For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  19 ഓളം എല്ലുകൾ ഒരുമിച്ച് പൊട്ടി! ഭാര്യയ്ക്ക് അറിയില്ലായിരുന്നു, അപകടത്തെക്കുറിച്ച് പീറ്റര്‍ ഹെയ്‌ൻ

  |

  ഇന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കൊറിയോഗ്രാഫർ മാരിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്ന താരമാണ് പീറ്റർ ഹെയ്ൻ. മികച്ച സംഘടനമ രംഗങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ പീറ്റർ ഹെയ്ൻ കഴിഞ്ഞേ മറ്റാരുമുള്ളൂ. ജനങ്ങളെ വിസ്മയിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾ. രാജമൗലിയുടെ ബാഹുബലി ലോക സിനിമയിൽ തന്നെ ചർച്ച വിഷയമായിരുന്നു. ചിത്രത്തിലെ യുദ്ധരംഗങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. പ്രേക്ഷകർ മൂക്കത്ത് വിരൽവെച്ച് പോകുന്ന സംഘടന സീനികൾ പീറ്റർ ഹെയ്ന്റെ സൃഷ്ടിയാണ്.

  കരഞ്ഞിട്ടായിരുന്നു വീട്ടിൽ വന്നത്!! വാതിൽ തുറന്നത് അശ്വിനും, ഭർത്താവിനെ കണ്ടതിനെക്കുറിച്ച് ശ്വേത

  തമിഴ് തെലുങ്ക് ചിത്രങ്ങൽക്ക് മാത്രമല്ല മലയാളികൾക്കും മലയാള സിനിമയ്ക്ക് പീറ്റർ ഹെയ്ൻ പ്രിയപ്പെട്ടതാണ്. മോഹലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകനിലൂടെ മലയാളത്തിൽ എത്തിയ പീറ്റർ ഹെയ്ൻ ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായിരിക്കുകയാണ്. ഇനി മലയാളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്ന എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളിലും ഹെയ്നുമുണ്ട്.പൃഥ്വിരാജിന്റെ കാളിയന്‍, കെ. മധു ഒരുക്കുന്ന 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍', ബ്രഹ്മാണ്ഡ സിനിമ രണ്ടാമൂഴം, മമ്മൂട്ടിയുടെ മാമാങ്കം എന്നീവയാണ് ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ.

  ദീപികയ്ക്ക് മുൻപേ ആലിയ- രൺബീർ വിവാഹം? കല്യാണം വൈകിപ്പിക്കില്ല, വെളിപ്പെടുത്തലുമായി ആലിയ

   അച്ഛന്റെ വഴിയെ മകനും

  അച്ഛന്റെ വഴിയെ മകനും

  അച്ഛന്റെ അതേ പാതയിലാണ് മകൻ കിരൺ ഹെയ്നും. അച്ഛനെ പോലെ സിനിമയിൽ ആക്ഷൻ കൊറിയോഗ്രാഫറാകാൻ തയ്യാറെടുക്കുകയാണ്. അച്ഛന്റെ ചുവട് പിടിച്ചാണ് മകനും എത്തുന്നത്. അപകടം പിടിച്ച മേഖലയാണെന്ന് അറിയാമെങ്കിൽ പോലും മകന്റെ ആഗ്രഹത്തിന് കൂട്ട് നിൽക്കുകയാണ് പീറ്റർ ഹെയ്നും. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനും മകനും ഒരുമിച്ചെത്തിയത്.

   സിനിമയോട് അകൽച്ച

  സിനിമയോട് അകൽച്ച

  സിനിമയിൽ ഏറ്റവും അപകടം പിടിച്ച മേഖലയാണിത്. ആദ്യമൊക്കെ അച്ഛന് പരിക്കുകൾ സംഭവിക്കുന്നത് കാണുമ്പോൾ സിനിമയോട് ആകൽച്ച തോന്നിയിരുന്നു. എന്നാൽ അച്ഛൻ പരിക്കുകൾ ഒന്നും കാര്യമാക്കാതെ തന്റെ ജോലിയോട് കാണിക്കുന്ന അർപ്പണ മനോഭാവം തന്നെ ഈ മേഖലയിലേയ്ക്ക് അടിപ്പിക്കുകയായിരുന്നു. അങ്ങനെയായിരുന്നു ഈ മേഖലയിലേയക്ക് കടന്നു വന്നവതെന്ന് മകൻ കിരൺ പറഞ്ഞു. ചെന്നൈ ലയോണ കോളേജ് വിദ്യാർഥിയായ കിരൺ ഇപ്പോൾ വിക്രം നായകനായി എത്തുന്ന ചിത്രത്തിൽ പ്രവർത്തിച്ചു വരുകയാണ്.

