»   » വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

Written By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിനെ പലരും മറഞ്ഞു നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് സംവിധായകന്‍ എബ്രിഡ് ഷൈനും നായകന്‍ നിവിന്‍ പോളിയും പറയുന്നു. ആദ്യത്തെ മൂന്ന് ദിവസത്തെ നരക തുല്യമായാണ് ഇരുവരും വിശേഷിപ്പിച്ചത്.

ഇങ്ങനെ ആരെയും തകര്‍ക്കാന്‍ ശ്രമിക്കരുത് എന്ന് നിവിന്‍ പോളി അപേക്ഷിക്കുന്നു. എല്ലാവരും ചെറിയ ചെറിയ മോഹങ്ങളുമായി വന്നവരാണ്. ലോകത്തിന്റെ ഒരു കോണില്‍ അവരും ജീവിക്കട്ടെ. ഞങ്ങളാരും താരങ്ങളല്ല, ജീവിക്കാന്‍ മോഹിക്കുന്നവരാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിനും എബ്രിഡും സംസാരിക്കുന്നു

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ അനുഭവിച്ച വേദനയ്ക്ക് കണക്കില്ല. രാവിലെ 8.30 ന് ഷോ തുടങ്ങി. ഒമ്പത് മണിയായപ്പോഴേക്കും സിനിമ പൊട്ടി എന്ന് പറഞ്ഞ് കമന്റുകള്‍ വന്നു തുടങ്ങി. അപ്പോള്‍ മനസ്സിലായി ആരോ ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യുകയാണെന്ന്. അതില്‍ തോറ്റുപോകുമെന്ന് തോന്നി- എബ്രിഡ് ഷൈനും നിവിന്‍ പോളിയും പറഞ്ഞു

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

നിവിന്റെ ഫോട്ടോകള്‍ക്ക് താഴെ ഇട്ടിരിയ്ക്കുന്ന കമന്റ് സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. ഇവര്‍ക്കാര്‍ക്കും ഞങ്ങളൊരു ദ്രോഹവും ചെയ്തിട്ടില്ല. ഇവര്‍ സ്‌നേഹിക്കുന്നവര്‍ക്കെതിരെയും ദ്രോഹം ചെയ്തിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ ഒരു സിനിമ എടുത്തതാണോ തെറ്റ്- എബ്രിഡ് ചോദിക്കുന്നു

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

സാമൂഹ്യ മാധ്യമം ഉപയോഗിച്ച് ഒരാളെ കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ വേദന അതില്‍ ഇരയായി പിടയുമ്പോഴേ മനസ്സിലാവൂ. ഓടിച്ചിട്ടു വേട്ടയാടുന്നത് പോലെയാണ്. സിനിമയെ കുറിച്ച് നല്ല കമന്റ് ഇട്ടവരെ പോലും ആക്രമിച്ചു. ആക്രമണം നടന്നത് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ്.

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

ഞങ്ങള്‍ രണ്ട് പേരും കോടിക്കണക്കിന് രൂപയുമായി സിനിമ എടുക്കാന്‍ വന്നവരല്ല. ഇടത്തരം കുടുംബത്തില്‍ നിന്നും വന്നവരാണ്. കുറേ സ്വപ്‌നങ്ങളുമായി വന്നവര്‍. ഞങ്ങള്‍ തകര്‍ന്നാല്‍ ആ കുടുംബവും തകരും.- എബ്രിഡ്

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

ശരിക്കും ഗുണ്ടാ അക്രമണം പോലെയായിരുന്നു. തകര്‍ക്കാന്‍ ശ്രമിച്ചവരോട് ഒരു ദേഷ്യവുമില്ല. അവരുടെ സന്തോഷത്തിന് വേണ്ടിയാണല്ലോ അത് ചെയ്തത്. ഞങ്ങളുടെ നെഞ്ചിലെ ചോര കണ്ട് അവര്‍ക്ക് സന്തോഷമായെങ്കില്‍ സന്തോഷിക്കട്ടെ.

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

ജെറി അമല്‍ ദേവ്, യേശുദാസ് എന്നീ ദൈവ തുല്യരായ രണ്ട് പേര്‍ ഈ സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ടപ്പോള്‍ പോലും അതിനടിയില്‍ കൂട്ടത്തോടെ അസഭ്യമെഴുതി

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

ഇത് ചെയ്തത് ആരായാലും അവരോട് ഒരു അപേക്ഷയുണ്ട്. ഇങ്ങനെ ആരെയും തകര്‍ക്കാന്‍ നോക്കരുത്. എല്ലാവരും ചെറിയ ചെറിയ മോഹങ്ങളുമായി വരുന്നവരാണ്. ലോകത്തിന്റെ ഒരു കോണില്‍ അവരും ജീവിക്കട്ടെ. ഞങ്ങളാരും താരങ്ങളല്ല. ജീവിക്കാന്‍ മോഹിക്കുന്നവരാണ്. സിനിമ മാത്രമാണ് ജീവിതത്തിലുള്ളത്. വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്. ഞങ്ങളെ മാത്രമല്ല. ആരെയും- നിവിന്‍ പറഞ്ഞു

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

മൂന്നാം ദിവസം രാവിലെ സത്യന്‍ അന്തിക്കാട് വിളിച്ചു. വളരെ വ്യത്യസ്തമായ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചതില്‍ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ പല തിയേറ്ററുകളും നിര്‍ത്തിയ ശേഷം തുടങ്ങിയിട്ടുണ്ടെന്നും സത്യമായ സിനിമയാണെങ്കില്‍ എല്ലാവരും തിരിച്ചുവരും എന്നും പറഞ്ഞു. അത് വലിയ ആശ്വാസമായിരുന്നു. ഒരു ജ്യോഷ്ടന്‍ കൂടെ നിന്ന സന്തോഷം.

വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, ഇരുട്ടില്‍ പതുങ്ങി നിന്ന് അടിക്കരുത്; നിവിന്‍ പോളി

അതിന് ശേഷം ജയസൂര്യ, രാജേഷ് പിള്ള, ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും വിളിച്ചു. അവരില്‍ പലരും തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി. സിനിമ നിര്‍ത്തുമെന്ന് പറഞ്ഞ പല തിയേറ്ററുകളിലും നാലാം ദിവസം ആളുകള്‍ നിറഞ്ഞു. മൂന്ന് ദിവസത്തെ നരകത്തില്‍ നിന്നും ഞങ്ങളും സിനിമയും പതുക്കെ ര കയറി. എതിര്‍ത്തവര്‍ പലരും ഖേദം രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങള്‍ തണലായി- നിവിനും എബ്രിഡും പറഞ്ഞു

English summary
Some one tried to attack our film says Abrid Shine and Nivin Pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam