»   » മമ്മൂട്ടിയും ദുല്‍ഖറും പ്രണവിന് നല്‍കിയ പിന്തുണ വിസ്മരിക്കാനാവുന്നതല്ലെന്ന് സുചിത്ര മോഹന്‍ലാല്‍!

മമ്മൂട്ടിയും ദുല്‍ഖറും പ്രണവിന് നല്‍കിയ പിന്തുണ വിസ്മരിക്കാനാവുന്നതല്ലെന്ന് സുചിത്ര മോഹന്‍ലാല്‍!

Posted By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദിക്കൊപ്പമാണ് ഇപ്പോള്‍ മലയാള സിനിമ. സിനിമാപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് ഈ സിനിമയെ. മികച്ച പ്രതികരണവുമായി സിനിമ മുന്നേറുകയാണ്. അഭിനയത്തില്‍ അസാമാന്യ പ്രകടനമൊന്നും കാഴ്ച വെച്ചില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ പ്രണവിന്റെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്.

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്താന്‍ വ്യഗ്രത പൂണ്ട് കാളിദാസന്‍,ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ്

പതിനേഴാമത്തെ വയസ്സിലാണ് അപ്പു അതെഴുതിയത്, പ്രണവിന്‍റെ പാട്ടിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍!

തിയേറ്ററുകളിലേക്കെത്തിയ ആദിയെക്കാണാന്‍ മൂന്ന് തവണയാണ് സുചിത്ര എത്തിയത്. മുംബൈയില്‍ വെച്ച് മോഹന്‍ലാലും സിനിമ രണ്ട് തവണ കണ്ടിരുന്നു. അപ്പുവിനെ ആദിയായി കണ്ട് കൊതി തീരുന്നില്ലെന്നായിരുന്നു സുചിത്രയുടെ പ്രതികരണം. മകനെക്കുറിച്ച് അഭിമാനം കൂടിയെന്ന് സുചിത്ര പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണവിന്റെ അരങ്ങേറ്റം

സിനിമാകുടുംബത്തിലെ ഇളംതലമുറ സിനിമയില്‍ തുടക്കം കുറിച്ചപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തുടക്കം കുറിച്ചപ്പോഴും മികച്ച പിന്തുണയാണ് ഈ താരപുത്രന് ലഭിച്ചത്. പറഞ്ഞുവന്നത് പ്രണവ് മോഹന്‍ലാലിനെക്കുറിച്ചാണ്. മലയാള സിനിമ ഒന്നടങ്കം ഇപ്പോള്‍ ഈ ചെറുപ്പക്കാരനൊപ്പമാണ്.

മകന്റെ അമ്മ

പ്രണവ് നായകനായി അരങ്ങേറിയ ആദി കണ്ടതിന് ശേഷം പ്രണവിന്റെ അമ്മ എന്ന് പറയുന്നത് കേട്ടപ്പോള്‍ താന്‍ ഒരുപാട് സന്തോഷിച്ചുവെന്ന് സുചിത്ര പറയുന്നു. മുന്‍പ് പല വിശേഷണങ്ങളും പേരിനൊപ്പം ചേര്‍ത്തിരുന്നുവെങ്കിലും ഇത് കേട്ടപ്പോഴാണ് ഒരുപാട് സന്തോഷമായത്.

പ്രണവ് എന്ന മകന്‍

സിനിമയെക്കുറിച്ചൊന്നും അവന്‍ അധികം സംസാരിച്ചിട്ടില്ല. ആദിയുടെ റിലീസിങ്ങ് സമയത്ത് പ്രണവ് ഹിമാലയത്തിലാണ്. അവിടെ നിന്ന് വിളിച്ചപ്പോള്‍ സിനിമയ്ക്ക് മിചക്ക പ്രതികരണമാണ് ലഭിക്കുന്നതെന്ന പറഞ്ഞപ്പോള്‍ ഗുഡ് എന്നായിരുന്നു പ്രണവിന്റെ പ്രതികരണം.

രണ്ടുപേരും നല്ല കൂട്ടാണ്

പ്രണവിന്റെ സഹോദരിയായ മായ ഇപ്പോള്‍ അമേരിക്കയിലാണ്. അവള്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല. അവര്‍ രണ്ടും നല്ല കൂട്ടാണ്. ചേട്ടന്റെ സംരക്ഷകയാണ് അവള്‍. സിനിമയെക്കുറിച്ചൊക്കെ അവര്‍ സംസാരിക്കാറുണ്ട്.

മോഹന്‍ലാല്‍ സ്ഥലത്തില്ലായിരുന്നു

ആദി റിലീസ് ചെയ്യുന്ന സമയത്ത് മോഹന്‍ലാല്‍ മുംബൈയിലായിരുന്നു. അജോയ് വര്‍മ്മയുടെ നീരാളിയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മുംബൈയിലേക്ക് പോയത്. അവിടെ വെച്ചാണ് അദ്ദേഹ സിനിമ കണ്ടത്.

മുന്‍പില്ലാത്ത ടെന്‍ഷന്‍

സ്വന്തം സിനിമ റിലീസ് ചെയ്യുമ്പോള്‍ പോലും മോഹന്‍ലാലിനെ ഇത്രയധികം ടെന്‍ഷനോടെ കണ്ടിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പല തവണ അദ്ദേഹം അന്ന് വിളിച്ചിരുന്നുവെന്ന് സുചിത്രയും സാക്ഷ്യപ്പെടുത്തുന്നു.

നാണക്കാരനായ കുട്ടി

അങ്ങനെ ഇടിച്ചുകേറി സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല അപ്പുവിന്റേത്. നാണക്കാരനായ കുട്ടിയായിരുന്നു. അടുത്ത് കഴിഞ്ഞാല്‍ എന്തിനും അവര്‍ക്കൊപ്പമുണ്ടാവുമെന്നും സുചിത്ര പറയുന്നു.

വായന, സംഗീതം, യാത്ര

കുട്ടിക്കാലത്ത് കസിന്‍സെല്ലാം ഒത്തുകൂടുമ്പോള്‍ വായനയും സംഗീതവും യാത്രയുമായിരുന്നു അപ്പുവിന്റെ ലോകം. മറ്റുള്ളവരില്‍ നിന്നും അവന്‍ വ്യത്യസ്തനായിരുന്നു.

സ്വന്തമായി തിരഞ്ഞെടുത്തു

അവന്റെ താല്‍പര്യപ്രകാരമാണ് അവന്‍ സ്വന്തം വഴി തിരഞ്ഞെടുത്തത്. അത് ശരിയായ വഴിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തുവെന്നും അപ്പുവിന്റെ അമ്മ വ്യക്തമാക്കുന്നു.

ആദിയുടെ അവസാന ഭാഗം കണ്ടപ്പോള്‍

ആദിയുടെ അവസാന ഭാഗം കാണുമ്പോള്‍ ശരിക്കും അവന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് ഓര്‍ത്തത്. ഓട്ടവും ചാട്ടവും തലകുത്തി മറിയലുമൊക്കെ അന്നേ അവനൊപ്പമുണ്ടായിരുന്നു.

ഇടയ്ക്കിടയ്ക്ക് ഹോസ്പിറ്റലില്‍

സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്കിടെ ഹോസ്റ്റലില്‍ നിന്നും അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുമായിരുന്നു. നിരവധി തവണ കയ്യും കാലും ഒടിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.

ആരും കരുതിയില്ല

അപ്പുവിന്റെ അരങ്ങേറ്റം കുടുംബത്തില്‍ വലിയ സന്തോഷമായിരുന്നു. ഇത് കാണാന്‍ അച്ഛനും അമ്മയും ഇല്ലല്ലോയെന്ന സങ്കടമുണ്ട്. കുടുംബത്തില്‍ പലരും അപ്പു അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരമാതാവ് വ്യക്തമാക്കുന്നു.

പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവന്‍ അഭിനയിച്ച നാടകം കണ്ടപ്പോള്‍ ഭാവിയില്‍ അവനൊരു താരമാവുമെന്ന് പ്രിയദര്‍ശന്‍ പ്രവചിച്ചിരുന്നു. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

മമ്മൂട്ടിയുടെ അനുഗ്രഹം

പ്രണവ് നായകനായി അരങ്ങേറുന്നതിനിടയില്‍ അനുഗ്രഹവുമായി മമ്മൂട്ടി എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ദുല്‍ഖറിന്റെ പിന്തുണ

പ്രണവിന്റെ ആദി പുറത്തിറങ്ങുന്നതിന് മുന്‍പ് ശക്തമായ പിന്തുണ നല്‍കി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു. മമ്മൂട്ടിയുടെയും പ്രണവിന്റെയും നല്ല വാക്കുകള്‍ മറക്കാനാവുന്നതല്ലെന്നും സുചിത്ര പറയുന്നു.

English summary
Suchitra mohanlal's reaction after watching Aadhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam