»   » പൊട്ടിക്കരഞ്ഞാണ് അന്നു നേരം വെളുപ്പിച്ചത്.. വീട്ടില്‍ പോലും പോവാന്‍ തോന്നിയില്ല!

പൊട്ടിക്കരഞ്ഞാണ് അന്നു നേരം വെളുപ്പിച്ചത്.. വീട്ടില്‍ പോലും പോവാന്‍ തോന്നിയില്ല!

Posted By: Nihara
Subscribe to Filmibeat Malayalam

ഹാസ്യതാരമായാണ് സുരാജ് വെഞ്ഞാറമൂട് സിനിമയില്‍ തുടങ്ങിയത്. പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച നിരവധി നര്‍മ്മരംഗങ്ങള്‍ ഈ കലാകാരനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ശൈലിയിലുള്ള സുരാജിന്റെ സംഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജമാണിക്യത്തില്‍ മമ്മൂട്ടിയെ സംഭാഷണം പഠിപ്പിക്കാനുള്ള അവസരവും സുരാജിന് ലഭിച്ചിരുന്നു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയിലിലൂടെയാണ് സ്വഭാവ നടനായി സുരാജ് മാറിയത്. ഹാസ്യത്തിലൂടെ തുടങ്ങി പിന്നീട് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കാന്‍ സുരാജിന് കഴിഞ്ഞു.

ചതിയുടെ പടുകുഴിയില്‍ വീണുപോയ രാമനുണ്ണി..രാമലീലയുടെ കഥയും ദിലീപിന്റെ ജീവിതവും സമാനതകളില്ലേ?

പെണ്‍കുട്ടികളെക്കുറിച്ച് എന്തും പറയാമെന്നാണോ, മോഹന്‍ലാലിന്റെ മകളെ പ്രകോപിതയാക്കിയ സംഭവം എന്താ?

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ സുരാജിന് തുടക്കത്തില്‍ ലഭിച്ചതെല്ലാം നര്‍മ്മപ്രധാനമായ വേഷങ്ങളായിരുന്നു. സീരിയസ് വേഷങ്ങള്‍ അവതരിപ്പിക്കാനും തന്നെക്കൊണ്ട് കഴിയുമെന്ന് പിന്നീട് താരം തെളിയിച്ചു. പേരറിയാത്തവര്‍, ഗോഡ് ഫോര്‍ സെയില്‍, ആക്ഷന്‍ ഹീറോ ബിജു, മുത്തശി ഗദ, ജമ്‌നാപ്യാരി, കമ്മട്ടിപ്പാടം, കരിങ്കുന്നം സക്‌സസ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ഇത് വ്യക്തമാക്കിയതാണ്. ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും കണ്ട പ്രേക്ഷകരാരും സുരാജിനെയും പ്രസാദിനെയും മറക്കില്ല. അത്രമേല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതുവരെയുള്ള ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ചൊരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സുരാജ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഹാസ്യത്തില്‍ സ്വഭാവ നടനിലേക്ക്

കോമഡി റോളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക കഴിവുള്ളയാളാണ് സുരാജ്. പഴയ ഹാസ്യതാരത്തില്‍ നിന്നും ഇരുത്ത വന്ന സ്വഭാവ നടനിലേക്ക് മാറിയതിനിടയില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.

വീട്ടില്‍ പോവാതെ വഴിയില്‍

തന്നെത്തേടിയെത്തിയ മികച്ച കഥാപാത്രം കൈവിട്ടു പോയതിനെക്കുറിച്ച് ഓര്‍ത്തായിരുന്നു സുരാജ് വഴിയില്‍ നിന്നും പൊട്ടിക്കരഞ്ഞത്. അന്ന് വഴിയില്‍ കരഞ്ഞ ആ താരത്തിന് പിന്നീട് ദേശീയ അവാര്‍ഡ് വരെ ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.

മറ്റ് പരിപാടികളൊക്കെ മാറ്റി വെച്ചു

മറ്റ് പരിപാടികളൊക്കെ മാറ്റി വെച്ചായിരുന്നു സുരാജ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. 15 ദിവസമായിരുന്നു കഥാപാത്രത്തിനായി നീക്കി വെക്കേണ്ടിയിരുന്നത്.

ബസ്സില്‍ കയറിയപ്പോള്‍

മറ്റ് പരിപാടികളൊക്കെ മാറ്റി വെച്ച് സിനിമയുടെ ലൊക്കേഷനിലേക്ക് യാത്ര തിരിക്കുന്നതിനായി ബസ്സില്‍ കയറിയപ്പോഴാണ് ചിത്രത്തിന്റെ അധികൃതര്‍ വിളിച്ച് ആ റോളില്ലെന്ന് അറിയിച്ചത്.

പലരേയും വിളിച്ചു

റോളില്ലെന്ന് അറിഞ്ഞതിനു ശേഷം ആകെ തകര്‍ന്നു പോയിരുന്നു. വഴിയിലിരുന്ന് കരയുന്നതിനിടയില്‍ പലരെയും വിളിച്ച് റോള്‍ ചോദിച്ചു. അങ്ങനെയാണ് മായാവി എന്ന ചിത്രത്തില്‍ മുഴുനീളന്‍ കഥാപാത്രത്തെ ലഭിച്ചത്. ആ സിനിമ ഹിറ്റായി മാറുകയും ചെയ്തു.

അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ ഞെട്ടി

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും സുരാജ് പറയുന്നു. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവരിലൂടെയാണ് സുരാജിന് അവാര്‍ഡ് ലഭിച്ചത്.

English summary
Suraj about his experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam