ബാലയുമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രം: അമൃത സുരേഷ്
ബാലയുമായുള്ള വിവാഹ മോചന വാര്‍ത്ത നിഷേധിച്ച് വീണ്ടും അമൃത സുരേഷ്. താനും ബാലയും തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമൃത പറഞ്ഞു
വിവാഹമോചിതരാകാന്‍ മാത്രം ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ല. എല്ലാവീടുകളിലും ഉള്ളപോലെ ചെറിയ ചില പ്രശ്‌നങ്ങള്‍ മാത്രമേ ഞങ്ങള്‍ക്കിടയിലും ഉള്ളൂവെന്നും എന്നാല്‍ അത് വിവാഹം മോചനം വരെ എത്തുകയില്ലെന്നും അമൃത പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ബാലയുമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രം
ബാലയും അമൃതയും വിവാഹമോചിതരാകാന്‍ പോകുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

ബാലയുമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രം
വാര്‍ത്ത നിഷേധിച്ച് അമൃത തന്റെ ഫേസ്ബുക്ക് പേജിലെത്തുകയും ചെയ്തു. ആരുടെയും കുടുംബം വെച്ച് കളിക്കേണ്ടതല്ല ഫേസ്ബുക്ക് ഇത് നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും അമൃത ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പക്ഷേ ബാല ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.

ബാലയുമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രം
എന്നാല്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ ബാല വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. താന്‍ വിവാഹമോചിതനാകാന്‍ പോകുന്നു. ആരെയും ഇതിന് കുറ്റപ്പെടുത്തില്ലെന്നും കാരണങ്ങള്‍ പറയാന്‍ കഴിയില്ലെന്നുമാണ് ബാല പറഞ്ഞിരുന്നത്

ബാലയുമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രം
ബല അപ്പോഴത്തെ വിഷമം കൊണ്ടോ ദേഷ്യം കൊണ്ടോ ആയിരിക്കാം അപ്പോള്‍ അങ്ങനെ സംസാരിച്ചതെന്ന് അമൃത പറയുന്നു.

ബാലയുമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രം
ഞങ്ങള്‍ ഒരുമിച്ചു തന്നെ ഈ പ്രശ്‌നം പരിഹരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാല ചിത്രീകരണ തിരക്കിലായിരുന്നു. അതുകൊണ്ട് പരസ്പരം കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ വീട് അടുത്തായതിനാല്‍ ഞാനും മകളും അങ്ങോട്ട് പോകുകയായിരുന്നു- അമൃത പറഞ്ഞു

ബാലയുമായി പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രം
ഇന്നലെ ഞങ്ങളീ വിഷയം സംസാരിച്ചതാണ്. വിവാഹ മോചനം ഒരിക്കലും എന്റെ കാഴ്ചപ്പാടിലില്ല. അതിനെ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല- അമൃത വ്യക്തമാക്കി


Click it and Unblock the Notifications