twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    By Aswini
    |

    ബാഹുബലി എന്ന ചിത്രം കണ്ടിറങ്ങിയവര്‍ക്കാക്കും ഒരു സമാധാനവുമില്ല. എന്നാലും എന്തിനായിരിക്കും കട്ടപ്പ ബാഹബലിയെ കൊന്നത്? ചോദ്യം സോഷ്യല്‍ മീഡിയയില്‍ പല ആവര്‍ത്തി ചോദിച്ചെങ്കിലും ഉത്തരം കിട്ടിയില്ല.

    ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനുള്ള പ്രധാന കാരണം ഇതൊന്ന് മാത്രമാണ്. ബാഹബലിയെ എന്തിനാണ് കട്ടപ്പ കൊന്നത് എന്നറിയണം. എന്നാല്‍ ഇങ്ങനെ ഒരു ക്ലൈമാക്‌സ് ആരാധകര്‍ക്ക് ഇത്രയേറെ ഷോക്കായി മാറുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്. ക്ലൈമാസ്‌കിനെ കുറിച്ച് രാജമൗലി പറയുന്നത് തുടര്‍ന്ന് വായിക്കൂ...

    ബാഹുബലി ക്ലൈമാക്‌സ്

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    മഹേന്ദ്ര ബാഹുബലിയെ (പ്രഭാസ്) വിശ്വസ്തനായ കാവല്‍ക്കാരന്‍ കട്ടപ്പ (സത്യരാജ്) കൊല്ലുന്നതോടെയാണ് ബാഹുബലി എന്ന ചിത്രം അവസാനിക്കുന്നത്. എന്തിന് കട്ടപ്പ ബാഹുലിയെ കൊന്നു എന്ന സംശയത്തോടെ ചിത്രമവസാനിക്കുമ്പോള്‍ രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ക്ലൈമാക്‌സ് ഇതായിരുന്നില്ല

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    എന്നാല്‍ ചിത്രത്തിന് വേണ്ടി ആലോചിച്ച ക്ലൈമാക്‌സ് ഇതായിരുന്നില്ല എന്ന് സംവിധായകന്‍ എസ്എസ് രാജമൗലി പറയുന്നു. രണ്ടു ഭാഗമായി ചിത്രീകരിച്ച സിനിമയില്‍ മഹിഷ്മതിയുടെ ഭരണാധികാരിയായി ബാഹുബലിയെ തിരഞ്ഞെടുക്കുന്നതോടെ ആദ്യഭാഗം അവസാനിപ്പിക്കാനാണ് രാജമൗലി ആദ്യം തീരുമാനിച്ചത്.

    എന്തുകൊണ്ട് മാറ്റി

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    എന്നാല്‍ അത്തരമൊരു ക്ലൈമാക്‌സ് സിനിമയുടെ വേഗതയെ ബാധിക്കും എന്ന് പിന്നീട് രാജമൗലിയ്ക്ക് തോന്നി. അതോടെയാണ് ക്ലൈമാക്‌സ് മാറ്റിയത്

    രണ്ടാം ഭാഗത്തിലെ പ്രധാന ഭാഗം

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    സിനിമയുടെ അവസാനം ഒരു കാവ്യാത്മകമായ സസ്പന്‍സ് ഉണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം സിനിമയുടെ ക്ലൈമാക്‌സില്‍ കൊണ്ടുവന്നതത്രെ

    രണ്ടാം ഭാഗത്തിന് സമയം ആവശ്യം

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    രണ്ടാം ഭാഗത്തിനായി ഇനിയും സമയം ആവശ്യമാണെന്നും ചിത്രീകരണത്തിനൊപ്പം പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളും തീര്‍ക്കണമെന്നും രാജമൗലി പറയുന്നു.

    രണ്ടാം ഭാഗത്തില്‍

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    പ്രകത്ഭരായ ഒരു താരങ്ങളെയും അണിനിരത്താതെയാണ് ബാഹുബലി ഇന്ത്യന്‍ സിനിമാ ചരിത്രത്തില ഏറ്റവും വലിയ വിജയം നേടിയത്. ബാഹുബലി 2 വില്‍ ബോളിവുഡിലെ ചില പ്രകത്ഭതാരങ്ങള്‍ അണിനിരക്കും എന്നാണ് കേള്‍ക്കുന്നത്.

    രണ്ടാം ഭാഗത്തിനും ശേഷം?

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??; രാജമൗലി പറയുന്നു

    രണ്ടാം ഭാഗത്തിന് ശേഷം ഇനി ബാഹുബലി സിനിമയ്ക്ക് തുടര്‍ഭാഗം ഉണ്ടാകില്ല. എന്നാല്‍ ബാഹുബലി ടെലിവിഷന്‍ സീരിയലായി തുടര്‍നിര്‍മിക്കാന്‍ രാജമൗലിയ്ക്ക് ഉദ്ദേശമുണ്ടത്രെ.

    English summary
    Ace director SS Rajamouli, who is basking in the huge success of 'Baahubali - the Beginning', is said to be contemplating on roping in Bollywood actors for the movie's sequel.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X