twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരട്ടജീവിതം നാലാം പ്രദര്‍ശനത്തിനൊരുങ്ങി; സംവിധായകന്‍ സുരേഷ് നാരായണന്‍ സിനിമയുടെ രാഷ്ട്രീയം പങ്കുവെക്കുന്നു

    By Athira V Augustine
    |

    സ്ത്രീ പുരുഷനാകുന്ന അവസ്ഥയെ കേരളം ഏറെക്കുറെ സ്വീകരിച്ചു തുടങ്ങി. അതിനെക്കുറിച്ച് പറയാനും എഴുതാനും സിനിമ വരാനും ഒക്കെ തുടങ്ങി. ആ മാറ്റം സമൂഹത്തില്‍ വലിയ തോതില്‍ ചലനവും സൃഷ്ടിച്ചു. എന്നാല്‍ സ്ത്രീ പുരുഷനാകുന്നതിനെ അത്രക്കങ്ങ് നമ്മള്‍ സ്വീകരിച്ചിട്ടില്ല. ഈ കഥയാണ് ഇരട്ടജീവിതം എന്ന സിനിമ പറയുന്നത്. ഈ വിഷയത്തില്‍ എടുക്കുന്ന മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമെന്ന പേര് നേരത്തെ ഇരട്ട ജീവിതം സ്വന്തമാക്കിയിരുന്നു. സ്വതന്ത്ര സിനിമയായി എത്തിയ ഇരട്ട ജീവിതം ആദ്യ മൂന്ന് പ്രദര്‍ശനം പിന്നിട്ട് ഇന്ന് വൈകിട്ട് നാലാമത്തെ പ്രദര്‍ശനം കോഴിക്കോട്ട് നടത്തുന്നു. മുന്‍ പ്രദര്‍ശനങ്ങളെല്ലാം വലിയ സ്വീകാര്യതയാണ് ചിത്രത്തിന് നല്‍കിയത്. ആദ്യ പ്രദര്‍ശനം തൃശൂര്‍ ഗിരിജാ തിയേറ്ററില്‍ നടന്നു. കോഴിക്കോട്ടെ പ്രേക്ഷകര്‍ കുറെക്കൂടി ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആ പ്രതീക്ഷയിലാണ് സംവിധായകന്‍ സുരേഷ് നാരായണന്‍

    സുരേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ പുലിജന്മം എന്ന പ്രിയനന്ദനന്‍ ചിത്രത്തിന്റെ നിര്‍മാതാവ് എം ജി വിജയ് ആണ് ഇരട്ട ജീവിതവും നിര്‍മിച്ചിരിക്കുന്നത്. നിരവധി ദേശീയ- അന്തര്‍ദേശീയ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായിട്ടുള്ള ഷഹനാദ് ജലാ ആണ് ഛായാഗ്രാഹകന്‍. ആത്മജ, ദിവ്യാഗോപിനാഥ്, ആതിര വി പി, സുജാത സുനേത്രി, സുനിത, ജാസ്മിന്‍ കാവ്യ, ജോളി ചിറയത്ത്, അരുണ്‍ ജി, സുര്‍ജിത്ത് ഗോപിനാഥ് , അച്യുതാനന്ദന്‍, പ്രതാപന്‍, രാജന്‍ പൂത്തറക്ക, പി ഡി പൗലോസ്സ നൂറുദ്ദീന്‍ വളയംകുളം തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു സംവിധായകന്‍ സുരേഷ് നാരായണന്‍.‌

    ഇരട്ട ജീവിതം മൂന്ന് പ്രദര്‍ശനങ്ങള്‍ കഴിഞ്ഞു?

    ഇരട്ട ജീവിതം മൂന്ന് പ്രദര്‍ശനങ്ങള്‍ കഴിഞ്ഞു?

    അതെ ഇരട്ടജീവിതം മൂന്ന് പ്രദര്‍ശനം കഴിഞ്ഞു. ആദ്യ പ്രദര്‍ശനം തൃശൂരായിരുന്നു. മുന്പ് നടന്ന പ്രദര്‍ശനങ്ങള്‍ വിജയിച്ചിരുന്നു. കോഴിക്കോടും ഇരട്ടജീവിതത്തെ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്.

    എന്താണ് ഇരട്ട ജീവിതം?

    എന്താണ് ഇരട്ട ജീവിതം?

    രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ഇരട്ടജീവിതം പറയുന്നത്. . രണ്ട് പെണ്‍കുട്ടികളുടെ സ്കൂള്‍ കാലഘട്ടം മുതല്‍ വളരെ അടുത്ത സൗഹൃദമുള്ളവരുടെ കഥയാണ്. ഇവരില്‍ ഒരാള്‍ കൗമാര പ്രായം മുതല്‍ കാണാതാകു്ന്നു. ഒരാളുടെ വിവാഹം അതിനിടയില്‍ കഴിയുന്നു. പത്ത് വര്‍ഷം നീങ്ങീപ്പോകുന്പോഴാണ് ഒരു ദിവസം കാണാതായ പെണ്‍കുട്ടി നാട്ടില്‍ തിരിച്ചെത്തുന്നത്. എത്തുന്നത് പെണ്ണായിട്ടല്ല. ആണായിട്ടാണ്. ഇത് ആ നാട്ടില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതിന്റെ പ്രമേയം.

    വാണിജ്യ സിനിമല്ലാത്തതിനാല്‍ അഭിനേതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടിയോ?

    വാണിജ്യ സിനിമല്ലാത്തതിനാല്‍ അഭിനേതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടിയോ?

    ഇതില്‍ എല്ലാവരും തന്നെ തിയേറ്റര്‍, നാടകം ആര്‍ട്ടിസ്റ്റുകളാണ്. പല വലിയ സിനിമകളിലും ചെറിയ റോളുകള്‍ ചെയ്തിട്ടുള്ള ആളുകളും അഭിനയിച്ചിട്ടുണ്ട്. അഭിനേതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. പലരും എന്റെ സുഹൃത്തുക്കള്‍ കൂടിയാണ്. പ്രധാന കഥാപാത്രം സ്ത്രീ ആണാകുന്നതാണ്. ഇത് ചെയ്തിട്ടുളളത് ആത്മജയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും പെയിന്ററും കൂടിയാണ്. ഒരു ദിവസം സിനിമ എന്തായി എന്ന് ആമി ചോദിച്ചപ്പോള്‍ , അപ്പോഴത്തെ അവളുടെ രൂപം ഒക്കെ കണ്ടപ്പോള്‍ ചോദിച്ചു നിനക്ക് ആണായിട്ട് അഭിനയിക്കാമോ എന്ന്. അപ്പോള്‍ തന്നെ സമ്മതിച്ചു. അങ്ങനെയാണ് ആ കഥാപാത്രം വരുന്നത്. സന്തോഷമായിരുന്നു. അതായിരുന്നു തുടക്കം. പിന്നെ ഞങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ അതങ്ങനെ രൂപപ്പെട്ടു.

    മുഴുനീള ട്രാന്‍സ്മെന്‍ സിനിമ എന്ന് പറയാം അല്ലേ?

    മുഴുനീള ട്രാന്‍സ്മെന്‍ സിനിമ എന്ന് പറയാം അല്ലേ?

    പറയാവുന്നതാണ്. സാധാരണ ഗതിയില്‍ പുരുഷന്‍ സ്ത്രീയാകുന്നതിനെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ സ്ത്രീ പുരുഷനാവുക എന്നതിനെ ആര്‍ക്കും അത്രയെളുപ്പത്തില്‍ അംഗീകരിക്കാനാകില്ല. അത് വേറൊരു തരം രാഷ്ട്രീയമാണ്. അത് ഒരു തരം പിടിച്ചു നില്‍പ്പുകളാണത്. ആണിന് വേണമെങ്കില്‍ പെണ്ണാകാം. പക്ഷേ, പെണ്ണ് ഇതിന് മുകളിലേക്ക് പോകുന്പോള്‍ അത് പ്രശ്നമാകും.

    മുസ്ലീം പശ്ചാത്തലത്തിലാണ് സിനിമ പറയുന്നത്?

    മുസ്ലീം പശ്ചാത്തലത്തിലാണ് സിനിമ പറയുന്നത്?

    അഹമ്മദ് മൊയ്നുദ്ദീന്‍ എന്നു പറയുന്ന ഒരാളുടെ കഥയാണ്. അദ്ദേഹത്തിന്റെ ജീവിതമാണ് മൂലകഥ. അതില്‍ നിന്ന് കുറച്ചു കൂടി ഡവലപ് ചെയ്താണ് സിനിമയായത്,. കഥ നടക്കുന്നത് അദ്ദേഹം ജീവിച്ച പശ്ചാത്തലത്തില്‍ തന്നെയാണ്. ഷൂട്ട് ചെയ്തതും ആ പശ്ചാത്തലത്തില്‍ തന്നെയാണ്. കടലോര ഗ്രാമത്തിലാണ് കഥ പറയുന്നത്. അഞ്ചങ്ങാടി എന്ന് പറയുന്ന മത്സ്യബന്ധനഗ്രാമമാണ് അതുകൊണ്ട് അവിടെയുള്ള ആളുകളുടെ ജീവിതം കൂടി സിനിമയില്‍ ഉണ്ടാകുമല്ലോ.

    സ്വതന്ത്ര സിനിമയെടുക്കാനെന്തുകൊണ്ട് തീരുമാനിച്ചു. വാണിജ്യ സിനിമകളോടുള്ള അഭിപ്രായ വ്യത്യാസമാണോ?

    സ്വതന്ത്ര സിനിമയെടുക്കാനെന്തുകൊണ്ട് തീരുമാനിച്ചു. വാണിജ്യ സിനിമകളോടുള്ള അഭിപ്രായ വ്യത്യാസമാണോ?

    നിലപാടുകളുമായി ബന്ധപ്പെട്ട് തന്നെയാണ് സ്വതന്ത്ര സിനിമയെടുത്തത്. കൊമേഴ്സ്യല്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായി സിനിമയെടുക്കുന്നതില്‍ താല്‍പ്പര്യമില്ല. മാത്രമല്ല അതല്ല ശരി എന്ന് തോന്നലുള്ളതുകൊണ്ടാണ്. ഇന്‍ഡസ്ട്രിക്ക് പുറത്തുള്ള സിനിമ എന്ന രീതി ഉണ്ടാക്കിയെടുക്കണം എന്ന് തന്നെയാണ് ആഗ്രഹം.

    തുടര്‍ന്നും ഇത്തരത്തിലുള്ള സ്വതന്ത്ര സിനിമകള്‍ തന്നെ പ്രതീക്ഷിക്കാം അല്ലേ?

    തുടര്‍ന്നും ഇത്തരത്തിലുള്ള സ്വതന്ത്ര സിനിമകള്‍ തന്നെ പ്രതീക്ഷിക്കാം അല്ലേ?

    തീര്‍ച്ചയായും. വാണിജ്യ സിനിമകളിലേക്ക് വരാന്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ല. പക്ഷേ, അത്തരം സിനിമകള്‍ കാണുന്നത്ര ജനം ഈ സിനിമകള്‍ക്കും ഇത് കാണണം എന്ന് ആഗ്രഹമുണ്ട്. ആ ഫ്രെയിം വര്‍ക്കിലല്ല പലപ്പോഴും സ്വതന്ത്ര സിനിമകള്‍. 25 വര്‍ഷമായി ഓഫ് ബീറ്റ് സിനിമയുടെ ഭാഗമായിരുന്നു. ഡോക്യുമെന്ററികളും മറ്റും അതിനിടയില്‍ ചെയ്തു.

    English summary
    Suresh Narayanan about irattajeevitham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X