»   » സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ ജയറാമിന് പൂച്ചയെ അയച്ചതാരാണെന്ന രഹസ്യം അറിയാവുന്ന ഒരേ ഒരാള്‍, ആരാണയാള്‍

സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ ജയറാമിന് പൂച്ചയെ അയച്ചതാരാണെന്ന രഹസ്യം അറിയാവുന്ന ഒരേ ഒരാള്‍, ആരാണയാള്‍

By: Nihara
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ചിത്രമായിട്ടും ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് വേണ്ടിയാണ്. സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ പൂച്ചയെ അയച്ച അഞ്ജാത കാമുകി ആരാണെന്നാണ് പ്രേക്ഷകര്‍ ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നത്.

സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ ക്ലൈമാക്‌സ് രംഗം ഇന്നും ചര്‍ച്ചാവിഷയമായി മറിയിട്ടുള്ളത് ഇക്കാര്യത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ്. സിനിമയുടെ അവസാന ഭാഗത്തില്‍ ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല. സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ പ്രധാന വേഷത്തിലെത്തിയ ശ്രീജ ഇതിനെക്കുറിച്ച് പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

പൂച്ചയെ അയച്ച കസിന്‍ ആരാണെന്നറിയുമോ

സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ പൂച്ചയെ അയച്ച കസിന്‍ ആരാണെന്ന് ചിത്രം അവസാനിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ചോദ്യത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ആ ചോദ്യത്തിന് ഉത്തരം അറിയാവുന്നത് ഒരേ ഒരാള്‍ക്കു മാത്രം

ഇന്നും ആളുകള്‍ തന്നോട് ആ ചോദ്യം ചോദിക്കാറുണ്ടെന്ന് നടി ശ്രീജയ പറയുന്നു. സത്യം പറഞ്ഞാല്‍ അതാരാണെന്ന് തനിക്കും അറിയില്ലെന്നാണ് താരം പറയുന്നത്.

ആരാണെന്ന് പറഞ്ഞിട്ടില്ല

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരിക്കല്‍പ്പോലും അതാരാണെന്ന് സംവിധായകനോ തിരക്കഥാകൃത്തോ പറഞ്ഞിട്ടില്ല. അതാരാണെന്നുള്ള കാര്യം തിരക്കഥാകൃത്ത് കൂടിയായ രഞ്ജിത്തിന് മാത്രമേ അറിയുള്ളൂ. പ്രത്യേകമായി ഒരാളെ എടുത്ത് അയാളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും ശ്രീജയ പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നു

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് ശ്രീജയ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുളിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചു വരുന്നത്.

സംവിധായകനോട് ചോദിച്ചപ്പോള്‍

ചിത്രത്തിന്റെ സംവിധായകനായ സിബി മലയിലിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ കഥാപാത്രം ആരാണെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സംവിധായകന്‍ പ്രതികരിച്ചത്.

ചില കാര്യങ്ങള്‍ അങ്ങനെയാണ്

ചില കാര്യങ്ങള്‍ അങ്ങനെയാണ്. അഞ്ജാതമായി നില കൊള്ളുന്നിടത്താണ് അതിന്‍റെ വിജയം. ഈ ചിത്രത്തിന്‍രെ രണ്ടാം ഭാഗം സംഭവിക്കുമോയെന്ന് പ്രേക്ഷകര്‍ നിരന്തരം ചോദിച്ചുവെങ്കിലും അനുകൂലമായ മറുപടി ഇതുവരെ ലഭിച്ചിരുന്നില്ല. എന്തായാലും ജയറാമിന് പൂച്ചയെ അയച്ച കാമുകി ആരാണെന്നറിയാന്‍ നമുക്കും കാത്തിരിക്കാം.

English summary
Sreejaya about Summer in Bethlehem.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam