For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം; നമിത പ്രമോദ്

  By Aswini
  |

  ആരാധകരും പ്രേക്ഷകരും മാത്രമല്ല, നമിത പ്രമോദും സ്വയം വിശ്വസിക്കുന്നു ഇത് തന്റെ നല്ല കാലമാണെന്ന്. നടിയാകണമെന്ന് ചെറിയ പ്രായം മുതലേ ആഗ്രഹിച്ചിരുന്നെങ്കിലും ഈ വിജയം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചതല്ലെന്നാണ് നടി പറയുന്നത്.

  അഭിനയിക്കാന്‍ തീരുമാനമെടുത്തതും ഇപ്പോള്‍ നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നതും നല്ല കാലത്ത് താനും തന്റെ കുടുംബവും എടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്ന് നമിത കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കൂ...

  സ്‌കൂള്‍ പഠനകാലം മുതല്‍

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ചെറിയ 'സ്‌കിറ്റു'കളില്‍ അഭിനയിക്കുമായിരുന്നു. ടീച്ചര്‍മാരാണ് ഒളിഞ്ഞുകിടന്ന എന്റെ ഈ കഴിവ് കണ്ടെത്തിയത്. അച്ഛനും അമ്മയും ചേര്‍ന്ന് ആ കഴിവിനെ പോളിഷ് ചെയ്തു. സ്‌കൂള്‍ വിട്ട് വന്നാല്‍ അദ്ധ്യാപകരെ അനുകരിച്ച് കാണിക്കുന്നത് എന്റെ ഹോബിയായിരുന്നു. അപ്പോഴേ അഭിനയം എന്നിലുണ്ടായിരുന്നു.

  സീരിയലുകളിലേക്ക്

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  ആറാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് എനിക്ക് സീരിയലിലേക്ക് ക്ഷണം കിട്ടിയത്. അച്ഛന്റെ ഒരു സുഹൃത്താണ് അതിനു നിമിത്തമായത്. അദ്ദേഹം എന്റെ ഫോട്ടോ ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന് അയച്ച് കൊടുത്തു. അങ്ങനെ 'അമ്മേ ദേവി', 'വേളാങ്കണ്ണി മാതാവ് ', 'മാനസപുത്രി'എന്നീ സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചു.

  സിനിമയിലേക്ക്

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  രാജേഷ് പിള്ളയുടെ ഹിറ്റ് ചിത്രമായ ട്രാഫിക്കിലൂടെയാണ് ഞാന്‍ സിനിമാരംഗത്ത് എത്തിയത്. ഒരു മാസികയുടെ കവര്‍ചിത്രം കണ്ടാണ് രാജേഷ്‌ച്ചേട്ടന്‍ എന്നെ ട്രാഫിക്കിലേക്ക് ക്ഷണിച്ചത്. സീന്‍ കുറവായിരുന്നെങ്കിലും ചിത്രത്തിലുടനീളം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു എന്റേത്.

  നായികയായുള്ള അരങ്ങേറ്റം

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  ട്രാഫിക്കിന് ശേഷം നിര്‍മ്മാതാവായ ആന്റോച്ചേട്ടന്‍ താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ പുതിയ തീരത്തില്‍ അവസരമുണ്ടെന്ന് പറഞ്ഞത്. സത്യന്‍ അന്തിക്കാട് അങ്കിളിനെ തൃശ്ശൂരിലെ ഫഌറ്റില്‍ ചെയ്യന്നു കാണാന്‍ പറഞ്ഞു. പോകുന്നതിന് മുമ്പ് ഗുരുവായൂരപ്പനെ കണ്ടു മനസ്സുതുറന്നു.

  സത്യന്‍ അന്തിക്കാട് എന്ന വലിയ സംവിധായകന്‍

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  സത്യന്‍ അന്തിക്കാട് എന്ന സീനിയര്‍ സംവിധായകന്‍ എന്ത് പറയും എന്നൊക്കെ വിചാരിച്ച് നല്ല ടെന്‍ഷനായിരുന്നു. ഫഌറ്റില്‍ എത്തിയപ്പോള്‍ അവിടെ സത്യന്‍ അങ്കിളും രണ്ടു മക്കളും മാത്രം. എന്റെ സ്‌കൂള്‍ വിശേഷങ്ങളും വീട്ടുകാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചു. ഒരു അടുത്ത ബന്ധുവിന്റെ പെരുമാറ്റം പോലെ തോന്നി. എന്റെ ടെന്‍ഷനെല്ലാം പമ്പകടന്നു.

  നായികയാണെന്ന് അറിഞ്ഞത്

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  പിന്നീട് സത്യനങ്കിള്‍ പറഞ്ഞതനുസരിച്ച് തിരക്കഥാകൃത്ത് ബെന്നിച്ചേട്ടനെ കൊച്ചിയില്‍ പോയി കണ്ടു. അവിടെവച്ചാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്. ചെറിയ വേഷമാണെന്നാണ് ആദ്യം വിചാരിച്ചത്. നായികയാണെന്ന് അറിഞ്ഞപ്പോഴുള്ള സന്തോഷത്തിന് അതിരില്ലായിരുന്നു. അതോടെ എന്റെ നല്ല സമയം തെളിഞ്ഞു.

  ഞാന്‍ സെലക്ടീവല്ല

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  സിനിമയില്‍ ഞാന്‍ സെലക്ടീവല്ല. അത് എന്റെ രീതിയല്ല. എന്നു കരുതി ഒന്നും നോക്കില്ലെന്നല്ല. ഒരേ പോലത്തെ പടങ്ങള്‍ ഒഴിവാക്കും. ദൈവം സഹായിച്ച് എനിക്ക് നല്ല സിനിമകള്‍ കിട്ടുന്ന സമയമാണിത്.

  എന്റെ ഭാഗ്യം

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  എന്റെ ഭാഗ്യമാണ് എനിക്ക് കിട്ടിയ അവസരങ്ങള്‍. അതുകൊണ്ടാണ് മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയത് നിവിന്‍, ചാക്കോച്ചന്‍, വിനീത്, ദുല്‍ഖര്‍, ദിലീപ്, ഉണ്ണിമുകുന്ദന്‍.

  സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്തു

  ഇത് എന്റെ നല്ല കാലം, സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയം

  സിനിമയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. പുതിയ തീരങ്ങളിലെ ചില സീനുകള്‍ക്ക് വേണ്ടി നീന്തല്‍ പഠിച്ചു. അച്ഛന്റെ നാടായ കുമരകത്ത് കായലിലാണ് നീന്തല്‍ പഠിച്ചത്. പിന്നെ ആ സിനിമയില്‍ എന്റെ ലുക്കില്‍ വ്യത്യാസം വേണമായിരുന്നു. അതിന് വേണ്ടി വെയിലുകൊണ്ടു. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് നൃത്തം അറിയില്ലായിരുന്നു. അതിന് വേണ്ടി ശാസ്ത്രീയ നൃത്തവും പഠിച്ചു.

  English summary
  This is my good time says Namitha Pramod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X