»   » അനൂപ് മേനോന്‍ നടന്നുവരുമ്പോള്‍ മോഹന്‍ലാലാണോ മമ്മൂട്ടിയാണോ, അതോ അവര്‍ രണ്ട് പേരുമുണ്ടോ...?

അനൂപ് മേനോന്‍ നടന്നുവരുമ്പോള്‍ മോഹന്‍ലാലാണോ മമ്മൂട്ടിയാണോ, അതോ അവര്‍ രണ്ട് പേരുമുണ്ടോ...?

Written By:
Subscribe to Filmibeat Malayalam

അനൂപ് മേനോന്റെ അഭിനയത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് നടന്‍ സൂപ്പര്‍സ്റ്റാറുകളെ അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു എന്നതാണ്. അനൂപ് മേനോന്‍ നടന്ന് വരുമ്പോള്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ അതോ അവര്‍ രണ്ടു പേരും ഉണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സത്യത്തില്‍ തനിയ്ക്ക് സന്തോഷം തരുന്ന കാര്യങ്ങളാണെന്ന് അനൂപ് മേനോന്‍ പറയുന്നു.

അമിതാഭ് ബച്ചന്‍ നടന്നു വരുമ്പോള്‍ ധര്‍മേന്ദ്ര പറഞ്ഞ ഡയലോഗാണിത്. 'ദിലീപ് കുമാര്‍, മോട്ടിലാല്‍, കോന്‍ കോന്‍ ആ രഹാഹേ' എന്നാണ് ധര്‍മേന്ദ്ര ബച്ചന്‍ കടന്ന് വരുമ്പോള്‍ പറഞ്ഞത്. തന്റെ അഭിനയത്തില്‍ ഇപ്പോള്‍ അന്‍പത് ശതമാനം ശിവാജി ഗണേശനുണ്ട് എന്ന് കമല്‍ ഹസന്‍ പറഞ്ഞിട്ടുണ്ട്.

anoop-menon-mohanlal-mammootty

എനിക്ക് ഡാന്‍സ് അറിയില്ല, ഫൈറ്റ് അറിയില്ല. ഒരു നടന് വേണ്ട യാതൊന്നും അറിയില്ല. എന്നിട്ടും ഇത്തരത്തില്‍ തന്നെ കുറിച്ച് പറയുന്നതില്‍ അഭിമാനമുണ്ട്. എന്നില്‍ എല്ലാ നടന്മാരുടെയും അശം ഉണ്ടാവാം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ കണ്ടാണ് ഞാന്‍ സിനിമയില്‍ വന്നത്. ഒരു കുട്ടിയില്‍ എങ്ങിനെ അധ്യാപകന്റെ അശംമുണ്ടാകുമോ അതുപോലെ എന്നിലുമുണ്ടാവാം.

സ്വന്തമായി ഒരു അഭിനയ രീതി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഞാന്‍. കഴിഞ്ഞ കുറച്ച് ചിത്രങ്ങളൊക്കെ അതിനുള്ള ശ്രമങ്ങളായിരുന്നു. തുടക്കത്തില്‍ ഉള്ളതില്‍ നിന്നെല്ലാം ഒരുപാട് മാറ്റം വന്നതായി തോന്നുന്നുണ്ട്. അഭിനയത്തില്‍ ആരുടെ സ്‌റ്റൈലാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒന്നില്ല എന്നായിരുന്നു അനൂപിന്റെ മറുപടി

Previous: നിവിന്‍ പോളി ഒരു മാജിക് ബാലനാണ്, സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാം

English summary
They have influenced in my acting but it is not an imitation: Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam