twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പിടി മാഷ് പറയുന്നു

    By Aswini
    |

    2015 ഏറ്റവും അധികേ നേട്ടം കൊയ്ത അഭിനേതാക്കളുടെ പട്ടികയില്‍ തീര്‍ച്ചയായും ഒരു പേര് സൗബിന്‍ ഷഹിറിന്റേതാണ്. മുമ്പ് പല സിനിമകളിലും അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് പ്രേമത്തിലെ പിടി മാഷാണ്. അതിന് ശേഷമാണ് സൗബിന്‍ എന്ന അഭിനേതാവിനെ മലയാളി പ്രേക്ഷകര്‍ കണ്ടതെന്നും വേണമെങ്കില്‍ പറയാം. പ്രേമത്തിലെ സൗബിന്‍ പ്രത്യക്ഷപ്പെട്ട ഓരോ രംഗത്തും പ്രേക്ഷകര്‍ ചിരിച്ചിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഡാന്‍സിലെ ആ ചില്ലിട്ട ഐറ്റം.

    ക്ലാസില്‍ അകപ്പെട്ട് ടേണാകുന്ന ഒരു സ്റ്റെപ്പായിരുന്നു അത്. സത്യത്തില്‍ അത് വളരെ മനോഹരമായി ചെയ്യാമായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ചിരിപ്പിയ്ക്കാന്‍ വേണ്ടി മനപൂര്‍വ്വമാണ് അതത്രയും വൃത്തികേടായി ചെയ്തതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സൗബിന്‍ അഭിമുഖത്തില്‍ സംസാരിച്ചു. തുടര്‍ന്ന് വായിക്കൂ...

    സിനിമയിലേക്കുള്ള എന്‍ട്രി

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    അച്ഛന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് സിനിമാ മോഹം തലയ്ക്ക് പിടിയ്ക്കുന്നത്. വീട്ടില്‍ പറഞ്ഞപ്പോള്‍ അവരും വിചാരിച്ചു, എന്തായാലും പഠിക്കുന്നില്ല പിന്നെ ഇതാണ് ആഗ്രഹമെങ്കില്‍ ആയിക്കോട്ടെ എന്ന്. ആദ്യം സിദ്ധിഖ് സാറിനൊപ്പം ക്രോണിക് ബാച്ചിലറില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തു.

    അഭിനയത്തിലേക്ക്

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    ആദ്യമായി അഭിനയിച്ചത് അന്നയും റസൂലും എന്ന ചിത്രത്തിലാണ്. രാജീവ് രവി സുഹൃത്തായിരുന്നു. അതിലുപരി ചേട്ടനെ പോലെയാണ്. ഫഹദും സുഹൃത്താണ്. അന്നയും റസൂലിലും ആ റോള്‍ വന്നപ്പോള്‍ വേറെ ആരെയും പരിഗണിക്കേണ്ടെന്ന് രജീവ് രവി പറഞ്ഞു. ഞാനും ഷൈനും സാധാരണ സംസാരിക്കുന്നതുപോലെ തന്നെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അതുപോലെ ചെയ്തു

     2015 എന്ന വര്‍ഷം

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    2015 സിനിമാ പരമായും അല്ലാതെയും നല്ല വര്‍ഷമായിരുന്നു. എന്നുവച്ച് അതിനു മുമ്പുള്ള വര്‍ഷങ്ങള്‍ മോശമായിരുന്നു എന്നല്ല

    പ്രേമത്തിലെ വേഷം

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    ആദ്യം എനിക്ക് കിട്ടിയത് പിടി മാഷായിട്ടല്ലായിരുന്നു. വേറെ ഒരു മാഷിന്റെ റോളായിരുന്നു. ക്ലാസൊക്കൈ എടുക്കാനുള്ളതുകണ്ട് പഠിക്കാന്‍ പുസ്തകങ്ങളൊക്കെ തന്നു. ബുക്കൊക്കെ കിട്ടിയപ്പോള്‍ വീണ്ടും പഠിക്കണമല്ലോ എന്ന വിഷമമായിരുന്നു എനിക്ക്. എന്നാലും കഷ്ടപ്പെട്ട് ഡയലോഗുകള്‍ പഠിച്ചു. പിന്നെയാണ് അല്‍ഫോണ്‍സ് വിളിച്ച് ആ മാഷിന് പകരം ഒരു പിടി മാഷ് ആയാലോ എന്ന് ചോദിക്കുന്നത്. ഡയലോഗൊക്കെ പഠിച്ചു എന്ന് പറഞ്ഞപ്പോള്‍ കുഴപ്പമില്ല നമുക്ക് പിടി മാഷ് ചെയ്യാം എന്ന് പറഞ്ഞു. എനിക്കും സന്തോഷമായി. ഒരു പിടി മാഷിനെ ആഡ് ചെയ്താല്‍ കൊള്ളാം എന്ന അഭിപ്രായം എനിക്കുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട് പറയുന്നതിന് മുമ്പ് ആ റോള്‍ തീരുമാനിക്കുകയും അത് എനിക്കു തന്നെ കിട്ടുകയും ചെയ്തതില്‍ സന്തോഷം തോന്നി.

