»   » 'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

Posted By:
Subscribe to Filmibeat Malayalam

ഇന്ന് ഇന്റസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന പല താരങ്ങളെയും പരിചയപ്പെടുത്തിയ സംവിധായകനാണ് വിനയന്‍. ഇന്നത്തെ പല സൂപ്പര്‍സ്റ്റാറുകളും തുടക്കകാലത്ത് വിനയന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ സ്റ്റാര്‍ ആയ ശേഷം വിനയന്‍ അവരെ നായകരാക്കിയിട്ടില്ല. സൂപ്പര്‍സ്റ്റാറുകളില്ലാതെ തന്നെ തന്റെ ചിത്രങ്ങള്‍ വിജയിക്കും എന്ന തെളിയിച്ച സംവിധായകന്‍.

സിനിമ അത്യന്തികമായി സംവിധായകന്റെ കലയാണെന്നും താരങ്ങള്‍ ഉപകരണങ്ങള്‍ മാത്രമാണെന്നും വിനയന്‍ വിശ്വസിക്കുന്നു. സ്വയം ദൈവങ്ങളാണെന്ന് ചിന്തിയ്ക്കുന്ന താരങ്ങളുമുണ്ട്. അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ പാടില്ല. വിമര്‍ശിക്കാന്‍ പാടില്ല. ദൈവം കഴിഞ്ഞാല്‍ അവരാണെന്നാണ് വിചാരം. ഇതൊക്കെ വെറും തോന്നലുകളാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ സംസാരിക്കുന്നു...

'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

ലിറ്റില്‍ സൂപ്പര്‍ മാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു കുഞ്ഞു ബാഹുബലിയാണെന്നും പറയാം. അത്രയേറെ ഗ്രാഫിക്‌സുകള്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പൂര്‍ണമായും ത്രിഡിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മുതല്‍ മുടക്ക് നാല് കോടി രൂപയാണ്.

'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

ക്രിസ്ത്യന്‍ സഭയുടെ എതിര്‍പ്പുകൊണ്ടാണ് ചിത്രം ആദ്യം പിന്‍വലിച്ചത്. അച്ഛന്റെ ഘാതകരെ കൊല്ലാന്‍ 10 വയസ്സുകാരന്‍ തോക്കെടുക്കുന്ന രംഗമുണ്ട്. അതിനെതിരെ എതിര്‍പ്പു വന്നു. അതുകൊണ്ട് ക്ലൈമാക്‌സ് മുഴുവന്‍ മാറ്റി ചിത്രീകരിച്ചു. പുതിയ ചിത്രമാണ് ഇപ്പോഴെത്തുക. സര്‍ക്കാരില്‍ നിന്നും വിനോദ നികുതി ഇളവ് ലഭിച്ചിട്ടുണ്ട്

'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

മുതിര്‍ന്നവരെ വച്ചൊരു ചിത്രം മാര്‍ച്ചിലുണ്ടാവും. പൂര്‍ണമായും ഒരു കുടുംബ ചിത്രം. പ്രണയകഥയായിരിക്കും. നമുക്കറിയാവുന്ന കഥയായിരിക്കും. 80 കാലഘട്ടത്തിലെ കഥയായിരിക്കും. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. മലയാളത്തില്‍ ഹിറ്റായ ആകാശ ഗംഗ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള പദ്ധതിയുമുണ്ട്

'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

സൂപ്പര്‍സ്റ്റാറുകളില്ലാതെ പടമെടുത്ത ആളാണ് ഞാന്‍. ദിലീപും കലാഭാവന്‍ മണിയുമൊക്കെ താരങ്ങളാകുന്നതിന് മുമ്പ് അവരെ വച്ച് പടമെടുത്തിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകളെ വച്ച് പടം ചെയ്യുന്നതിനെക്കാള്‍, പുതുമുഖങ്ങളെ വച്ച് പടം ചെയ്യുന്നതിലാണ് എനിക്ക് ത്രില്‍. ജയസൂര്യയെ കൊണ്ടു വന്നത് ഞാനാണ്. അനൂപ് മേനോനന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മമ്മൂട്ടി തുടങ്ങിയവരൊക്കെ ആദ്യകാലത്ത് എന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

സിനിമ അത്യന്തികമായി സംവിധായകന്റെ കലയാണ്. താരങ്ങള്‍ ഉപകരണങ്ങള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. സൂപ്പര്‍താരങ്ങളോട് അകല്‍ച്ചയൊന്നുമില്ല. അവരോട് എതിര്‍പ്പും ദേഷ്യവുമൊന്നുമില്ല. ദിലീപുമായുള്ള പ്രശ്‌നത്തില്‍ അവര്‍ എന്നെ എതിര്‍ത്തു. ഞാന്‍ എന്ത് പ്രശ്‌നം കണ്ടാലും പ്രതികരിക്കും

'താരങ്ങളുടെ വിചാരം അവര്‍ ദൈവങ്ങളാണെന്നാണ്, താരങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം'

സ്വയം ദൈവങ്ങളാണെന്ന് ചിന്തിയ്ക്കുന്ന താരങ്ങളുണ്ട്. അവര്‍ക്ക് നേരെ കൈ ചൂണ്ടാന്‍ പാടില്ല, വിമര്‍ശിക്കാന്‍ പാടില്ല. ദൈവം കഴിഞ്ഞാല്‍ അവരാണെന്ന് വിചാരിയ്ക്കുന്നവരുണ്ട്. അതൊക്കെ അവരുടെ സ്വയം തോന്നലുകളാണ്. എനിക്കാരോടും വൈരാഗ്യമില്ല. ഇപ്പോള്‍ അവര്‍ക്കും ശത്രുത ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാവരോടും വ്യക്തിപരമായി സ്‌നേഹമാണ്. പിന്നെ സംഘടനയുടെ പേരിലുള്ള എതിര്‍പ്പേയുള്ളൂ- വിനയന്‍ പറഞ്ഞു

English summary
Some stars thinking that they are god says Vinayan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam