ദുല്‍ഖര്‍ ഇതുവരെ ഓകെ കണ്‍മണി കണ്ടിട്ടില്ല!
ഓകെ കണ്‍മണി എന്ന ചിത്രം കണ്ട് ബോളിവുഡ് ബിഗ് ബി മുതല്‍ സാധാരണ പ്രേക്ഷകര്‍ വരെ പറഞ്ഞു, മികച്ച കാതല്‍ ചിത്രം. ദുല്‍ഖറിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം എനര്‍ജറ്റിക്കായ ഒരു വേഷമാണ് ആദിയുടേത്. പ്രശംകളെല്ലാം കേട്ട് ദുല്‍ഖര്‍ സല്‍മാന്‍ സന്തോഷിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ, നായകന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല!
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്‍ ദുല്‍ഖര്‍ സല്‍മാന്‍ ആ സത്യം വെളിപ്പെടുത്തിയത്. ചിത്രം റിലീസ് ചെയ്ത ഒരാഴ്ചയും നാല് ദിവസവും കഴിഞ്ഞിട്ടും ദുല്‍ഖര്‍ സല്‍മാന്‍ ഓകെ കണ്‍മണി എന്ന സിനിമ കണ്ടിട്ടില്ലെന്ന്. ചിത്രം കണ്ടിട്ട് നന്നായി എന്ന് സ്വയം തോന്നിയില്ലെ എന്ന് ചോദിച്ചപ്പോഴാണ് നടന്‍ മറുപടി പറഞ്ഞത്, സത്യത്തില്‍ ഞാന്‍ ഇതുവരെ ഓകെ കണ്‍മണി കണ്ടിട്ടില്ല. ധൈര്യമില്ല. ഇപ്പോഴും ടെന്‍ഷനുണ്ട്- എന്നായിരുന്നു നായകന്റെ മറുപടി.

രാം ഗോപാല വര്‍മയുടെ ട്വീറ്റിനെ സംബന്ധിച്ച ചോദ്യം വന്നപ്പോള്‍ എല്ലാം ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിച്ചു. അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് മാത്രമായിരുന്നു മറുപടി. അതു സംബന്ധിച്ച് കൂടുതല്‍ ചോദ്യം വന്നപ്പോള്‍ നമുക്കാ വിഷയം വിടാമെന്നായി ദുല്‍ഖര്‍. സിനിമ കണ്ടിട്ട് മമ്മൂട്ടിയ്ക്ക് ഒത്തിരി സന്തോഷമായത്രെ. നന്നായി എന്നു പറഞ്ഞു.
ചിത്രത്തില്‍ ദുല്‍ഖറിന് മുമ്പേ ഫഹദിനെ പരിഗണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് അക്കാര്യം എനിക്കറിയില്ലെന്നായിരുന്നു പ്രതികരണം. അതറിയാന്‍ മണിസാറിനോടോ ഫഹദ് ഫാസിലിനോടോ ചോദിക്കണം. മൂന്ന് ഐഡിയാണ് മണിസാര്‍ എന്നോട് പറഞ്ഞത്. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതായതിനാല്‍ ഞാനിത് തിരഞ്ഞെടുത്തു. മറ്റ് അഭിനേതാക്കളോട് ഇത് തന്നെയാണോ പറഞ്ഞതെന്ന് എനിക്കറിയില്ല- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.


Click it and Unblock the Notifications











