For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  By Aswini
  |

  ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം മഞ്ജിമ മോഹന്‍ നായികയായി മടങ്ങിവന്നു. ചിത്രം മികച്ച വിജയം നേടിയതോടെ താരത്തിന് അന്യഭാഷയില്‍ നിന്നും അവസരങ്ങള്‍ ധാരാളം വന്നു. ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജിമ.

  അച്ചം എന്‍പത് മടയമെടാ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ചിമ്പുവിനൊപ്പമാണ് മഞ്ജിമ തമിഴില്‍ അഭിനയിക്കുന്നത്. തെലുങ്കില്‍ നാഗ ചൈതന്യയുടെ നായകനാകുന്നു. ചിമ്പുവിനൊപ്പമുള്ള അഭിനയം കഷ്ടപ്പാടാണെന്നാണ് മഞ്ജിമ പറയുന്നത്. ഓരോ ഷോട്ടിലും ചിരിപ്പിച്ചുകൊണ്ടിരിയ്ക്കുമത്രെ

  ഇന്ന് ഇന്റസ്ട്രിയിലുള്ള നായികമാരില്‍ തനിക്ക് പ്രചോദനം നയന്‍താരയാണെന്നും മഞ്ജിമ പറഞ്ഞു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും സിനിമാഭിനയത്തെ കുറിച്ചും മഞ്ജിമ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു.

  ഗൗതം മേനോനെ കുറിച്ച്

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  തുടക്കത്തില്‍ വലിയ പേടിയായിരുന്നു. പക്ഷെ പിന്നീടദ്ദേഹം എല്ലാവരെയും കംഫര്‍ട്ടബിള്‍ ലെവലില്‍ നിര്‍ത്തിച്ചു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും റിലാക്‌സ്ഡ് ആയ സംവിധായകനാണ് ഗൗതം സര്‍. ഒന്നിനെ കുറിച്ചാലോചിച്ചും ടെന്‍ഷനടിക്കാറില്ല. പതിയെ ഞാനദ്ദേഹത്തിന്റെ വര്‍ക്കിങ്‌സ്റ്റൈല്‍ നോക്കി മനസ്സിലാക്കി. വടക്കന്‍ സെല്‍ഫിയുടെ ട്രെയിലര്‍ കണ്ടിട്ടാണ് ഗൗതം സര്‍ എന്നെ ഓഡിഷന് വിളിച്ചത്. ഞാനന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഗൗതം സാറിന്റെ പടത്തില്‍ അഭിനയിക്കുമെന്ന്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായി

  ചിമ്പുവിനെ കുറിച്ച്

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  വലിയ തമാശക്കാരനാണ്. സെറ്റിലെത്തിയാല്‍ ചിരിപ്പിക്കാന്‍ തുടങ്ങും. ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടമാണ്. എന്തെന്നാല്‍ ഏതെങ്കിലും പ്രധാന രംഗത്തായിരിക്കും ചിമ്പു നമ്മളെ ചിരിപ്പിയ്ക്കുക. അത് കഴിഞ്ഞിട്ട് അദ്ദേഹം സീരിയസാവും. എനിക്ക് ചിരി നിര്‍ത്താന്‍ കഴിയില്ല. എല്ലാവരും എന്നെ നോക്കും. പക്ഷെ ചിമ്പുവിനൊപ്പമുള്ള ഷോട്ട് പ്രയാസമല്ല

  സമ്മര്‍ദ്ദമുണ്ടോ?

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും സെറ്റില്‍ ആരും, ഇത് നിന്റെ ആദ്യത്തെ ചിത്രമാണ്, അതുകൊണ്ട് നന്നായി അഭിനയിക്കണം എന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്താറില്ല. പക്ഷെ ഓരോ രംഗവും നന്നാക്കണം എന്നുള്ളതുകൊണ്ട് എന്നില്‍ ഞാന്‍ തന്നെ ഒരു സമ്മര്‍ദ്ദം ചെലുത്താറുണ്ട്. തുടക്കത്തില്‍ എല്ലാ ഷോട്ടും കഷ്ടപ്പാടായിരുന്നു. പ്രത്യേകിച്ചും തെലുങ്കില്‍. ഡയലോഗൊക്കെ വളരെ പ്രയാസമായി തോന്നി. എനിക്ക് പറ്റില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. പക്ഷെ പിന്നീട് പതിയെ ഒക്കെ ശരിയാക്കിയെടുത്തു.

  സിനിമയെ കുറിച്ച്

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ഒരു കോളേജ് പയ്യന്‍. അയാള്‍ക്ക് അയാളുടെ ബൈക്കിനോട് വല്ലാത്ത ഇഷ്ടമാണ്. ഒരു പ്രത്യേക സാഹചര്യത്തെ അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതും എങ്ങിനെ ഞങ്ങളെല്ലാവരും അതിന്റെ ഭാഗമാകുന്നു എന്നതുമാണ് കഥ. ഒരു പക്ക ഹീറോ അല്ല, മറിച്ച് നമുക്ക് സുപരിചിതനായ ഒരു ചെറുപ്പക്കാരന്‍. അത്രമാത്രം

  മഞ്ജിമയുടെ കഥാപാത്രം

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  എപ്പോഴും ചിരിക്കാനും ചാറ്റ് ചെയ്യാനും ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി. ഒരു കൂട്ടുകാരിയുടെ വീട്ടില്‍ വന്നപ്പോഴാണ് നായകനെ കണ്ടുമുട്ടുന്നത്. സിനിമ കണ്ട് കഴിഞ്ഞാല്‍ എല്ലാ ചെറുപ്പക്കാരും ആഗ്രഹിയ്ക്കും, ഇവളെ പോലെ ഒരു കാമുകിയെ വേണമെന്ന്. ഓരോ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും നായകനോട് സംസാരിക്കുന്നതുമൊക്കെ അത്രയ്ക്ക് റിയലിസ്റ്റിക്കാണ്. ഗൗതം മേനോന്റെ നായികമാരില്‍ നാളെ ഓര്‍ക്കപ്പെടുന്ന കഥാപാത്രം തന്നെയായിരിക്കും ഇതും

  നാഗ ചൈതന്യയെ കുറിച്ച്

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  ഭയങ്കര ഭക്ഷണപ്രിയനാണ്, പക്ഷെ ആരോഗ്യത്തെ വളരെ ശ്രദ്ധിക്കുകയും ചെയ്യും. ലൈറ്റ് ഫുഡിനോടാണ് താത്പര്യം. വളരെ ഡൗണ്‍ ടു ഏര്‍ത്ത് ക്യാറക്ടറാണ് ചൈതന്യയുടേത്

  ബാലതാരത്തില്‍ നിന്ന് നായികയിലേക്ക്

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  നമ്മള്‍ ബാലതാരമായിരിക്കുമ്പോള്‍ ഒന്നിനെയും കുറിച്ച് ശ്രദ്ധിക്കില്ല. സെറ്റില്‍ വന്ന് കളിച്ച് ചിരിച്ച് നടക്കാം. തെറ്റുകള്‍ വരുത്തിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷെ നായികയായിക്കഴിഞ്ഞാല്‍ ഉത്തരവാദിത്വം കൂടും. തുടക്കത്തില്‍ എന്നെ സംബന്ധിച്ച് അത് വളരെ പ്രയാസമായിരുന്നു. ബാലതാരമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ സൗന്ദര്യത്തെയും ശരീരത്തെയുമൊക്കെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ഞാനൊരു ഭക്ഷണപ്രിയയാണ്. ഡയറ്റിങിലൊന്നും ഒരു വിശ്വാസമില്ല. അതൊക്കെ ഇനി ശ്രദ്ധിക്കണം

  ആരാണ് ഇന്‍സ്പിരേഷന്‍

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  കഷ്ടപ്പെട്ട് സ്വയം മുന്നേറിയവരെ ഞാന്‍ ബഹുമാനിക്കുന്നു. നയന്‍താരയെ പോലെ. ഒരുപാട് പ്രയാസങ്ങള്‍ താണ്ടിയാണ് നയന്‍താര ഒന്നാം സ്ഥാനത്തെത്തിയത്. ഇപ്പോള്‍ ഇന്റസ്ട്രിയിലെ രാജ്ഞിയാണ്. 10 വര്‍ഷം ഇന്റസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. എല്ലാവര്‍ക്കും അതിന് കഴിയില്ല

  മത്സരമുണ്ടോ?

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  ഞാനൊരുപാട് സിനിമകള്‍ കാണാറുണ്ട്. എന്റെ അഭിനയം സ്വയം വിലയിരുത്താറുമുണ്ട്. പക്ഷെ അഭിനയം ഒരു മത്സരമായി കണ്ടിട്ടില്ല. ഒരാള്‍ക്ക് എല്ലാ സിനിമകളിലും അഭിനയിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്ഥാനമുണ്ട്

  എത്തരത്തിലുള്ള വേഷം വേണം

  ചിമ്പുവിനൊപ്പം അഭിനയിക്കുക കഷ്ടം, എന്റെ പ്രചോദനം നയന്‍താര; മഞ്ജിമ മോഹന്‍

  അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് വേണ്ടത്. മരചുറ്റി കളിക്കുന്ന കഥാപാത്രങ്ങള്‍ വേണ്ട. പകരം കഥാപാത്രത്തെ മുന്നോട്ട് നയിക്കുന്ന വേഷങ്ങള്‍ വേണം. ഇപ്പോള്‍ ഞാനൊരു സിനിമയും ഒപ്പുവച്ചിട്ടില്ല. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും വിളി വരുന്നുണ്ട്. മലയാളത്തില്‍ നിന്ന് ആരും വിളിക്കുന്നില്ല എന്നതാണ് അത്ഭുതം.

  ലൈക്ക് ഫില്‍മി ബീറ്റ്

  ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

  മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  ഫോളോ ട്വിറ്റര്‍

  English summary
  It is difficult to work with Simbu because he makes me laugh during important shots, and get back to being serious, while I continue laughing with everyone looking at me. But no shot is difficult for Simbu says Manjima Mohan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X