    പി.ടി മാഷിന്റെ ഡാന്‍സ്

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    ക്ലാസില്‍ അകപ്പെട്ട് ടേണ്‍ ചെയ്യുന്ന സ്റ്റെപ്പായിരുന്നു അത്. വളരെ മനോഹരമായി ചെയ്യുന്ന ഒരു സ്‌റ്റെപ്പായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രം വൃത്തികേടായി ചെയ്തു എന്നേയുള്ളൂ. എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ തുറന്നു പറയാനുള്ള സ്‌പേസ് സെറ്റിലുണ്ടായിരുന്നു. എല്ലാ ടീമിലും അങ്ങനെയുള്ള സ്‌പേസ് ഉണ്ടാവാറുണ്ട്. എന്നാലും ഇവിടെ സുഹൃത്തുക്കളാകുമ്പോള്‍ നമുക്ക് ഇങ്ങനെ ചെയ്താലോ എന്ന് തുറന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടാവും

     ചാര്‍ലിയിലെ കള്ളന്‍

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    ചാര്‍ലിയിലെ വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കില്‍ അതിന്റെ പൂര്‍ണ ക്രഡിറ്റ് മാര്‍ട്ടിനും ടീമിനും അവകാശപ്പെട്ടതാണ്. മാര്‍ട്ടിന്‍ പറഞ്ഞതുപോലെയാണ് ചെയ്തത്. ഇതിലെ കള്ളന്‍ അത്ര വലിയ കള്ളനൊന്നുമല്ല. ഏത് ഇരുട്ടില്‍ നിന്നാലും തിരിച്ചറിയാവുന്ന തരത്തിലുള്ള ഇടിവെട്ട് കളര്‍ വസ്ത്രമിട്ട് ടൈം പാസിന് വേണ്ടി മോഷ്ടിക്കുന്നതാണ്. ഈ കള്ളന്‍ എല്ലാവരുമായും സംസാരിക്കും

    ദിലീപിനൊപ്പം

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    ഞാന്‍ അസോസിയേറ്റായി പ്രവൃത്തിയ്ക്കുന്ന സമയം മുതലേ ദിലീപേട്ടനെ പരിചയമുണ്ട്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലെ കോമഡി രംഗം മികച്ചതായത് കൗണ്ടര്‍ അടിക്കുന്നതുകൊണ്ടാവും. സ്‌പോട്ടിലാകും പല കോമഡികളും ഉണ്ടാകുന്നത്. ദിലീപേട്ടനുമായി സംസാരിക്കുന്നതിനിടയില്‍ കോമഡികള്‍ വരും. പരിചയമുള്ളതുകൊണ്ട് തിരിച്ച് കൗണ്ടറടിക്കും

    ലോഹത്തില്‍ ലാലിനൊപ്പം

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ ലാലേട്ടനൊപ്പം ഒരു വേഷം ചെയ്യാന്‍ കഴിയുമെന്ന് വിചാരിച്ചിട്ടേയില്ല. ഒരു രംഗം എടുക്കുമ്പോള്‍ അത് ഇങ്ങനെ ചെയ്താല്‍ കുറച്ചുകൂടെ നന്നാവും എന്നൊക്കെ അദ്ദേഹം പറഞ്ഞു തരും. വളരെ നല്ല അനുഭവങ്ങളും അഭിനയത്തിന്റെ പാഠങ്ങളും ലാലേട്ടനില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു

    മഹേഷിന്റെ പ്രതികാരം

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    അതെ മഹേഷിന്റെ പ്രതികാരത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ക്രിസ്പിന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മഹേഷിന്റെ ഭാവന സ്റ്റുഡിയോയുടെ അടുത്തുള്ള ബേബി ആര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പയ്യനാണ്. ഒരു മുഴുനീള കഥാപാത്രമാണ്

    ഈ ഫോട്ടോയ്ക്ക് പിന്നില്‍

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവൃത്തിയ്ക്കുമ്പോഴുള്ള ഒരു ഫോട്ടോയാണിത്. കേരളം മൊത്തം മഴപെയ്യിക്കുന്ന ഒരു സീനായിരുന്നു. ഇങ്ങനെയുള്ള പരിപാടികളൊക്കെ ചെയ്യാന്‍ വലിയ ത്രില്ലായിരുന്നു. എനിക്ക് ഇഷ്ടമുള്ള ആള്‍ക്കാരുടെ കൂടെ അസിസ്റ്റന്റായി പ്രവൃത്തിയ്ക്കാന്‍ മാത്രമേ ഇനി താത്പര്യമുള്ളൂ.

    പുതിയ സിനിമകള്‍

    ആ ചില്ലിട്ട സ്‌റ്റെപ്പ് മനപൂര്‍വ്വം വൃത്തികേടാക്കിയതാണ്; പി.ടി മാഷ് പറയുന്നു

    അനുരാഗ കരിക്കിന്‍ വെള്ളം, മഹേഷിന്റെ പ്രതികാരം, കലി, ഡാര്‍വിന്റെ പരിണാമം, മുത്തുഗൗ, ഹലോ നമസ്‌തേ

    English summary
    Soubin Shahir about his film career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X