ഈ വര്‍ഷമെങ്കിലും ലെന തടി കുറയ്ക്കും

By Aswathi

പ്രൊഫഷനല്‍ ലൈഫിനെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണ് ലെനയ്ക്ക് കടന്നുപോയത്. മനസ്സിന് സംതൃപ്തി നല്‍കിയ ഒത്തിരി കഥാപാത്രങ്ങള്‍ ലഭിച്ചു. നല്ല രീതിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. കോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു, റാംപില്‍ നടന്നു അങ്ങനെ ഒത്തിരി.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന തന്റെ പോയ വര്‍ഷത്തെ കുറിച്ച് പറഞ്ഞത്. 'വിക്രമാദിത്യനി'ലെ ദുല്‍ഖറിന്റെ അമ്മയുടെ വേഷം ഒരു വെല്ലുവിളിയായിരുന്നെന്ന് ലെന പറഞ്ഞു. 25 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീയുടെ വേഷത്തിലാണ് അഭിനയിച്ചത്. അതുപോലെ 'ഇയ്യോബിന്റെ പുസ്തക'ത്തിലും നല്ല വേഷം ലഭിച്ചും. അഭിനയിച്ചു കഴിഞ്ഞ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലെ കഥാപാത്രത്തിലും ലെന സംതൃപ്തയും സന്തോഷവതിയുമാണ്.

lena

ധനുഷിനൊപ്പം കോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതാണ് ലെനയുടെ കരിയര്‍ ലൈഫില്‍ പോയ വര്‍ഷത്തെ മറ്റൊരു നേട്ടം. 'അനേഗന്‍' എന്ന ചിത്രത്തിലാണ് ലെന അഭിനയിച്ചത്. ഭാഷയില്‍ കുറച്ച് പ്രയാസമുണ്ടായിരുന്നെങ്കിലും ആ അഭിനയം നല്ലൊരു അനുഭവമായിരുന്നു എന്ന് ലെന പറയുന്നു. ജനുവരി അവസാനം ചിത്രം തിയേറ്ററുകളിലെത്തും. അതുപോലെ റാംപില്‍ നടന്നത്, അതുമൊരു നല്ല അനുഭവമാണെങ്കിലും ഇനിയൊരിക്കലും താന്‍ റാംപില്‍ നടക്കില്ലെന്നാണ് ലെന പറയുന്നത്.

പോയ വര്‍ഷത്തെ കുറിച്ച് വാചാലയായ ലൈന ഈ വര്‍ഷത്തെ തന്റെ ന്യൂ ഇയര്‍ തീരുമാനങ്ങളെ കുറിച്ചും പറഞ്ഞു. എല്ലാ വര്‍ഷത്തെയും പോലെ തടി കുറയ്ക്കുക എന്നത് തന്നെയാണ് ലെനയുടെ ഈ വര്‍ഷത്തെയും ന്യൂ ഇയര്‍ റസല്യൂഷന്‍. ഷൂട്ടിങ് തിരക്കുകള്‍കൊണ്ടും മറ്റും ഒരിക്കലും തനിക്കത് കൃത്യമായി പിന്തുടരാന്‍ കഴിഞ്ഞിരുന്നില്ല. കൃത്യമായി ഡയറ്റ് ചെയ്യുന്ന ആളുമല്ല. പക്ഷെ ഈ വര്‍ഷം എന്തായാലും തടി കുറയ്ക്കാന്‍ തന്നെയാണ് ലെനയുടെ തീരുമാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X