ശരീരം കാണിക്കുന്നതല്ല ഗ്ലാമര്‍: നിക്കി ഗല്‍റാനി

By Aswathi

1983 എന്ന ചിത്രത്തിലെ തനി നാട്ടിന്‍ പുറത്തുകാരിയായെത്തിയ മഞ്ജുള ശശിധരന്‍ അന്യഭാഷക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ മലയാളികള്‍ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസമായിരുന്നു. പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദ രാമന്‍ എന്നീ ചിത്രങ്ങളിലൂടെ ആ പെണ്‍കുട്ടി മലയാളികളുമായി അടുത്തു. നിക്കി ഗല്‍റാനി ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്.

മുട്ടോളമുള്ള വേഷങ്ങള്‍ സിനിമയില്‍ ധരിയ്ക്കുന്നതിനോടൊന്നും നിക്കിയ്ക്ക് എതിര്‍പ്പില്ല. നിക്കിയുടെ ഗ്ലാമര്‍ സങ്കല്‍പങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ശരീരം കാണിയ്ക്കുന്നതാണ് ഗ്ലാമറെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നാണ് നിക്കിയുടെ പക്ഷം.

nikki-galrani

എന്നെ സംബന്ധിച്ചിടത്തോളം ഗ്ലാമര്‍ എന്നു പറയുന്നത് നമ്മുടെ ഉള്ളില്‍ നിന്നും വരുന്നതാണ്. നമ്മുടെ മനോഭാവം, ആത്മവിശ്വാസം ഇതിലൊക്കെയാണ് ഗ്ലാമര്‍. ഗ്ലാമറസ് ആകാന്‍ വേണ്ടി മുട്ടോളം എത്തുന്ന വസ്ത്രം ഇടണമെന്നു പറയുന്നതിലൊന്നും ശരിയുണ്ടെന്ന് തോന്നുന്നില്ലെന്ന് നിക്കി പറഞ്ഞു.

ഒരു സ്ത്രീയ്ക്ക് ചുരിദാറിലും സാരിയിലുമൊക്കെ ഗ്ലാമറാകാം. ശരീരം കാണിക്കുന്നതാണ് ഗ്ലാമറസ് ആകുന്നതെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയില്‍ എന്റെ കംഫര്‍ട്ടബ്ള്‍ സോണില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ. എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ കഴിയുന്ന, മറ്റുള്ളവര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ കഴിയുന്ന വേഷങ്ങള്‍.

തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഞാന്‍ ഷോര്‍ട്ട് സ്‌കര്‍ട്ടും ഷോര്‍ട്‌സുമൊക്കെ ധരിക്കാറുണ്ട്. പക്ഷെ അതിലെല്ലാം ഒരു മാന്യത ഞാന്‍ സൂക്ഷിക്കാറുണ്ട്. വള്‍ഗാരിറ്റിയും ക്ലാസി ഡ്രസ്സിങിനുമിടയില്‍ ഒരു നേര്‍ത്ത വരയുണ്ട്, അത് മറികടക്കാതിരുന്നാല്‍ മതി. എനിക്ക് ഗ്ലാമര്‍ എന്നാല്‍ എക്‌സപോസിങ് അല്ല- നിക്കി ഗല്‍റാനി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X