For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂഫിയുടേയും സുജാതയുടേയും ചിത്രത്തിന് പിന്നിൽ ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ലാത്ത വിഷ്ണുവായിരുന്നു...

  |

  സൂഫിയേയും സുജാതയേയും നെഞ്ചിലേറ്റാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും ഓരോ മനോഹരമായ കഥ പറയുന്നവയായിരുന്നു. സമാനമായത് തന്നെയായിരുന്നു സിനിമ റിലീസാകും മുൻപ് പുറത്തിറങ്ങിയ ഫോട്ടോകളും. സൂഫിയുടേയും സുജാതയുടേയും പ്രണയത്തിന്റെ ആഴം ഓരോ ചിത്രങ്ങളിലൂടേയും പ്രേക്ഷകർക്ക് വായിച്ചെടുക്കാമായിരുന്നു. ഇരുട്ടിനും വെളിച്ചത്തിനും അപ്പുറത്ത് സുജാതയുടേയും സൂഫിയുടേയും പ്രണയത്തെ അതിമനോഹരമായി തന്നെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു. ആ ചിത്രങ്ങൾക്ക് പിറകിലെ ഫോട്ടോഗ്രാഫറെ അന്ന് മുതൽ പ്രേക്ഷകർ തിരയുന്നുണ്ടായിരുന്നു. യാതൊരു സിനിമ പാരമ്പര്യവും ഫോട്ടോഗ്രാഫി അക്കാദമികളുടെ പിൻ ബലവുമില്ലാതെയാണ് കൊല്ലം ഓയൂർ സ്വദേശിയായ വിഷ്ണു പ്രേക്ഷകരുടെ മനസിലേയ്ക്ക് കയറി കൂടിയത്. ഇരുട്ടിനും വെളിച്ചതിനും മുന്നിൽ സൂഫിയുടേയും സുജാതയുടേയും പ്രണയ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ചിരുന്നു.

  ചെറുപ്പം മുതലെ സിനിമയും ഫോട്ടോ ഗ്രാഫിയിയുമായിരുന്നു മനസ്സ് നിറയെ. എന്നാൽ ജീവിതം വിഷ്ണുവിനെ കൊണ്ടെത്തിച്ചത് എജിനിയർ കോളേജിന് മുന്നിലും. ബിടെക്കിനും എംടെക്കിനും ശേഷം പല സ്ഥാപനങ്ങളിൽ നിന്ന് വിഷ്ണുവിന് ജോലി ഓഫറുകൾ വന്നിരുന്നു. എന്നാൽ വിഷ്ണുവിന്റെ മനസ്സ് നിറയെ ഫോട്ടോഗ്രാഫി ആയതിനാൽ അതൊന്ന് പരീക്ഷിച്ച് നോക്കാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പേക്കറ്റ് മണിയെടുത്ത് ക്യാമറ വാങ്ങി സ്വന്തമായി ഫോട്ടോ എടുത്ത് പഠിക്കാൻ തുടങ്ങി. സ്വന്തമായി എടുത്ത ഫോട്ടോകളിലൂടെ തന്നെയാണ് എങ്ങനൊണ് ആ ചിത്രങ്ങൾക്ക് ജീവൻ നൽകേണ്ടതെന്ന് വിഷ്ണു പഠിച്ചത്. അന്ന് പാടത്തേയും പറമ്പിലേയും തുമ്പികളും പൂമ്പാറ്റകളുമായിരുന്നു ആദ്യ മോഡൽ. എന്നാൽ കാലം വിഷ്ണുവിനെ വൈകാതെ തന്നെ സ്വപ്നത്തിലേയ്ക്ക് കൈ പിടിച്ച് ഉയർത്തുകയായിരുന്നു. ഇന്ന് അത് അതിദി റാവുവിന്റെ അതിമനോഹരമായ ചിത്രങ്ങളിൽ വരെ എത്തി നിൽക്കുന്നു.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
  സൂഫിയും സുജാതയും

