സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
പ്രേമം എന്ന ചിത്രത്തിന് ശേഷമാണ് സൗബിന്‍ ഷഹീര്‍ എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അതിന് ശേഷം ചാര്‍ലി, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങി ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം വരെ വന്നു നില്‍ക്കുന്നു സൗബിന്റെ അഭിനയ ജീവിതം.
എന്നാല്‍ കഴിഞ്ഞ 14 വര്‍ഷമായി സൗഭിന്‍ സിനിമിലുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ തുടങ്ങിയ സൗബിന്‍, സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് ഫഹദിനോട് കഥപറയാന്‍ അന്നയും റസൂലും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയതായിരുന്നു. പണിപാളി എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ ആ ചിത്രത്തില്‍ അഭിനയിച്ചതോടെ കരിയര്‍ മാറി. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
സിനിമയില്‍ വന്നിട്ട് ഇപ്പോള്‍ പതിനാല് വര്‍ഷമായി. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഫാസില്‍ സര്‍, കമല്‍ സാര്‍, സിദ്ദീഖ്, റാഫിമെക്കാര്‍ട്ടിന്‍, അമല്‍ നീരദ്, സന്തോഷ് ശിവന്‍, പി.സുകുമാര്‍ തുടങ്ങി കുറേ പേരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അമലേട്ടന്റെ (അമല്‍ നീരദ്) കൂടെ ഫുള്‍ടൈം ഉണ്ടായിരുന്നു. അമ്പുക്കയുടെ (അന്‍വര്‍ റഷീദ്) കൂടെയും ഇതേ പോലെ തന്നെ.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
ചാപ്പാക്കുരിശ് റിലീസാകുന്നതിന് മുമ്പ് ഫഹദിന് വേണ്ടി ഞാനൊരു സ്‌ക്രിപ്ട് റെഡിയാക്കിയിട്ടുണ്ടായിരുന്നു. എനിക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി. പണി പാളി എന്നായിരുന്നു അതിന്റെ പേര്. ആഷിക് അബു ആ സ്‌ക്രിപ്ട് കേട്ട് പ്രൊഡ്യൂസ് ചെയ്യാന്‍ തയ്യാറായി. അതിന് വേണ്ടി കുറച്ചുകാലം ഇരുന്നു.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
അന്നയും റസൂലില്‍ ഫഹദ് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കറക്ട് ചെയ്ത സ്‌ക്രിപ്ടുമായി ചെന്നതാണ്. അവിടെയെത്തിയപ്പോള്‍ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവരാണ്. കുറേക്കാലമായി പരിചയമുള്ളവര്‍. അങ്ങനെ രാജീവേട്ടന്റെ ക്ഷണത്തിലൂടെ കോളിന്‍സ് എന്ന കഥാപാത്രമായി. എല്ലാവരോടും അടുപ്പമുള്ളതിനാല്‍ ആദ്യമായി അഭിനയിച്ചപ്പോള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നിട്ടില്ല.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
