Just In
- 9 hrs ago
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- 9 hrs ago
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- 9 hrs ago
എത്ര പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്നില്ല; കിടിലം ഫിറോസിനോട് തന്റെ ആശങ്ക അറിയിച്ച് ക്യാപ്റ്റനായ സൂര്യ
- 10 hrs ago
ഫിറോസും സായിയും തമ്മില്‍ പൊരിഞ്ഞ വഴക്ക്, ഒടുവില്‍ നോബിക്ക് സര്‍പ്രൈസ് നല്കി താരങ്ങള്‍
Don't Miss!
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹൻലാലിന്റെ അടിപൊളി താടി ലുക്കിന് പിന്നിൽ ഇദ്ദേഹമാണ്, കൈവിറച്ച നിമിഷത്തെ കുറിച്ച് സ്റ്റൈലിസ്റ്റ്
വ്യത്യസ്ത ലുക്കിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് നടൻ മോഹൻലാൽ. നടന്റെ ലുക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്റ്റൈലിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകാറുണ്ട് താരം. മോഹൻലാലിന്റെ ലുക്ക് മാറ്റം പ്രേക്ഷകരുടെ ഇടയിലും സിനിമാ ലോകത്തും വലിയ ചർച്ചായാകാറുണ്ട്
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മോഹൻലാലിന്റെ ആറട്ട് സിനിമയിലെ ലുക്കാണ്. സ്റ്റൈലീഷ് ലുക്കിലാണ് നടൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റേതായി പുറത്തു വന്ന നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. നടന്റെ ഗംഭീര ഗെറ്റപ്പിന് പിന്നിൽ ഹെയർ സ്റ്റൈലിസ്റ്റ് ഉണ്ണിയാണ്. ഇപ്പോഴിതാ പ്രിയ താരത്തെ സ്റ്റൈൽ ചെയ്യാൻ ലഭിച്ച അവസരത്തെ കുറിച്ച് മനസ് തുറന്ന് ഉണ്ണി. ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കൈവിറച്ച നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ആസിഫ് അലി, ആഷിക്ക് അബു, ശ്രീനാഥ് ഭാസി, ബാലു, വിനായകൻ, അർജുൻ അശോകൻ തുടങ്ങിയ താരങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റാണ് ഉണ്ണി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമായ ആറാട്ടിന്റെ ഒരു ഷെഡ്യൂൾ ഊട്ടിയിൽ പൂർത്തിയായിട്ടുണ്ട്. ഇനി കൊച്ചിയിലാണ് ചിത്രത്തിന്റെ ബാക്കി ചിത്രീകരണം. ഇതിനായി ആറാട്ട് സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട് താടി സ്റ്റൈൽ ചെയ്യുന്നതിനായിട്ടാണ് കൊച്ചിയിലെത്തിയ മോഹൻലാൽ ഉണ്ണിയുടെ സലൂണിൽ എത്തുന്നത്.

സിനിമയിൽ മാത്രം കണ്ടു വന്ന പ്രിയ താരത്തെ മുന്നിൽ കണ്ടപ്പോൾ അമ്പരപ്പും പേടിയുമായിരുന്നുവെന്ന് ഉണ്ണി പറയുന്നു. അതൊക്കെ മാറ്റി വെച്ച് അദ്ദേഹത്തിന് വേണ്ട രീതിയിൽ താടി സ്റ്റൈലാക്കി കൊടുക്കുകയായിരുന്നു. കൂടാതെ പ്രിയപ്പെട്ട താരത്തിനോടൊപ്പം നിന്ന് ഒരു ചിത്രവും എടുത്തിട്ടുണ്ട്. താരത്തിനോടൊപ്പമുള്ള ഉണ്ണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആറാട്ടിന് വേണ്ടിയാണെന്നും എന്താണ് വേണ്ടതെന്നും കൃത്യമായി പറഞ്ഞു തന്നു. പേടിയോടെയാണ് ലാലേട്ടന് വേണ്ടി സ്റ്റൈൽ ചെയ്തത്. ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം സ്വന്തം സ്റ്റൈലിൽ വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. അത് വലിയ സന്തോഷം നൽകിയെന്നും ഉണ്ണി അഭിമുഖത്തിൽ പറഞ്ഞു.മമ്മൂട്ടിയെ സ്റ്റൈൽ ചെയ്യണമെന്നുള്ള ആഗ്രഹം ഉണ്ണി പ്രകടിപ്പിച്ചിട്ടുണ്ട്.

മിസ്റ്റർ ഫ്രോഡിന് ശേഷം മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. പുലുമുരുകന് ശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ഹ്യൂമറിനും ആക്ഷനും ഒരുപോലെ പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.20 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രമായ ആറാട്ടിൽ മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്.നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, രവി കുമാർ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിവെത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.
താരപുത്രന്റെ പുതിയ ലുക്ക് വൈറലാകുന്നു