  സൂഫിയും സുജാതയും

  സൂഫിയും സുജാതയേയും കുറിച്ച് പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ വിഷ്ണുവിന്റെ മറ്റൊരു ക്ലിക്ക് പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു, അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ പൃഥ്വിരാജ് സൽമാൻഖാൻ ലുക്ക് പ്രേക്ഷകർക്കിടയിൽ വൈറലായിരുന്നു, ഇതിന് പിന്നിൽ വിഷ്ണുവിന്റെ കൈകൾ തന്നെയായിരുന്നു. അന്ന് ആ ചിത്രം പൃഥ്വിരാജിന് വരെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം അന്ന് അത് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ക്യാമറയിലൂടെ തന്റെ പ്രിയതാരത്തിന്റെ ചിത്രം പകർത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിഷ്ണു പറയുന്നത്. തന്റെ ഗുരുവായ ആസിഫിനോടൊപ്പാണ് വിഷ്ണു ആദ്യം സിനിമ ലൊക്കേഷനിൽ എത്തുന്നത്. ഇഷ്ക് , ലൂക്ക, എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സഹയി ആയി പ്രവർത്തിച്ചിരുന്നു. ഇതിന് ശേഷ ജയസൂര്യ ചിത്രമായ അന്വേഷണത്തിലൂടെ സ്വതന്ത്ര സ്റ്റിൽ ഫോട്ടോ ഗ്രാഫറായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഇത് വിഷ്ണുവിന്റെ രണ്ടാമത്തെ ചിത്രമാണ്.

   ടെൻഷനോടെ ചെയ്ത ചിത്രം

  ടെൻഷനോടെ ചെയ്ത ചിത്രം

  അൽപം ടെൻഷനോടെ വർക്ക് ചെയ്ത ചിത്രമായിരുന്നു സൂഫിയും സുജാതയും. കാരണം ഫ്രൈഡേ ഫിലിംസിനോടൊപ്പമുള്ള എന്റെ ആദ്യ ചിത്രമായിരുന്നു ഇത്. കൂടാതെ തന്റെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ഇത്രയും വലിയൊരു നടിയും കൂടെയാണ്. അതിനാൽ ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ ചർച്ച വിഷയമാകുമെന്ന് അറിയാമായിരുന്നു. അതിനാൽ തന്നെ മികച്ച സ്റ്റില്ലുകൾ എടുക്കാൻ പ്രത്യേകം ശ്രമിച്ചിരുന്നു. നന്നായി പഠിച്ചിട്ടാണ്ചിത്രത്തിലേയ്ക്ക് വന്നത്. ഒരു വിഷ്വൽസും പോലും പോകാതെയായിരുന്നു ചിത്രങ്ങൾ പകർത്തിയത്. ഇത് തന്നെയായിരുന്നു ഫ്രൈഡേയ്ക്കും വേണ്ടത്.

   അദിതിയോടൊപ്പം

  അദിതിയോടൊപ്പം

  അദിതിയ്ക്ക് എല്ലാത്തിനേയും കുറിച്ച് നല്ല ധാരണയായിരുന്നു. അത് അവരുടെ എക്സ്പീരിയൻസാണ്. പലപ്പോഴും നമുക്ക് ഓരോ കാര്യങ്ങളും പറഞ്ഞു തരും.അങ്ങനെയുള്ള ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിഷ്ണു പറഞ്ഞു. അതുപോലെ തന്നെയായിരുന്നു ജയസൂര്യയും ടൊവിനോ തോമസും. ജയസൂര്യയ്ക്കൊപ്പമുളള വിഷ്ണുവിന്റെ രണ്ടാമത്തെ ചിത്രമാണ്.

   സിനിമയിലെ കഠിന പ്രയത്നം

  സിനിമയിലെ കഠിന പ്രയത്നം

  ഒരുപാട് കഠിന പ്രയത്നിത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. എന്റെ ചീഫിന് മുന്നിൽ എത്തുന്നതിന് മുൻപ് തന്നെ പലരുടേയും അടുത്ത് ചാൻസ് തേടി പോയിരുന്നു, എല്ലാവരും ചോദിക്കുന്നത് എക്സ്പീരിയൻസായിരുന്നു, ആ ,സമയത്തായിരുന്നു ദൈവമായി എന്റെ ചീഫിനെ മുന്നിൽ കൊണ്ട് എത്തിച്ചത്.. അദ്ദേഹം ഗുരു ശിഷ്യ ബന്ധത്തിന് അപ്പുറമായിരുന്നു. എല്ലാം നല്ലത് പോലെ പറഞ്ഞു തന്നിരുന്നു.

  Read more about: movie സിനിമ
  English summary
  Still Photographer Vishnu S Rajan About Sufiyum Sujathayum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X