സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിന്റെ കാരണം അറിയാമോ? സംവിധായകന്‍ വെളിപ്പെടുത്തുന്നു!

Recommended Video

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേർപിരിഞ്ഞതിന്റെ കാരണം ഇതാണ്? | filmibeat Malayalam

സംവിധാനം ചെയ്യുന്ന ആദ്യ സിനിമ തന്നെ ഹിറ്റാക്കി മലയാളത്തില്‍ നിറയെ ന്യൂജനറേഷേന്‍ സംവിധായകര്‍ പിറന്നിരിക്കുകയാണ്. പല സംവിധായകരും ഇന്ന് കാണിക്കുന്ന ബ്രില്ല്യന്‍സ് പണ്ട് കാലത്ത് ചെയ്തിരുന്ന സംവിധായകന്മാരും ഉണ്ടായിരുന്നു. അതില്‍ പ്രധാനികള്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടായിരുന്നു.

സംവിധാനത്തിന് പുറമെ തിരക്കഥ, അഭിനയം, നിര്‍മാണം, വിതരണം എന്നിങ്ങനെ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ചെയ്യാത്തതായി ഒന്നുമില്ല. കൊച്ചിന്‍ കലാഭവനിലൂടെ ആരംഭിച്ച ഇരുവരും സിനിമയില്‍ ഉയരങ്ങളില്‍ എത്തിയിരുന്നെങ്കിലും വേര്‍പിരിയുകയായിരുന്നു. അതിന്റെ കാരണമെന്താണെന്ന് ദുബായില്‍ നിന്നും വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

സിദ്ദിഖ്-ലാല്‍

സിദ്ദിഖ്-ലാല്‍

മിമിക്രി താരങ്ങളായി കൊച്ചിന്‍ കലാഭവനിലൂടെ സിനിമയിലേക്കെത്തിയ സിദ്ദിഖും, ലാലും പില്‍ക്കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായക ജോഡികളായി മാറിയിരുന്നു. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1989 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ആറ് സിനിമകളായിരുന്നു സിദ്ദിഖ്-ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തെത്തിയത്. അതിന് ശേഷം ഇരുവരും പിരിഞ്ഞിരുന്നു. 2016 ല്‍ ഒരു സിനിമ കൂടി ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നെങ്കിലും കാര്യമായി വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യ സിനിമ..

ആദ്യ സിനിമ..

കോമഡി ചിത്രങ്ങളായിരുന്നു സിദ്ദിഖ്-ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നത്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയായിരുന്നു ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ്, കിംഗ് ലയര്‍ എന്നിവയായിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയില്‍ പിറന്ന സിനിമകള്‍. അവസാനത്തെ ചിത്രമെഴികെ ബാക്കി എല്ലാം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രങ്ങളായിരുന്നു.

ഇനി സിനിമ ഉണ്ടാവില്ല

ഇനി സിനിമ ഉണ്ടാവില്ല

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഇനി ഒരു സിനിമ ഉണ്ടാകില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. തന്റെ രചനകളെ ഒരു സംവിധായകന്റെ കണ്ണിലൂടെ ലാല്‍ കാണുന്നതോടെയായിരുന്നു മലയാളത്തില്‍ സിദ്ദിഖ് ലാല്‍ ചിത്രങ്ങള്‍ മലയാള സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രണ്ട് പേരുടെയും കാഴ്ചപാടുകളിലുണ്ടായ മാറ്റം ഒരുമിച്ചുള്ള സിനിമയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി സിദ്ദിഖ് വ്യക്തമാക്കുന്നു. അവസാനമിറങ്ങിയ കിംഗ് ലയര്‍ എന്ന ചിത്രത്തില്‍ അത് പ്രകടമായിട്ടുണ്ടെന്നും സിദ്ദിഖ് പറയുന്നു.

സിദ്ദിഖിന്റെ വാക്കുകളിലേക്ക്..

സിദ്ദിഖിന്റെ വാക്കുകളിലേക്ക്..

ഇനിയൊരു സിനിമ ചെയ്യുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഞങ്ങള്‍ പിരിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങളായി. രണ്ട് പേരും രണ്ട് വഴിക്കാണ് സഞ്ചരിക്കുന്നത്. രണ്ട് പേരുടെയും ചിന്തകളും വ്യത്യസ്തമാണ്. ഒരുപോലെ ചിന്തിച്ചാലെ ഒരുമിച്ച് സിനിമ സംവിധാനം ചെയ്യാന്‍ പറ്റുകയുള്ളു. ഇപ്പോള്‍ ഞങ്ങള്‍ ഒരുപോലെയല്ല ചിന്തിക്കുന്നത്. കിംഗ് ലയറിന് വേണ്ടി സ്‌ക്രീപ്റ്റ് എഴുതുമ്പോള്‍ ലാലിന് എന്ത് വേണമോ അതായിരുന്നു ഞാന്‍ എഴുതിയിരുന്നത്. പണ്ട് അങ്ങനെയായിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു എഴുതിയിരുന്നത്. അപ്പോള്‍ രണ്ട് പേര്‍ക്കും രണ്ട് ഡിമാന്റ് ഇല്ലായിരുന്നു. ഇപ്പോള്‍ അതല്ല.. ലാലിന് ലാലിന്റേതായ കാഴ്ചപാടുകളും എനിക്ക് എന്റേതായ കാഴ്ചപാടുകളുമുണ്ട്. അത് തമ്മില്‍ ക്ലാഷ് ഉണ്ടാവും. അത് കൊണ്ട് ഒരുമിച്ച് സിദ്ദിഖ് ലാല്‍ എന്ന ലേബലില്‍ ഒരു സിനിമ വരാന്‍ സാധ്യതയില്ലെന്നും സിദ്ദിഖ് പറയുന്നു.

ന്യൂജനറേഷന്‍ സിനിമകള്‍

ന്യൂജനറേഷന്‍ സിനിമകള്‍

ന്യൂജനറേഷന്‍ സിനിമകള്‍ ഏറെ ഇഷ്ടമാണ്. കഴിവുള്ളവരാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. പക്ഷെ ഒരു സിദ്ദിഖ് ചിത്രമെന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷവെക്കുന്നതാണ് വെല്ലുവിളിയെന്നും സിദ്ദിഖ് പറയുന്നു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സിനിമയുടെ പണിപുരയിലാണ് സിദ്ദിഖിപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X