»   »  2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

2015 എന്ന വര്‍ഷം ദുല്‍ഖര്‍ സല്‍മാന് ലഭിച്ചത് മൂന്ന് ചിത്രങ്ങളാണ്. അതില്‍ മൂന്നിലും നടന്‍ സംതൃപ്തനും സന്തോഷവാനുമാണ്. 2015 എനിക്ക് നല്ല വര്‍ഷമായിരുന്നു എന്ന് ദുല്‍ഖര്‍ തന്നെ പറയുന്നു. മൂന്ന് സിനിമകള്‍. മൂന്ന് പ്രിയപ്പെട്ട സിനിമകള്‍.

എന്റെ ബാല്യകാല സുഹൃത്ത് ജെനുസുമൊത്ത് 100 ഡെയ്‌സ് ഓഫ് ലവ്. മണി സാറിന്റെ (മണിരത്‌നം) വിളി. മനസ്സില്‍ കണ്‍മണിപോലെ സൂക്ഷിക്കാവുന്ന ഒരു സിനിമ. എന്റെ മൊബൈലില്‍ നിറയെ ഇപ്പോള്‍ ചാര്‍ലിയ്ക്ക് ലഭിച്ച പ്രശംസകളാണ്. 2015 ലെ യാത്ര ചാര്‍ലിയില്‍ സഫലമായി എന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

മാര്‍ട്ടിനും ഉണ്ണിച്ചേട്ടനുമൊപ്പം എനിക്കും ചാര്‍ലി ഏറെ പ്രശംസകള്‍ നേടിത്തന്നു. ആളുകളുടെ സ്‌നേഹം അനുഭവിയ്ക്കുക എന്നത് വല്ലാത്തൊരു അനുഭൂതിയാണ്. നമ്മുടെ തൊഴിലിന്റെ ഏറ്റവും വലിയ സംതൃപ്തിയാണ് ഈ സ്‌നേഹം.

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

ഇപ്പോള്‍ രാജീവേട്ടന്റെ (രാജീവ് രവി) സിനിമ തുടങ്ങിവച്ചു. സമീറിക്കയുടെ സിനിമ പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷം പ്രതീക്ഷിയ്ക്കാന്‍ ഈ വര്‍ഷം ചിലത് ബാക്കി വയ്ക്കണമല്ലോ...

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

2015 സിനിമയ്ക്ക് മാത്രമല്ല, കുടുംബത്തിനൊപ്പവും സമയം മാറ്റിവയ്ക്കാന്‍ കഴിഞ്ഞു. നല്ല ചില യാത്രകള്‍ നടത്തി

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

കോളേജ് ജീവിതത്തിന്റെ തുടക്കത്തിലെ ഏതാനും വര്‍ഷങ്ങളൊഴിച്ചാല്‍ പുതുവത്സരം കൂടുതലും വീട്ടുകാര്‍ക്കൊപ്പമായിരുന്നു. എവിടെയായാലും ഒന്നിച്ചുകൂടുക എന്ന് മാത്രമേ ആലോചിക്കാറുള്ളൂ. ഏതെങ്കിലും ഒരു സിനിമ കണ്ടുകൊണ്ടാണ് കുറേ നാളായി പുതുവത്സരം ആഘോഷിക്കാറുള്ളത്. ഇത്തവണയും അതിന് മാറ്റമില്ല

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

നല്ല സിനിമകള്‍ കുറേ ചെയ്യുക. സ്‌നേഹിയ്ക്കുന്നവ ലഭിയ്ക്കുക.. അങ്ങനെ ചെറിയ ആഗ്രഹങ്ങള്‍ മാത്രം

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

ആരോഗ്യം ശ്രദ്ധിക്കണം. ഫിറ്റ്‌നസ് ലവല്‍ കുറച്ചുകൂടെ ഉയര്‍ത്തണം

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

ബോയിഷ് ലുക്ക് ഉണ്ടെന്നോര്‍ത്ത് വിഷമിക്കേണ്ടതുണ്ടോ. ഒരിക്കലുമില്ല. ഞാനെത്രത്തോളം മെച്വര്‍ ആണെന്ന് എനിക്കറിയാം. ഒരു പ്രായം വരെ ഇങ്ങനെ ചിലര്‍ പറയുമായിരിക്കും. ആ പ്രായം വരെയല്ലേ എനിക്ക് അത്തരം വേഷങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കൂ. അതൊന്നും എന്റെ ഇമേജിനെ പൊളിക്കാനോ, എന്തെങ്കിലും തെളിയിക്കാനോ അല്ല. ഒരു സംവിധായകന്‍ നമ്മളെ വിസ്മയിപ്പിച്ചാല്‍ അദ്ദേത്തിനൊപ്പം ജോലി ചെയ്യാന്‍ മനസ്സ് വെമ്പും. അതാണ് പ്രധാനം. ലുക്കല്ല

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

ആദ്യമൊക്കെ ഞാന്‍ തിരക്കഥകള്‍ കേള്‍ക്കുകയായിരുന്നു. ഇപ്പോള്‍ വായിക്കാന്‍ തുടങ്ങി. എന്റെ മലയാളം എന്നെ കൈപിടിച്ചു നടത്തുന്നു. വൈകാതെ മലയാളത്തില്‍ മികച്ച കൃതികള്‍ വായിക്കാനാകും. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പല പുസ്‌കങ്ങളും വായിക്കാറുണ്ട്

2015ലെ യാത്ര ചാര്‍ലിയല്‍ സഫലമായി, സംതൃപ്തനാണെന്ന് ദുല്‍ഖര്‍

നിന്റെ വ്യക്തിത്വം നിലനിര്‍ത്തണം എന്നാണ് മണിസാര്‍ എനിക്ക് നല്‍കിയ ഏറ്റവും വലിയ ഉപദേശം. 'നിനക്ക് വ്യക്തി ജീവിതത്തിലും സിനിമാഭിനയത്തിലും നിന്റേതായ ശൈലികളുണ്ട്. അത് വളരെ പ്രത്യേകതയുള്ളതാണ്. അത് കാത്ത് സൂക്ഷിക്കുന്നതിലാണ് നിന്റെ കരുത്ത്'

English summary
The journey of 2015 successfully completed with Charlie says Dulquar Salman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam