»   » പ്രിയദര്‍ശന് എന്ത് വേണമോ അത് പറയാം, പക്ഷെ സത്യം ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നതാണ്; ലിസി

പ്രിയദര്‍ശന് എന്ത് വേണമോ അത് പറയാം, പക്ഷെ സത്യം ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നതാണ്; ലിസി

By: Rohini
Subscribe to Filmibeat Malayalam

വേര്‍പിരിഞ്ഞെങ്കിലും ലിസി മടങ്ങി വരണം എന്ന് ആഗ്രഹിയ്ക്കുന്നു എന്ന് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ ഇരുവരും വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്തയും വന്നു. വാര്‍ത്ത നിഷേധിച്ച് ലിസി രംഗത്തെത്തി.

ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്ന് ലിസി

ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിലും ലിസി ഇതേ കുറിച്ച് പറയുകയുണ്ടായി. ലിസിയ്‌ക്കൊപ്പം ഒന്നിക്കാന്‍ വീണ്ടും ആഗ്രഹിയ്ക്കുന്നു എന്ന് പ്രിയദര്‍ശന്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍, 'പ്രിയദര്‍ശന് എന്ത് വേണമോ അത് പറയാം, പക്ഷെ സത്യം ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നതാണ്' എന്നായിരുന്നു ലിസിയുടെ മറുപടി.

lissy

ഒരു ദമ്പതിമാര്‍ക്കിടയില്‍ പലതും സംഭവിയ്ക്കാം. എനിക്കെന്താണോ സംഭവിച്ചത് എന്ന് പുറം ലോകത്തോട് വിശദീകരിക്കേണ്ട ആവശ്യമില്ല. ഈ ദാമ്പത്യം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിയാം എന്ന തീരുമാനിത്തില്‍ എത്തിയത്. വിവാഹ മോചനം എന്ന തീരുമാനം എടുത്തോടെ ആ ബന്ധം അവിടെ അവസാനിച്ചു. ഇനിയും അതേ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല.

എന്റെ തീരുമാനത്തിന് മക്കളുടെ പിന്തുണയും ലഭിച്ചു. നിങ്ങള്‍ എന്ത് തീരുമാനിച്ചാലും രണ്ട് പേര്‍ക്കുമൊപ്പം ഞങ്ങളുണ്ടാവും എന്നാണ് അവര്‍ പറഞ്ഞത്. പിരിഞ്ഞത് ഞാനും പ്രിയദര്‍ശനും മാത്രമാണ്. മക്കള്‍ വേര്‍പെട്ടിട്ടില്ല എന്നും ലിസി പറഞ്ഞു.

English summary
The truth is we are separated; Lissy telling about her divorce
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam