»   » നാലു സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമമുണ്ട്, പക്ഷേ ഞാന്‍ ഭാഗ്യാവാനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍!

നാലു സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമമുണ്ട്, പക്ഷേ ഞാന്‍ ഭാഗ്യാവാനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമേതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുക ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്നാകുമെന്ന് സംശയം വേണ്ട. മലയാളം, തമിഴ് ഭാഷകളില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ വീഡിയോ വെള്ളിയാഴ്ച പുറത്ത് വിട്ടിരുന്നു. 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

കഴിഞ്ഞ ദിവസം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ സോലോയിലെ അഭിനയത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. സോലോ സാഹസിക ചിത്രമാണെന്നും നാലു ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമമായിരുന്നു സോലോയ്ക്ക് വേണ്ടി ഉണ്ടായിരുന്നതെന്നും ദുല്‍ഖര്‍ സല്‍മാന്‍ തുറന്ന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..


ഞാന്‍ ഭാഗ്യാവാനാണ്

മലയാളത്തിലെയും തമിഴിലെയും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റ് അപാരമാണെന്ന് ദുല്‍ഖര്‍ പറയുന്നു. മറ്റൊന്ന് ചിത്രത്തിന്റെ സംഗീതമാണ്. പ്രമുഖ മ്യൂസിക് ബാന്റുകളും മ്യുസീഷ്യന്മാരും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.


സൗത്ത് ഇന്ത്യയിലേക്ക്

റിഫ്‌ളക്ഷന്‍ എന്ന ഹിന്ദി ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമാണ് ബിജോയ് നമ്പ്യാര്‍. സെയ്ത്താന്‍, ഡേവിഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകന്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്ക് എത്തുന്ന ആദ്യ ചിത്രം കൂടിയാണ് സോലോ.


സോലോ- ആഗ്രഹം തുറന്ന് പറഞ്ഞ്

മാതൃഭാഷയില്‍ ഒരു സിനിമ ചെയ്യുക എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നതെന്ന് ബിജോയ് നമ്പ്യാര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


മലയാളത്തില്‍ കണ്ടിട്ടില്ല

മലയാളത്തില്‍ ഇതുപോലൊരു സിനിമ കണ്ടിട്ടുണ്ടാകില്ലെന്ന് ബിജോയ് നമ്പ്യാര്‍ പറഞ്ഞു. മലയാളികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ തന്നെ ഉറപ്പ് പറയുമ്പോള്‍ ചിത്രത്തിന്മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിക്കുകയാണ്.


മണിരത്‌നത്തിനൊപ്പം

യുവനടന്‍ ദുല്‍ഖര്‍ സല്‍മാന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി. ചിത്രത്തിന്റെ സംവിധായകന്‍ മണിരത്‌നത്തിനോട് ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.


Dulquer Salmaan and Prabhas Teaming Up Together

സോലോയ്ക്ക് പിന്നിലെ അധ്വാനം

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന സോലോയ്ക്ക് പിന്നില്‍ ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടെന്ന് ബിജോയ് നമ്പ്യാര്‍ പറയുന്നു. താന്‍ ഒരുക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രം കൂടിയാണിത്. പ്രേക്ഷകരുടെ ആകാംക്ഷ കൈവിടാതെതയാണ് ചിത്രത്തിന്റെ ഓരോ ഷോട്ടും ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.


English summary
Solo is a very courageous film: Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam