»   » അമ്മയില്‍ നിന്നും സുരേഷ് ഗോപി പിന്‍വാങ്ങിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു!

അമ്മയില്‍ നിന്നും സുരേഷ് ഗോപി പിന്‍വാങ്ങിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലേക്കെത്തി സൂപ്പര്‍ താര പദവിയിലേക്കെത്തിയ താരമാണ് സുരേഷ് ഗോപി. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് വില്ലനായും നായകനായും സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു സുരേഷ് ഗോപി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് താരം.

വനിതാ സംഘടനയുടെ ആരംഭകാലത്ത് അംഗമായി സുരഭിയുണ്ടായിരുന്നു, പിന്നെന്ത് സംഭവിച്ചു?

'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!

നായിക തിരയില്‍പ്പെടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചിലങ്കയ്ക്ക് സംഭവിച്ചത്? ഞെട്ടിയോ?

എംപി എന്ന റോളില്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുരേഷ് ഗോപി. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന താരം കൂടിയാണ് അദ്ദേഹം. താരസംഘടനയായ അമ്മയുടെ ഒരു യോഗത്തിന് പോലും സുരേഷ് ഗോപി പങ്കെടുക്കാറില്ല. അമ്മയും സുരേഷ് ഗോപിയും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ച് താരം തുറന്നുപറയുകയാണ്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

അമ്മയില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണം?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹം അമ്മയില്‍ നിന്നും പിന്‍വാങ്ങിയത്. അറേബ്യന്‍ ഡ്രീംസ് എന്ന സ്റ്റേജ് ഷോയെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിലേക്ക് വഴി തെളിയിച്ചത്.

സംഘടനയില്‍ നിന്നും ഒറ്റപ്പെട്ടു

അമ്മയില്‍ നിന്നും പിന്‍വാങ്ങിയതിനെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്നുണ്ട്. 1997 ല്‍ ഗള്‍ഫില്‍ അറേബ്യന്‍ ഡ്രീസ് എന്നൊരു പരിപാടി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്നു.

നാട്ടിലും അവതരിപ്പിച്ചു

വിദേശത്തെ പരിപാടിക്ക് പുറമെ നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലും കണ്ണൂരിലും പാലക്കാടും പരിപാടി അവതരിപ്പിച്ചിരുന്നു. അമ്മയില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് പരിപാടി അവതരിപ്പിച്ചത്.

ശമ്പളം വാങ്ങാതെ ചെയ്തു

കണ്ണൂരില്‍ അംഗന്‍വാടികള്‍ക്ക് വേണ്ടിയും പാലക്കാട് കളക്ടറുടെ നേതൃത്വത്തില്‍ ധനശേഖരാര്‍ത്ഥവുമാണ് പരിപാടി അവതരിപ്പിച്ചത്. കല്‍പ്പന, ബിജു മേനോന്‍ തുടങ്ങിയവരോടൊപ്പം താനും പ്രതിഫലം വാങ്ങാതെയാണ് ആ പരിപാടി ചെയ്തത്.

അമ്മയില്‍ പറഞ്ഞത്

ഷോ ചെയ്യുന്നയാള്‍ നാലോ അഞ്ചോ ലക്ഷം അമ്മയിലേക്ക് തരുമെന്നായിരുന്നു അമ്മയില്‍ പറഞ്ഞത്. അഞ്ച് സ്റ്റേജ് ചെയ്തതിനെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ജഗതിയും ജഗദീഷും പൊരിച്ചു

അമ്മയുടെ യോഗത്തില്‍ ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജഗതി ശ്രീകുമാറും ജഗദീഷും തന്നെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു ആ യോഗത്തിലെന്ന് സുരേഷ് ഗോപി പറയുന്നു.

താന്‍ അടയ്ക്കുമോ?

അങ്ങേരടച്ചില്ല എന്ന് പറയാതെ അയാളുടെ സ്ഥാനത്ത് താന്‍ അടയ്ക്കുമോയെന്ന് ജഗതി ശ്രീകുമാര്‍ ചോദിച്ചിരുന്നു. അന്ന് ഇന്നത്തെപ്പോലെ പ്രതികരിക്കുന്ന വ്യക്തിയായിരുന്നില്ല. പാവമായിരുന്നു. പൈസ് താന്‍ അടയ്ക്കും എന്നും പറഞ്ഞ് ആ യോഗത്തില്‍ നിന്നും സുരേഷ് ഗോപി ഇറങ്ങിപ്പോരുകയായിരുന്നു.

ഭാരവാഹിത്വം ഉപേക്ഷിച്ചു

ആ സംഭവത്തിന് ശേഷം രണ്ട് ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മയില്‍ നിന്നും നോട്ടീസ് വന്നിരുന്നു. ശിക്ഷിക്കപ്പെട്ടവനാണ് താന്‍, ഇനി ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ലെന്ന് അന്ന് തന്നെ താരം വ്യക്തമാക്കിയിരുന്നു.

തീരുമാനങ്ങള്‍ അറിയിക്കാറുണ്ട്

ആ സംഭവത്തിന് ശേഷവും ഏത് പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ തന്നെയും അറിയിക്കാറുണ്ട്. അമ്മയുടെ പ്രസിഡന്റാവണമെന്ന് ഇന്നസെന്റ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു താരം.

ഭിന്നിപ്പുണ്ടായപ്പോള്‍

ഇടയ്ക്ക് താരസംഘടനയായ അമ്മയും ടെക്‌നിക്കല്‍ വിഭാഗവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടയാപ്പോള്‍ പലരും തന്നെ നോട്ടമിട്ടിരുന്നു. അമ്മയെ മുറിക്കാന്‍ തന്നെ ഉപയോഗിക്കാമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അന്നും താന്‍ അമ്മയക്കൊപ്പമായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു.

English summary
Suresh Gopi about AMMA, Video getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X