്രയും എഫര്‍ട്ട് എടുക്കുന്നുണ്ടല്ലോ എന്നതായിരുന്നു തന്റെ കൗതുകമെന്ന്' ഷഹീന് പറയുന്നു.
മാഹി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. കലേഷ് എന്ന വില്ലന്‍ വേഷമാണ് ഷഹീന് അവതരിപ്പിക്കുന്നത്. ഒത്തിരി താരങ്ങള്‍ അണിനിരക്കുന്ന സിനിമയെ കുറിച്ചും ഷഹീന് പറഞ്ഞു. പേര് പോലെ തന്നെ മാഹി എന്ന സ്ഥലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. അവിടെ വില കുറച്ച് വില്‍ക്കുന്ന മദ്യത്തിന്റെയും മറ്റുമൊക്കെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്ന് താരം പറയുന്നു.
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം
-
എല്ലാവരുടേയും സ്നേഹം നേടി അപർണ പടിയിറങ്ങി, കണ്ണുനിറഞ്ഞ് ബ്ലെസ്ലി, സ്നേഹ സമ്മാനമായി വള നൽകി വിനയ്!
-
'സുഹാന എന്നെ നന്നായി ശകാരിക്കും, ഞാനും ഗൗരിയും അന്തംവിട്ട് നിന്നിട്ടുണ്ട്'; മകളെ കുറിച്ച് ഷാരൂഖ് ഖാൻ!
-
അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു, അംഗീകരിക്കില്ലെന്ന് അനു, സംഭവബഹുലമായി അമ്മ മകള്‍