സിനിമാ സംവിധാനത്തോടായിരുന്നു കമ്പം. ആദ്യമായി അസിസ്റ്റന്റ് ചെയ്തത് ക്രോണിക് ബാച്ചിലറിലാണ്. അതിന് മുമ്പേ വാപ്പ (ചലച്ചിത്ര നിര്‍മാതാവ് ബാബു ഷാഹിര്‍) കയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ചെല്ലാന്‍ എന്നോട് പറഞ്ഞു.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പേ ലൊക്കേഷനും, സിനിമാ രീതികളുമൊക്കെ കണ്ട് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയത്. സിനിമ എന്താണ് എങ്ങനെയാണ് എന്നൊക്കെ പ്രാഥമിക ധാരണ കിട്ടുന്നത് അപ്പോഴാണ്. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും കുറിച്ച് ഒരു ഐഡിയ കിട്ടാനായിരുന്നു അവിടെ ചെലവഴിച്ചത്. ഒരു മാസം അവിടെ നിന്നു. അഭിനയത്തില്‍ ഫഹദിന്റെ മാത്രമല്ല എന്റെയും ആദ്യപടമാണ് കയ്യെത്തും ദൂരത്ത്.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
അധികമാര്‍ക്കും അറിയാത്ത ഒരു കോമഡിയാണ്, കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ കൊടൈക്കനാലില്‍ ബസില്‍ വന്നിറങ്ങുന്ന ഫഹദിന്റെ ഇന്‍ട്രോഡക്ഷന്‍ സീനില്‍ തൊട്ടുപിന്നാലെ ഇറങ്ങുന്നത് ഞാനാണ്. പപ്പയുടെ സ്വന്തം അപ്പൂസിലും ഇതേ പോലെ ഒരു സീന്‍ ഉണ്ട്. കാക്കാ പൂച്ചാ എന്ന പാട്ടില്‍ ഫഹദിന്റെ കൂടെ ആ ടോയ് ട്രെയിനില്‍ ഞാനുമുണ്ട്.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
ഞങ്ങള്‍ക്കിടയില്‍ ചെറുപ്പം മുതല്‍ക്കേ വലിയ അടുപ്പമുണ്ട്. അതിന്റെ കംഫര്‍ട്ട് ഒരുമിച്ച് പെര്‍ഫോം ചെയ്യുമ്പോഴും കിട്ടും. ഓരോ സീനിനും മുമ്പ് ഷാനു എന്നോട് പറയുംഭയങ്കര ഈസിയാണ് ഫഹദിനൊപ്പം അഭിനയിക്കാനും ഫഹദിനൊപ്പം വര്‍ക്ക് ചെയ്യാനും. ഒരു രീതിയിലും നമ്മള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകില്ല. നമ്മളെ സപ്പോര്‍ട്ട് ചെയ്ത് പെര്‍ഫോം ചെയ്യിപ്പിക്കുന്ന നടനുമാണ് ഫഹദ്. അന്നയും റസൂലിലെ റസൂലും കോളിനും, മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും ക്രിസ്പിനും റിയല്‍ ലൈഫില്‍ എവിടെയൊക്കെയോ ഞങ്ങള്‍ തന്നെയാണ്. ഫുള്‍ടൈം കളിയാക്കലും അടികൂടലുമായി നടന്ന ആളുകളാണ് ഞങ്ങള്‍.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
സിദ്ദീഖ് സാറിനൊപ്പവും ഫാസില്‍ സാറിന്റെ കൂടെയും റാഫി സാറിന്റെ കൂടെയുമാണ് കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. കോമഡിയിലെ എന്റെ ടൈമിംഗും, വണ്‍ലൈന്‍ കോമഡിയും, കൗണ്ടറുമൊക്കെ സിദ്ദീഖ് സാറിന്റെയും റാഫി സാറിന്റെയുമൊക്കെ കൂടെ നിന്ന് കിട്ടിയതാണ്.

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'!!
അഭിനയത്തിലേക്ക് വന്നതോടെ സ്വന്തം സിനിമ എന്ന പ്ലാന്‍ നീണ്ടു പോയി. ഒരു ഗ്യാപ്പ് എടുത്തില്ലെങ്കില്‍ എന്റെ സംവിധാനത്തിലുള്ള സിനിമ നടക്കാതെ വരും. ഇപ്പോ രാജീവേട്ടന്റെ പടം കഴിഞ്ഞു. കലി കഴിഞ്ഞു. അനുരാഗ കരിക്കിന്‍ വെള്ളം, മുത്തുഗൗ, ഡാര്‍വിന്റെ പരിണാമം എന്നീ സിനിമകള്‍ കഴിഞ്ഞു, കിന്റര്‍ ജോയ് പൂര്‍ത്തിയാക്കി. ഇനി അമലേട്ടന്റെ (അമല്‍ നീരദ്) പടം മാത്രമേ ചെയ്യാനുള്ളൂ. ഇനി എന്റെ സംവിധാനത്തിലേക്കുള്ള സിനിമയിലേക്ക് കടക്കുകയാണ്. ആ സിനിമ ഉടന്‍ ഉണ്ടാകും. ഞാന്‍ തന്നെയാണ് തിരക്കഥ.


Click it and Unblock the Notifications











