»   » മഞ്ജുവുമായുള്ള ദാമ്പത്യം തകരാന്‍ കാരണം ചില പ്രമുഖരാണെന്ന് ദിലീപ്, ആരൊക്കെയാണവര്‍ ?

മഞ്ജുവുമായുള്ള ദാമ്പത്യം തകരാന്‍ കാരണം ചില പ്രമുഖരാണെന്ന് ദിലീപ്, ആരൊക്കെയാണവര്‍ ?

By: Rohini
Subscribe to Filmibeat Malayalam

കാവ്യയുമായുള്ള വിവാഹത്തിന് ശേഷം, 2017 ല്‍ ആദ്യമായി റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. ജീവിത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന പൂരത്തിന്റെ നടുവിലായിരുന്നു ഇത്രയും നാള്‍ താന്‍ എന്ന് ദിലീപ് പറയുന്നു. വിവാഹത്തിനും സിനിമാ റിലീസിനുമൊക്കെ ശേഷം ആദ്യമായി ദിലീപ് ഒരു അഭിമുഖത്തില്‍ സംസാരിയ്ക്കുന്നു.

മലയാള സിനിമ കൈയ്യടക്കാന്‍ ദിലീപ് ശ്രമം നടത്തുന്നു, നീക്കങ്ങള്‍ തടയാന്‍ മോഹന്‍ലാലും ?

എന്നെ സംബന്ധിച്ച എന്ത് ചോദ്യവും നിങ്ങള്‍ക്ക് ചോദിയ്ക്കാം എന്ന് പറഞ്ഞുകൊണ്ടാണ് മറുപുറം എന്ന ചാനല്‍ പരിപാടിയില്‍ ദിലീപ് ഇരുന്നത്. പറയേണ്ട താമസം ചോദ്യ കര്‍ത്താവിന്റെ ആദ്യത്തെ ചോദ്യം 'എന്തായിരുന്നു മഞ്ജുവുമായുള്ള പ്രശ്‌നം' എന്നായിരുന്നു. ദിലീപിന്റെ മറുപടി എന്താണെന്ന് തുടര്‍ന്ന് വായിക്കാം...

സന്തോഷ കുടുംബമായിരുന്നു

1998 ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. പെട്ടന്നുള്ള കല്യാണമായിരുന്നു. അന്ന് മുതല്‍ നാലഞ്ച് കൊല്ലം മുന്‍പ് വരെ വളരെ സന്തോഷത്തോടെ കഴിയുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ ആദ്യഭാര്യ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എനിക്ക്.

എന്താണ് സംഭവിച്ചത്?

അതിനിടയില്‍ ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് ചിലത് സംഭവിച്ചു. എന്താണ് ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ സംഭവിച്ചത് എന്ന വിശദമായ കാര്യങ്ങളെല്ലാം 2013 ജൂണ്‍ 5 ന് കോടതിയില്‍ സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജിയില്‍ എഴുതിക്കൊടുത്തിട്ടുണ്ട്. അത് വിവാഹ മോചന ഹര്‍ജിയല്ല, എന്റെ കുടുംബ ചരിത്രം മുഴുവന്‍ അതിലുണ്ട്. അതില്‍ പ്രതികളുണ്ട് കക്ഷികളുണ്ട് സാക്ഷികളുണ്ട്. നൂറ് ശതമാനം വിശ്വസിക്കുന്ന തെളിവുകള്‍ സഹിതമാണ് ആ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.

പ്രമുഖരുണ്ട്.. ഞാന്‍ ഇമേജ് തകര്‍ത്തില്ല

ആ പെറ്റീഷനില്‍ നമ്മളെല്ലാം ഇപ്പോള്‍ ഉപയോഗിക്കുന്ന ആ വാക്ക്, പ്രമുഖരുമുണ്ട്. ഈ പറഞ്ഞ പ്രമുഖര്‍ക്കെല്ലാം ഇമേജ് എന്നത് വലിയ വിഷയമാണ്. അതിനെയൊക്കെ ഞാന്‍ മാനിക്കുന്നത് കൊണ്ടാണ് രഹസ്യ വിചാരണ എന്ന സംഭവത്തിന് ഞാന്‍ തന്നെ നിര്‍ദ്ദേശിച്ചത്. എന്നെ ഒരുപാട് പേര്‍ ദ്രോഹിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ ആരെയും ദ്രോഹിക്കുന്നില്ല. ഞാന്‍ സഹായിച്ച ആള്‍ക്കാരാണ് ഏറ്റവും കൂടുതല്‍ എന്നെ ദ്രോഹിച്ചത്.

മകളുടെ ഭാവി

പ്രമുഖരുടെ ഇമേജ് മാത്രമല്ല, എന്റെ മകളുടെ ഭാവിയും ഓര്‍ത്തിട്ടാണ് രഹസ്യ വിചാരണയ്ക്ക് ആവശ്യപ്പെട്ടതും ഈ വിഷയത്തില്‍ ഞാന്‍ മൗനം പാലിച്ചതും. അത് കഴിഞ്ഞ വിഷയമാണ്. അക്കാര്യത്തില്‍ ഇനി കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. പക്ഷെ പരിധി വിട്ട് എന്നെ ആക്രമിച്ചാല്‍, ചിലപ്പോള്‍ പറഞ്ഞേക്കും. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.

തെറ്റിദ്ധരിപ്പിയ്ക്കുന്നുണ്ട്

എന്റെ ആദ്യഭാര്യ അവരുടേതായ തിരക്കുകളിലും ജോലിയും മുന്നോട്ട് പോകുകയാണ്. ആ വഴിക്കേ ഞാനില്ല. ഞാന്‍ എന്റേതായ ലോകത്താണ്. പക്ഷെ അവരില്‍ ചില കുത്തിത്തിരിപ്പുകള്‍ നടത്താന്‍ ചിലര്‍ ശ്രമിയ്ക്കുന്നുണ്ട്. ഞാനെന്തോ പുറകെ നടന്ന് ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് പോലെ... ഞാന്‍ ആ ഏരിയയിലേക്കേയില്ല.. മകളുടെ ഭാവിയും പഠനവുമൊക്കയായി ഞാന്‍ തിരക്കിലാണ്- ദിലീപ് പറഞ്ഞു.

ശ്രദ്ധയില്‍ പെട്ടത്

അഭിമുഖത്തില്‍ ഒരിടത്ത് പോലും ദിലീപ് മഞ്ജു എന്ന പേര് ഉച്ഛരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അവര്‍, ആദ്യഭാര്യ എന്നിങ്ങനെയാണ് മഞ്ജുവിനെ സംബോധന ചെയ്തത്. മഞ്ജുവിന്റെ ഭാവിയെ ഹാനിയ്ക്കും വിധം ഒരു വാക്ക് പോലും ദിലീപ് ഉപയോഗിച്ചിട്ടുമില്ല എന്നതും എടുത്ത് പറയേണ്ടിയിരിയ്ക്കുന്നു.

English summary
Some magnates was interfere my family life with Manju Warrier says Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam