For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ മനസിൽ ലോഹിതദാസും മോഹൻലാലും!! ഇതാണ് ഏറ്റവും വലിയ ആഗ്രഹം, കാർത്തിയും ഞെട്ടിച്ചു...

  |

  തമിഴിലെപ്പോലെ മലയാളത്തിലും ഏറെ ആരാധകരുള്ള ഒരു താരമാണ് കാർത്തി. അദ്ദേഹത്തിന്റെ തമിഴ് ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്. സൂര്യയുടെ സഹോദരൻ എന്ന നിലയിലായിരുന്നു ആദ്യ കാർത്തി പ്രേക്ഷകരുടെ ഇടയിൽ പ്രശംസ നേടിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു. കടൈക്കുട്ടി സിങ്കം എന്ന പുതിയ ചിത്രത്തിന് മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.

  സുരേഷിനെ ലക്ഷ്യം വെച്ച് ബിഗ് ബോസ് അംഗങ്ങൾ, പേളിയുടെ കാല് പിടിച്ചു, പിന്നിൽ അനൂപും സാബുവും...

  തന്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ചിത്രമാണ് ഇതെന്ന് കാർത്തി പറഞ്ഞു. ചിത്രത്തിലെ കഥാപാത്രം തനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടമാണ്. കാരണം ഇത് നാട്ടു പുറത്ത് നടക്കുന്ന കഥയാണ്. തനിയ്ക്ക് അത്തരത്തിലുള്ള സിനിമകളോടാണ് കൂടുതൽ താൽപര്യമെന്നും മാതൃഭൂമിയുടെ കപ്പാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ കാർത്തി പറഞ്ഞു. കൂടാതെ തന്റെ സഹോദരനെ കുറിച്ചും മോഹൻലാലിനെ കുറിച്ചും അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും കപ്പ ടിവിയിലൂടെ വെളിപ്പെടുത്തി.

  പേളിയ്ക്ക് ദിയയുടെ വക കിടിലൻ ഉപദേശം!! അവസാനം ദിയയ്ക്ക് ശ്രീനീഷിന്റെ വക എട്ടിന്റെ പണിയും..

   കുടുംബകഥ

  കുടുംബകഥ

  കാടൈക്കുട്ടി സിങ്കം ഒരു കുടുംബ കഥയാണ്. അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടാകുന്ന സഹോദരനായിട്ടാണ് എത്തുന്നത്. ചിത്രത്തിൽ ഹ്യൂമർ ഉണ്ട്, അതു പോലെ സെന്റിമെൻസുണ്ട് ഒരു കുടുംബ പ്രക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ആ സിനിമയിൽ ഉണ്ട്. നാട്ടിൽ പുറത്തെ കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ കുടുതൽ ആഗ്രഹിക്കുന്നത്. എന്നാൽ അത്തരം അവസരങ്ങൾ ലഭിക്കാറില്ല. കാരണം ഇപ്പോഴത്തെ സംവിധായകന്മാരെല്ലാം ത്രില്ലർ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്.

   ലോഹിതദാസിന്റെ കിരീടം

  ലോഹിതദാസിന്റെ കിരീടം

  ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാടിൽ നിന്ന് ചിന്തിക്കുമ്പോൾ കുടുംബചിത്രങ്ങൾ എത്ര വർഷം കഴിഞ്ഞാലും ജനങ്ങളുടെ മനസിൽ തങ്ങി നിൽക്കും. അതിനൊരു ഉദാഹരണമാണ് സംവിധായകൻ ലോഹിതദാസ് തിരക്കഥ എഴുതി മോഹൻലാൽ നായകനായി എത്തിയ കിരീടം. അച്ഛൻ മകൻ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഈ സിനിമയിലൂടെ കാണിച്ചു തരുന്നുണ്ട്. ഇതു തന്നെയായിരുന്നു ഈ ചിത്രത്തിന്റെ വിജയവും.

   അച്ഛനും അമ്മയും

  അച്ഛനും അമ്മയും

  ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ച്ചയിലും തങ്ങായും തണലായും കൂടെ നിന്നത് മാതാപിതാക്കളാണ്. മൂല്യങ്ങൾ പകർന്നാണ് അച്ഛനും അമ്മയും തങ്ങളെ വളർത്തിയത്. നമുക്കെല്ലാം കുടുംബത്തിന്റെ പിന്തുണ വേണമെന്ന് തോന്നുന്നത് ഒരു നാല്പ്പത് അമ്പത് വയസിലാണ്. ആ സമയത്ത് ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെട്ടു പോകും. കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കുന്നത് പ്രായം കുടുമ്പോഴാണെന്നും കാർത്തി പറ‍ഞ്ഞു. ഏതു സമയത്തും ദുഃഖവും സന്തോഷവും പങ്കുവെയ്ക്കാൻ കുടുംബം പോലെയൊരു മറ്റൊരു സ്ഥലം നമുക്ക് കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   സൂര്യ കരയിപ്പിക്കും

  സൂര്യ കരയിപ്പിക്കും

  കുട്ടിക്കാലത്തെ സൂര്യയുമായുള്ള അടുപ്പത്തെ കുറിച്ചും കാർത്തി പറഞ്ഞിരുന്നു. അണ്ണനുമായി ഞാൻ എപ്പോഴും അടി കൂടുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് അണ്ണൻ നേരം വൈകി മാത്രമേ തയ്യാറാവുകയുള്ളൂ. ഞാൻ ആണെങ്കിൽ വളരെ നേരത്തെ തന്നെ തയ്യാറായി നിൽക്കുമായിരുന്നു. നേരം വൈകി തുടങ്ങിയാൽ ഞാൻ കരച്ചിലാണ്. ആപ്പോൾ എന്നും അണ്ണൻ എന്നോട് ചോദിക്കും എന്തിനാ ഇങ്ങനെ കരയുന്നതെന്ന്. ഒരു നല്ലെരു ഷർട്ട് വാങ്ങിയാൽ അത് എടുത്തുകൊണ്ട് പോകും. എന്നാൽ അക്ക അങ്ങനെയല്ല. ഞാനുമായി വഴക്കുണ്ടാക്കില്ല. എന്നെ ചെറുതിലെ മുതൽ നോക്കിയത് അക്കയാണ്.

   ലാലേട്ടനോടൊപ്പം സിനിമ

  ലാലേട്ടനോടൊപ്പം സിനിമ

  മലയാളത്തിൽ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണ്. അദ്ദേഹത്തിനോടൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ് തന്റെ ഏറ്റവും വലിയ മോഹമെന്നും കാർത്തി പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ തനിയ്ക്ക് അത്ഭുതമാണ് തോന്നുന്നതെന്നും കാർത്തി പറഞ്ഞു.

   ആദ്യമായി മിണ്ടിയ അനുഭവം

  ആദ്യമായി മിണ്ടിയ അനുഭവം

  പണ്ട് അകലെ സ്റ്റേജ് കളിൽ നിന്ന് മാത്രമേ ലാൽ സാറിനെ കണ്ടിട്ടുള്ളൂ. ഒരിക്കൽ നേരിൽ കണ്ടപ്പോൾ താൻ ആകെ പരിഭ്രമിച്ചു പേയി. എന്നാൽ അദ്ദേഹം എന്നോട് വിശേഷങ്ങളെല്ലാം ചോദിച്ചിരുന്നു.

  പുലി മുരുകൻ ഞെട്ടിച്ചു

  പുലി മുരുകൻ ഞെട്ടിച്ചു

  ഓരോ ചിത്രങ്ങളിലും വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അദ്ദേഹം എത്തുന്നത്. പുലി മുരുകൻ കണ്ടപ്പോൾ താൻ ശരിയ്ക്കും ഞെട്ടിപ്പോയെന്നും കാർത്തി പറഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നുണ്ട്.

  English summary
  tamil actor karthi says about mohanlal and his movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X