»   » ദേഷ്യം വരുമ്പോള്‍ മമ്മൂട്ടി 'സിദ്ധിഖ്' എന്ന് വിളിയ്ക്കും, മോഹന്‍ലാല്‍ സ്‌നേഹം വരുമ്പോഴും

ദേഷ്യം വരുമ്പോള്‍ മമ്മൂട്ടി 'സിദ്ധിഖ്' എന്ന് വിളിയ്ക്കും, മോഹന്‍ലാല്‍ സ്‌നേഹം വരുമ്പോഴും

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള താരതമ്യം എല്ലാ കാലത്തും നടന്നിട്ടുണ്ട്. ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചവരോട് ചോദിച്ചാല്‍ പറയുക, രണ്ട് പേരും രണ്ട് ടേയ്സ്റ്റുള്ള ആളുകളാണ്. രണ്ട് പേര്‍ക്കും അവരുടേതായ രീതികളുണ്ട്. അടുത്തിടെ നടന്‍ സിദ്ധിഖ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിലും മമ്മൂട്ടിയിലും തനിയ്ക്ക് അനുഭവപ്പെട്ട ഒരു വ്യത്യാസം പങ്കുവയ്ക്കുകയുണ്ടായി.

മോഹന്‍ലാല്‍ തന്നെ സ്വാഭാവികതയില്‍ അണ്ണന്‍ എന്നാണ് വിളിക്കാറുള്ളത്. പക്ഷെ സിദ്ധീ... എന്ന് വിളിയ്ക്കുന്നത് വളരെ അധികം സ്‌നേഹം വരുമ്പോഴാണ്. ആ വിളിയിലെ സ്‌നേഹം നമുക്ക് അടുത്തറിയാനും സാധിയ്ക്കും.

siddique-mammootty-mohanlal

എന്നാല്‍ മമ്മൂക്ക വളരെ അധികം ദേഷ്യം വരുമ്പോഴാണ് തന്നെ പേര് വിളിയ്ക്കുന്നതെന്ന് സിദ്ധിയ്ക്ക് പറയുന്നു 'അവനെവിടെ സിദ്ധിഖ്' എന്ന് ചോദിച്ചാല്‍ എനിക്കറിയാം, അത് ദേഷ്യത്തോടെയുള്ളതാണെന്ന്. അല്ലാത്ത അവസരങ്ങളില്‍ ഒരിക്കല്‍ പോലും മമ്മൂക്ക തന്നെ പേര് വിളിക്കാറില്ല എന്ന് സിദ്ധിഖ് പറയുന്നു.

എന്റെ ആദ്യ ചിത്രം മമ്മൂക്കയ്‌ക്കൊപ്പമാണ്. ആദ്യ കാഴ്ചയില്‍ തന്നെ എന്നെ അംഗീകരിച്ച ആളാണ് മമ്മൂക്ക. ആ അംഗീകാരം എനിക്കിന്നും കിട്ടുന്നുണ്ട്. എന്തും മമ്മൂക്കയുമായി സംസാരിക്കനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്ക് തന്നിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരിയ്ക്കുമ്പോള്‍ എപ്പോഴും സംസാരിക്കുന്നത് സിനിമകളെ കുറിച്ചാണ്.

ലാലിനൊപ്പവും എന്റെ തുടക്കകാലത്ത് അഭിനയിച്ചിട്ടുണ്ട്. ഒട്ടും സ്റ്റാര്‍ഡം ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍. ഒപ്പം അഭിനയിക്കുന്നയാള്‍ തന്നെക്കള്‍ വലുതാണെന്നേ എപ്പോഴും ലാല്‍ കരുതാറുള്ളു. വളരെ സിംപിളാണ്. ഒരു ചിത്രത്തിന്റെ വിജയത്തില്‍ അമിതമായി സന്തോഷിക്കുകയോ പരാജയത്തില്‍ അമിതമായി നിരാശപ്പെടാറോ ഇല്ല- സിദ്ധിഖ് പറഞ്ഞു

English summary
Siddique telling about Mohanlal and Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam