മറീനയുടെ ചിത്രം എവിടെ പോയി, യഥാർഥത്തിൽ സംഭവിച്ചതിനെ കുറിച്ച് 'പിടികിട്ടാപ്പുള്ളി' സംവിധായകൻ ജിഷ്ണു

നവാഗതനായ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി.സണ്ണി വെയിൻ, അഹാന കൃഷ്ണ, മെറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രൈം കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരുന്നു. സണ്ണി വെയിനും അഹാനയുമായിരുന്നു ചിത്രത്തിൽ. പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

jishnu

ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ നടി മറീന മൈക്കിൾ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു. ''അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്'' എന്ന് കുറിച്ച് കൊണ്ട് താരം തന്റെ ചിത്രം എഡിറ്റ് ചെയ്ത പോസ്റ്റർ പങ്കുവെച്ചത്. തമാശ രൂപേണയായിരുന്നു മറീന ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇത് ആരാധകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിത മറീനയുടെ പോസ്റ്റിന് പിന്നിലുള്ള സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ജിഷ്ണു. തമശയ്ക്കാണ് മറീന അങ്ങനെ ചെയ്തത് എന്നാണ് സംവിധായകൻ പറയുന്നത്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ മറീന തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ജിഷ്ണു പറയുന്നുണ്ട്.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ....'' മറീനയെ വളരെ നേരത്തെ തന്നെ തനിക്ക് അറിയാം. തന്റ ഏറ്റവും അടുത്ത സുഹൃത്താണ്. മോഡേൺ കഥാപാത്രങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ചെയ്യാൻ കഴിയുന്ന ഒരു അഭിനേത്രിയാണ് മറീന. മലയാളത്തിൽ അത്തരത്തിലുള്ള നായികമാർ കുറവാണ്. ചിത്രത്തിൽ അഹാനയെ പോലെ തന്നെ പ്രധാന്യമുളള കഥാപാത്രമാണ് മറീനയുടേതും. ഞാൻ ഈ കഥ ഫുൾ പറഞ്ഞപ്പോൾ ആ കഥാപാത്രമാണെങ്കിൽ ചെയ്യാമെന്ന് മറീന ഇങ്ങോട്ട് പറയുകയായിരുന്നു. അത്രയ്ക്ക് താൽപര്യത്തോടെയാണ് ചിത്രം ചെയ്തത്.

ചിത്രത്തിന്റെ രണ്ട് മൂന്ന് പോസ്റ്ററുകൾ ഞങ്ങൾ ഡിസൈൻ ചെയ്തുവെച്ചിരുന്നു. എന്നാൽ അവർ പുറത്ത് വിട്ടത് മറീനയില്ലാത്ത പോസ്റ്റർ ആയിരുന്നു. ഫസ്റ്റ്ലുക്ക് പുറത്തു വന്നതിന് പിന്നാലെ തന്നെ മറീന തന്നെ വിളിച്ചു '' എന്തടാ പോസ്റ്ററിൽ എന്റെ പടം വെച്ചാൽ എന്നായിരുന്നു ചോദ്യം''.വളരെ തമാശയായിട്ടാണ് ചോദിച്ചത് ''പ്രൊഡക്ഷന്റെ തീരുമാനമാണ്. എന്ത് ചെയ്യാൻ പറ്റുമെന്ന്'' ഞാനും മറുപടി നൽകി. നീ വെച്ചില്ലെങ്കിൽ എന്റെ പടം ഞാൻ വയ്ക്കുമെന്ന് തമാശയ്ക്ക് പറഞ്ഞു കെണ്ടാണ് ചിത്രം പങ്കുവെച്ചത്. നീ വെച്ചോ എന്ന് ഞാൻ മറുപടിയും കൊടുത്തിരുന്നു.

വളരെ തമാശയായിട്ടാണ് മറീന ചിത്രം പങ്കുവെച്ചത്. എന്നാൽ പോസ്റ്റ് പുറത്ത് വന്നപ്പോൾ മറ്റൊരു രീതിയിലാണ് വ്യഖ്യാനിക്കപ്പെട്ടത്. ഗോകുലം ഗ്രൂപ്പുമായി വളരെ അടുത്ത ബന്ധമാണ് മറീനയ്ക്കുള്ളത്. പോസ്റ്റ് വൈറലായപ്പോൾ മറീന തന്നെ വിളിച്ചിരുന്നു. പോസ്റ്റ് മാറ്റട്ടെയെന്ന് ചോദിച്ചു. വേണ്ടയെന്നായിരുന്നു തന്റെ മറുപടി. ഫസ്റ്റ്ലുക്കിനെക്കാളും മറീനയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നെ അതിനെ കുറിച്ച് പിന്നീട് ഞങ്ങൾ സംസാരിച്ചില്ലെന്നും സംവിധായകൻ ജിഷ്ണു പറയുന്നു.

Read more about: movie mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X