ശിവകാര്‍ത്തികേയന്റെ ഇഷ്ട നടന്‍ ദുല്‍ഖര്‍!

By Aswathi

തമിഴില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സൂപ്പര്‍സ്റ്റാര്‍ ആണ് ശിവകാര്‍ത്തികേയന്‍. എതിര്‍ നീച്ചല്‍, വരുത്തപ്പടാത്ത വാലിഭര്‍ സംഘം തുടങ്ങി കാക്കി സട്ടൈ വരെ മികച്ച വിജയങ്ങള്‍ നേടി. ഇപ്പോഴുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ശിവ ദുല്‍ഖര്‍ സല്‍മാന്റെ പേര് പറയും.

ദുല്‍ഖര്‍ സല്‍മാന്റെ പെരുമാറ്റവും ചിരിയും പെര്‍ഫോമന്‍സും സൂപ്പര്‍ ആണെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. തന്റെ ഓള്‍ ടൈം ഫേവറേറ്റ് ആക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ ശിവയ്ക്ക ഒരുത്തരമേ ഉള്ളൂ, ധനുഷ്!

shiva-dulquar

ഒരു സിനിമ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ താന്‍ മറ്റൊരു ചിത്രത്തിലും കരാറൊപ്പിടില്ലെന്നും ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി. നിര്‍മാതാക്കള്‍ക്കും തനിക്കും സമ്മര്‍ദ്ദമുണ്ടാക്കുന്ന പരിപാടിയാണതെന്നാണ് ശിവയുടെ പക്ഷം

തന്നെ തേടി നിരവധി ആക്ഷന്‍- വയലന്റ് ചിത്രങ്ങള്‍ വന്നെന്നും എന്നാല്‍ അതൊന്നും താന്‍ തിരഞ്ഞെടുക്കില്ലെന്നും നടന്‍ പറഞ്ഞു. കുട്ടികള്‍ക്ക് അത്തരം രംഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയില്ല. എല്ലാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങളിലേ താന്‍ അഭിനയിക്കുകുള്ളൂ- ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X