   കടന്നു വന്നത് പ്രതിസന്ധിയിലൂടെ

  കടന്നു വന്നത് പ്രതിസന്ധിയിലൂടെ

  ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് ഹെയ്ൻ. ഇന്ത്യയിലെ മിക്ക ഭാഷകളിലും പ്രവർത്തിക്കാൻ തനിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ നല്ല സംവിധായകന്മാരോടൊപ്പം ജോലി ചെയ്യാൻ തനിയ്ക്ക് സാധിച്ചുവെന്നും പീറ്റർ ഹെയ്ൻ പറ‍ഞ്ഞു. ഒരു ആക്ഷൻ കൊറിയോഗ്രാഫർ എന്ന നിലയിൽ തന്റെ ആഗ്രഹങ്ങളെല്ലാം നടന്നു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്ന് ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  19 എല്ലുകൾ ഒരുമിച്ച് പൊട്ടി

  19 എല്ലുകൾ ഒരുമിച്ച് പൊട്ടി

  ആക്ഷൻ ചിത്രീകരണത്തിനിടെ ഒരുപാട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തെലുങ്ക് ചിത്രം മഗാധീരയുടെ ചിത്രീകരണത്തിനിടെ 19 എല്ലുകളാണ് ഒരുമിച്ച് പൊട്ടിയത്. കൂടെയുള്ളവരുടെ പിഴവ് മൂലമാണ് അന്ന് അപകടം സംഭവിച്ചത്. ഭാര്യയോട് പോലും അപകടത്തിനെ കുറിച്ച് പറഞ്ഞിരുന്നില്ല. അന്ന് താൻ വേദന ആസ്വദിക്കുകയായിരുന്നു. കൂടെയുള്ളവർ എല്ലാവരും ഇതു പറഞ്ഞ് തന്നെ കളിയാക്കിയിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും കമ്പിയാണ്. അത് ചില അവസരങ്ങളിൽ തനിയ്ക്ക ഉഗ്രൻ പണി താരാറുണ്ടെന്നും ഹെയ്ൻ പറഞ്ഞു.

  മഗാധീരയിലെ അപകടം

  മഗാധീരയിലെ അപകടം

  മഗാധീരയുടെ ചിത്രകീകരണത്തിനിടെ വലിയെരു അപകടം സംഭവിച്ചിരുന്നു. മകൻ കിരണാണ് അതിനെ കിറിച്ച് വെളിപ്പെടുത്തിയത്. മുഖമൊക്കെ വീർത്ത് വന്നിരുന്നു. ആ അവസരത്തിൽ അച്ഛനെ കാണാൻ തന്നെ നമുക്ക് പേടിയാവുമായിരുന്നു. ഞാൻ ഒരു ചെറിയ പയ്യനായിരുന്നു. അതിനാൽ തന്നെ അപ്പോൾ എനിയ്ക്ക് അച്ഛനോട് സംസാരിക്കാനോ പോകാനോ പേടിയായിരുന്നു. അച്ഛൻ സ്വഭാവിക ജീവിതത്തിലേയ്ക്ക് തന്നെ മടങ്ങി വരുമോ എന്നു പോലും അന്ന് ഭയപ്പെട്ടിരുന്നു.

  അച്ഛനോടൊപ്പം

  അച്ഛനോടൊപ്പം

  അച്ഛനോടൊപ്പം പ്രവർത്തിക്കാമാണ് ഇപ്പോൾ ഇഷ്ടം. ഇപ്പോൾ ഞങ്ങള്‍ രണ്ടുപേരും ഒരേ സ്റ്റുഡിയോയില്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. അച്ഛനേക്കാൾ വലുതാകണ്ട. അദ്ദേഹത്തിന്റെ താഴെ നിന്നാൽ. അച്ചന്റെ കഴിവിന്റെ ഏതെങ്കിലും ഒരു അംശം മാത്രം കിട്ടിയാൽ മതി. ഇങ്ങനെയാണെങ്കിലും അച്ചന്റെ ഒരു സ്വഭാവം തനിയ്ക്ക് ഇഷ്ടമല്ലെന്ന് മകൻ പറഞ്ഞു. ജോലി ചെയ്യുമ്പോൾ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയോ, ശരീരം സോക്കുകയോ ഇല്ല. ഇത് അച്ഛനിൽ തനിയ്ക്ക് ഇഷ്ടപ്പെടാത്ത സ്വഭാവമാണെന്ന് കിരൺ പറഞ്ഞു. താൻ കൃത്യമായി ഭൾക്ഷണെ കഴിക്കുന്ന വ്യക്തയാണെന്നും മകൻ കൂട്ടിച്ചേർത്തു

   നല്ല സുഹൃത്തുക്കൾ

  നല്ല സുഹൃത്തുക്കൾ

  താനും മകനും നല്ല സുഹൃത്തുക്കളാണ്. മകന്റെ പ്രണയത്തെ കുറിച്ചും ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ചും ഭാര്യ ആശഹ്കയിലാണ്. എന്നാൽ തനിയ്ക്ക് അത്തരത്തിലുള്ള ഒരു ആശങ്കയുമില്ല. നമ്മൾ നിയന്ത്രിക്കുമ്പോഴാണ് മക്കൾ കുടുതൽ മോശമായ കാര്യങ്ങളിൽ ഏർപ്പെടുന്നത്. ഇന്റർ നെറ്റ് കുട്ടികളെ വഷളാക്കുന്നു, കുട്ടികളെ സെക്സിലേയ്കക് അടിമപ്പെടുത്തുന്നു എന്നൊക്കെ വിചാരിക്കുന്നവരുണ്ട്. എന്നാൽ അത്തരം കാഴ്ച്ചപ്പാട് ശരിയല്ല. രലതും നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.

  English summary
  Stunt choreographer Peter Hein and son kiran says their movie profession
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X