twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    By Aswini
    |

    മോഹന്‍ലാലിന്റെ ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ടെന്ന് ക്യാമറമാന്‍ വേണു. ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നാനയുടെ മോഹനം ലാസ്യം പക്തിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വേണു പറഞ്ഞു.

    ചില സിനിമകളില്‍ ലാലിന്റെ പ്രകടനം ആവശ്യത്തില്‍ കൂടുതല്‍ നാടകീയമാകുന്നതും കണ്ടിട്ടുണ്ട്. ഇതൊന്നും അദ്ദേഹം മനഃപൂര്‍വ്വം ചെയ്യുന്നതായിരിക്കില്ല. ഒരുപക്ഷേ സിനിമയുടെ സാഹചര്യമതായിരിക്കാം. അല്ലെങ്കില്‍ സംവിധായകനത് ആവശ്യപ്പെടുന്നുണ്ടാകാം. അപ്പോഴും ലാലിന് വീഴ്ച പറ്റിയെന്നേ ഞാന്‍ പറയൂ- തുടര്‍ന്ന് വായിക്കൂ...

    ലാലിന്റെ സൗന്ദര്യം

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    പെര്‍ഫക്ട് ഫോട്ടോ ഫേസുള്ള നടനല്ല മോഹന്‍ലാല്‍. എന്നുകരുതി അദ്ദേഹത്തെ ക്യാമറയ്ക്ക് മുന്നില്‍ സുന്ദരനാക്കേണ്ട ആവ്യവുമില്ല. അഭിനയമാണ് മോഹന്‍ലാലിന്റെ സൗന്ദര്യം. അല്ലാതെ ഫീച്ചേഴ്‌സല്ല- വേണു പറഞ്ഞു.

    ക്യാമറയ്ക്ക് വേണ്ടത്

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    ക്യാമറയ്ക്ക് ആത്യന്തികമായി വേണ്ടത് നല്ല പെര്‍ഫോമെന്‍സാണ്. അത് ചെയ്യാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. നല്ല മുഖം, നല്ല ആകാരം, നല്ല ശബ്ദം ഇവയൊക്കെ അഭിനേതാക്കളുടെ ടൂള്‍സാണ്. ഇതൊക്കെയുള്ളവര്‍ക്ക് ക്യാമറയെ അഭിമുഖീകരിക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്. ഇല്ലാത്തവര്‍ക്കാണ് പ്രയാസം.

    ലാലിനിതൊന്നുമില്ല

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    ലാലിനെ സംബന്ധിച്ച് ഇതൊന്നും അദ്ദേഹത്തിന് ഫേവറബിളായിരുന്നില്ല. എന്നിട്ടും കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നു. അത് അദ്ദേഹത്തിന്റെ പെര്‍ഫോമെന്‍സ് കൊണ്ട് മാത്രമാണ

    കണ്ണാണ് ആകര്‍ഷണം

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    ഒരു ക്യാമറാമാന്റെ കണ്ണുകളിലൂടെ നോക്കിയാല്‍ ലാലില്‍ എനിക്ക് ആകര്‍ഷകമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ കണ്ണുകളാണ്. ലാലിന്റെ കണ്ണുകളില്‍ മാത്രമേ ഞാന്‍ നോക്കാറുള്ളൂ. അത്ര ലൈവ്‌ലിയാണത്. ഇങ്ങനെ തിളച്ചുമറിഞ്ഞുനില്‍ക്കും. ലാലിന്റെ കണ്ണുകളിലെ ഈ മാസ്മരികതയെ ശരിക്കും ഉപയോഗപ്പെടുത്തിയ ഒരു ചിത്രമായിരുന്നു താഴ്‌വാരം.

    കണ്ണുകള്‍ കഥ പറയുന്നത് പോലെ

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    പഴയ ഒരു ഹോളിവുഡ് കൗബോയ് സിനിമയുടെ സ്ഥിരം ടെക്‌നിക്കാണ് താഴ് വാരം എന്ന ചിത്രത്തിന് ഉപയോഗിച്ചിട്ടുള്ളത്. എക്‌സ്ട്രീം ലോംഗ് ഷോട്ടില്‍ ലാന്റ്‌സ്‌കേപ്പ്. അവയ്ക്കിടയില്‍ ക്ലോസപ്പ് ഷോട്ടുകള്‍. അവിടെയെല്ലാം ലാലിന്റെ കണ്ണുകളേയുണ്ടാകൂ. അത് അവിടെയും ഇവിടെയും പരതുന്നത് കാണാം. കണ്ണുകള്‍ കഥ പറയുന്നു എന്നുകേട്ടിട്ടില്ലേ. അതാണ് നാമവിടെ അനുഭവിക്കുന്നത്.

    ചില സിനിമകള്‍ കാണുമ്പോള്‍

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    ഇതൊക്കെയാണെങ്കിലും ലാല്‍ ചെയ്ത സിനിമകളെല്ലാം ഗംഭീരമാണെന്ന് എനിക്ക് അഭിപ്രായമില്ല. ലാല്‍ ചെയ്ത ചില പടങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നുവരെ തോന്നിയിട്ടുണ്ട്.

    നാടകീയമാകുന്നു

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    ചില സിനിമകളില്‍ ലാലിന്റെ പ്രകടനം ആവശ്യത്തില്‍ കൂടുതല്‍ നാടകീയമാകുന്നതും കണ്ടിട്ടുണ്ട്. ഇതൊന്നും അദ്ദേഹം മനഃപൂര്‍വ്വം ചെയ്യുന്നതായിരിക്കില്ല. ഒരുപക്ഷേ സിനിമയുടെ സാഹചര്യമതായിരിക്കാം. അല്ലെങ്കില്‍ സംവിധായകനത് ആവശ്യപ്പെടുന്നുണ്ടാകാം. അപ്പോഴും ലാലിന് വീഴ്ച പറ്റിയെന്നേ ഞാന്‍ പറയൂ.

    കണ്ണു തുറക്കണം

    ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

    നല്ല വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നല്ല സംവിധായകരെ കണ്ടെത്തുന്നതില്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു മികച്ച നടന്‍ കണ്ണുതുറന്ന് വച്ചിരിക്കണം.

    English summary
    Some films of Mohanlal are over dramatic says Venu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X