ഇതാണ് തങ്കച്ചൻ ചേട്ടന്റെ പ്രത്യേകത,അനു അടുത്ത് സുഹൃത്ത്, സ്റ്റാർമാജിക് താരങ്ങളെ കുറിച്ച് നടി ഡയാന

ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാരിയ താരമാണ് ഡയാന. അവതാരക, അഭിനേത്രി, നർത്തകി എന്നിങ്ങനെ സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. സിനിമയിൽ ചുവട് വെച്ചതിന് പിന്നാലെയാണ് ഡയാന മിനിസ്ക്രീനിലെത്തിയത്. ഇപ്പോഴിത തന്റെ പുതിയ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. അമിത് ചക്കാലക്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 12 ന് ആണ് തിയേറ്ററിൽ എത്തുന്നത്.

Recommended Video

മദ്രസയിൽ പോയിട്ടുണ്ടോ ? തുറന്ന് പറഞ്ഞു ഡയാന ഹമീദ് | FilmiBeat Malayalam

മോഹൻലാലിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രം

ചിത്രത്തിൽ മാധ്യമപ്രവർത്തകയായിട്ടാണ് ഡയാന എത്തുന്നത്. നിമിഷ മാധവ് എന്നാണ് കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമ സ്റ്റാർമാജിക് വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടി. കൂടാതെ ബിഗ് ബോസ് ഷോയെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം.

യുവം സിനിമ

യുവത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഡയാന. ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം എല്ലവാർക്കും ഇഷ്ടമാകും എന്നുള്ള വിശ്വാസമുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണെന്നും നടി അഭിമുഖത്തിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് ഏപ്രിലോടെ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഇത്. എന്നാൽ കൊവിഡിനെ തുടർന്ന് തിയേറ്റർ റിലീസ് മാറ്റി വയ്ക്കുകയായിരുന്നെന്നും നടി പറയുന്നു.

സ്റ്റാർ മാജിക്  ഷോ

സിനിമയെക്കാലും പ്രേക്ഷകരുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക്കിലൂടെയായിരുന്നു. ഇതിന് മുൻപും ഷോയുടെ അവതാരകയായി എത്തിയിട്ടുണ്ട്. എന്നാൽ സ്റ്റാർമാജിക്കിൽ വന്നതിന് ശേഷമാണ് ആളുകളുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. സ്റ്റാർമാജിക്ക് ഷോ കണ്ടതിന് ശേഷം നിരവധി പേർ ഇൻസ്റ്റഗ്രാമിലൂടേയും മറ്റും മെസേജ് ചെയ്യാറുണ്ട. കൂടാതെ പുറത്ത് പോകുമ്പോൾ പ്രേക്ഷകർ അടുത്ത് വന്ന് സംസാരിക്കുകയും സെൽഫി എടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് വളരെ സന്തോഷമുള്ള കാര്യമാണ്.

സ്റ്റാർ മാജിക്കിലെ താരങ്ങൾ

സ്റ്റാർ മാജിക്കിലുള്ള സഹതാരങ്ങള കുറിച്ചും ഡയാന അഭിമുഖത്തിൽ വാചാലയാകുന്നുണ്ട്. കൗണ്ടർ കിംഗ് എന്നാണ് സ്റ്റാർ മാജിക്കിലെ താരങ്ങളെ നടി വിശേഷിപ്പിക്കുന്നത്. ഷോയിലെ തന്റെ പ്രിയപ്പെട്ട വ്യക്തികളിലൊരാളാണ് ബിനു അടിമാലി. ടിവിയിൽ കാണുന്നത് പോലെ തന്നെയാണ് ആൾ. നോബി ചേട്ടൻ, അസീസ് ഇക്കാ എല്ലാവരും ടിവിയിൽ കാണുന്നത് പോലെ തന്നെയാണ് സെറ്റിലും. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അനു. വളരെ നല്ല കുട്ടിയാണ്, അതുപോലെ വളരെ കഴിവുള്ള ഒരു കലാകാരനാണ് തങ്കച്ചൻ ചേട്ടൻ.നിമിഷനേരം കൊണ്ടാണ് അദ്ദേഹം ഓരോ പാട്ടും കമ്പോസ് ചെയ്യുന്നത്. നല്ല പെർഫോമർ കൂടിയാണ് അദ്ദേഹം. ആ ഷോയിലെ എല്ലാവർക്കും ഓരോ ശൈലിയുണ്ട്, അത് തന്നെയാണ് ആ ഷോയുടെ ഒരു പ്രത്യേകതയും അവിടെ ഫേക്കായിട്ട് ഒന്നും തന്നെയില്ലെന്നും നടി പറയുന്നു

ബിഗ് ബോസ്

സ്റ്റാർ മാജിക്കിൽ നിന്നുള്ള താരങ്ങളുടെ പേര് ബിഗ് ബോസ് സീസൺ 3 ൽ ഉയർന്നു കേൾക്കുന്നുണ്ട്. ഇപ്പോഴിത ബിഗ് ബോസ് പ്രവേശനത്തെ കുറിച്ചും നടി വെളിപ്പെടുത്തുന്നുണ്ട്. ബിഗ് ബോസിൽ എത്തുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് എങ്ങും തൊടാത്ത മറുപടിയാണ് ഡായന നൽകിയത്. ഇപ്പോൾ അത് വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് നടി പറയുന്നത്. അത് ചെറിയൊരു രഹസ്യമാണ്. എന്തായാലും അവിടെ വരുമ്പോൾ അറിയാമെന്നും ഡയാന അഭിമുഖത്തിൽ പറയുന്നു.

More from Filmibeat

Read more about: tv news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X