»   » ഇത്രയും വലിയ മണ്ടനെ കണ്ടിട്ടില്ലെന്ന് മാസ്റ്റര്‍, തലയും താഴ്ത്തി ശ്രീനിവാസന്‍, സംവിധായകന്‍ പറയുന്നത്

ഇത്രയും വലിയ മണ്ടനെ കണ്ടിട്ടില്ലെന്ന് മാസ്റ്റര്‍, തലയും താഴ്ത്തി ശ്രീനിവാസന്‍, സംവിധായകന്‍ പറയുന്നത്

By: Nihara
Subscribe to Filmibeat Malayalam

ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ വാഹനം സ്വന്തമാക്കിയതുകൊണ്ടു മാത്രം കാര്യമില്ല. ലൈസന്‍സും ആവശ്യമാണ്. എങ്കിലല്ലേ സ്വന്തം വണ്ടി ഓടിച്ച് ഇഷ്ടം പോലെ സഞ്ചരിക്കാന്‍ കഴിയൂ. ഇഷ്ട വാഹനവും ഫാന്‍സി നമ്പറും സ്വന്തമാക്കുന്നതില്‍ സിനിമാതാരങ്ങളും സംവിധായകരുമെല്ലാം അതീവ തല്‍പ്പരരാണ്.

ഡ്രൈവിങ്ങ് ലൈസന്‍സ് പരീക്ഷയ്ക്ക് പുതിയ രീതി നടപ്പാക്കി ഇടയ്ക്കിടയ്ക്ക് വാഹനപ്രേമികളെ വെട്ടിലാക്കാറുണ്ട് സര്‍ക്കാര്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഡ്രൈവിങ്ങ് പഠിച്ചത് വളരെ രസകരമായാമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകന്‍ രസകരമായ അനുഭവം ഓര്‍ത്തെടുത്തത്.

ഡ്രൈവിങ്ങ് പഠിക്കാന്‍ പോയ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും

നാടോടിക്കാറ്റ് സിനിമ റിലീസ് ചെയ്തതിനു ശേഷമാണ് ശ്രീനിവാസനു ഡ്രൈവിങ്ങ് പഠിക്കണമെന്ന മോഹം കലശലായത്. സിനിമ വന്‍വിജയമായതിനാല്‍ത്തന്നെ ആളുകള്‍ തിരിച്ചറിയുന്ന താരമായി ശ്രീനിവാസന്‍ മാറിയിരുന്നു. അതിനാല്‍ത്തന്നെ അധികമാരുമറിയാത്ത സ്ഥലത്തു പോയി ഡ്രൈവിങ്ങ് പഠിക്കാനാണ് ഇരുവരും തീരുമാനിച്ചത്.

ഡ്രൈവിങ്ങ് സ്‌കൂളില്‍ ചേര്‍ന്നു

പ്രൊഡക്ഷന്‍ മാനേജരായ നാരായണനാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടിനും ഡ്രൈവിങ്ങ് പരിശീലനത്തിനായുള്ള സ്‌കൂള്‍ കണ്ടെത്തിയത്. അധികമാരും അറിയാത്ത സ്ഥലമായതിനാല്‍ തങ്ങളെ ആരും തിരിച്ചറിയില്ലെന്ന ബോധ്യം ഇവര്‍ക്കുണ്ടായിരുന്നു. നാലു പേരടങ്ങിയ സംഘത്തിനൊപ്പം ഇവരും വിദ്യാര്‍ത്ഥികളായി ചേര്‍ന്നു.

പരിശീലനത്തിന് പുറമേ ക്ലാസ്

ആദ്യ ദിനത്തിലെ ക്ലാസില്‍ ക്ലച്ചും ഗിയറും ബ്രേക്കിനെക്കുറിച്ചുമെല്ലാം പറഞ്ഞു തരുന്ന ക്ലാസായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ഇക്കാര്യം കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

റോഡിലൂടെ പരിശീലനം തുടങ്ങിയപ്പോള്‍

റോഡിലൂടെയുള്ള പരിശീലനത്തില്‍ ശ്രീനിവാസനാണ് ആദ്യം വണ്ടി ഓടിച്ചത്. യാതൊരു പരിചയമില്ലാത്തതിന്റെ സകല ടെന്‍ഷനും ശ്രീനിക്കുണ്ടായിരുന്നു. ഇലക്ട്രിക് പോസ്റ്റിനെ ഇടിക്കാനായി കുതിച്ചപ്പോള്‍ ശ്രീനിവസന്‍ ടെന്‍ഷന്‍ കൂടി. ഇതിനിടയില്‍ മാസ്റ്റര്‍ തമിഴില്‍ നല്ല തെറിയും തുടങ്ങി. ശ്രീനിവാസനാവട്ടെ തല ത്‌ഴത്തി ഇരിക്കുകയും ചെയ്തു.

പഠനം അവസാനിപ്പിച്ചു

ആ സംഭവത്തോടു കൂടി അവിടത്തെ ഡ്രൈവിങ്ങ് പഠനം അവസാനിപ്പിച്ചു. ആറു ദിവസമായിരുന്നു അവിടെ പരിശീലനത്തിന് പോയത്.

ആരോടും പറയേണ്ടെന്നു പറഞ്ഞു

ഈ സംഭവത്തിനു ശേഷം റൂമിലെത്തിയ തന്നോട് ശ്രീനിവാസന്‍ ഇക്കാര്യം ആരോടും പറയരുതെന്ന് ചട്ടം കെട്ടി. എന്നാല്‍ താന്‍ അക്കാര്യം അപ്പോള്‍ തന്നെ മോഹന്‍ലാലിനെ വിളിച്ചു പറഞ്ഞിരുന്നുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുത്തു.

മോഹന്‍ ലാല്‍, ശ്രീനി, അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും സംഭവിക്കുമോ???

ശ്രീനിവാസന്റെ സ്‌കരിപ്റ്റും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും ഒഴിച്ചു കൂടാനാവാത്ത ഘടകമായി നിന്നിരുന്ന ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. ആ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് അത് സംഭവിക്കുമെന്ന്. 1980 കള്‍ അവരുടെ കാലമായിരുന്നു. മോഹന്‍ലാല്‍- ശ്രീനി-സത്യന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളിലെ ഡയലോഗ് പോലും ആരാധകര്‍ക്ക് മനപ്പാഠമാണ്. എത്ര കണ്ടാലും മതി വരാത്ത സിനിമകളാണ് ഇവര്‍ സമ്മാനിച്ചത്. നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകളൊക്കെ ആ കൂട്ടുകെട്ടില്‍ പിറവിയെടുത്തതാണ്.

English summary
Mohan Lal and Sreenivasan have been the dream duo in the 80s! The two have teamed up for several hits including Nadodikaattu, Sanmanassulavarkku Samadhaanam and Varavelpu. Sathyan Anthikkad sharing Sreenivasan's driving class experience.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam