»   » അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

Posted By: Rohini
Subscribe to Filmibeat Malayalam

അധികം വൈകാതെ താന്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് നസ്‌റിയ നസീം. കുടുംബ ജീവിതം നന്നായി മുന്നോട്ട് പോകുന്നു എന്നും അമ്മയാകുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌റിയ നസീം പറഞ്ഞു.

മാത്രമല്ല, ഇതൊന്നും പ്ലാന്‍ ചെയ്തു നടത്താന്‍ പറ്റിയ കാര്യമല്ലല്ലോ എന്നാണ് നസ്‌റിയ ചോദിക്കുന്നത്. സിനിമയിലേക്ക് ഉടന്‍ തിരിച്ചുവരും. അതെപ്പോഴാണെന്നൊന്നും പറയാന്‍ കഴിയില്ല. ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പുരസ്‌കാര ലബ്ധിയെ കുറിച്ചും മടങ്ങിവരവിനെ കുറിച്ചും നസ്‌റിയ പറയുന്നത് തുടര്‍ന്ന് വായിക്കൂ...

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

അവാര്‍ഡ് കിട്ടി എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി എന്നാണ് നസ്‌റിയ നസീം പറഞ്ഞത്. ഒരിക്കലും പ്രതീക്ഷിച്ചില്ല. അവാര്‍ഡിന് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ പേരുമുണ്ടായിരുന്നു എന്ന് പോലും എനിക്കറിയില്ലായിരുന്നു.

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്തു ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. കൊച്ചിയില്‍ ആയിരുന്നു. എന്റെ അമ്മ വിളിച്ചു പറയുമ്പോഴാണ് വിവരം അറിയുന്നത്. എന്തു പറയണമെന്നറിയാത്ത അവസ്ഥ. വലിയ സന്തോഷം. വാര്‍ത്തയറിഞ്ഞ ഞാന്‍ ആദ്യം ശരിക്കും ഷോക്ഡ് ആയിപ്പോയി.

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

അവാര്‍ഡ് കാര്യത്തില്‍ ഫഹദിന്റെ തൊട്ടുപിന്നാലെ ഞാനുമുണ്ടെന്ന് അദ്ദേഹത്തോടു നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. അവാര്‍ഡ് നേട്ടത്തില്‍ ഭര്‍ത്താവിനും ഏറെ സന്തോഷം.

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

നിവിന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ മികച്ച നടിയായി തെരഞ്ഞടുക്കപ്പെട്ടതു സന്തോഷം ഇരട്ടിയാക്കുന്നു. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

ഓം ശാന്തി ഓശാനയിലെയും ബാംഗളൂര്‍ ഡെയ്‌സിലെയും അഭിനയത്തിനാണ് അവാര്‍ഡ് കിട്ടിയത്. ഇതുവരെ കിട്ടിയ സിനിമകളില്‍ എനിക്കു കൂടുതല്‍ പെര്‍ഫോം ചെയ്യാനുണ്ടായിരുന്ന ചിത്രങ്ങള്‍ ഇതു രണ്ടും തന്നെയാണ്. മാത്രമല്ല ഈ സിനിമയില്‍ രണ്ടിലും നായികാ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യമുള്ളവയുമായിരുന്നു.

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

ഈ പുരസ്‌കാരം തിരിച്ചുവരവിനുള്ള പ്രചോദനം തന്നെയാണ്. തീര്‍ച്ചയായും സിനിമയിലേക്കു തിരിച്ചുവരിക തന്നെ ചെയ്യും. എന്നാല്‍ അത് എപ്പോഴാണെന്ന് ഇപ്പോള്‍ പറയുന്നില്ല. എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാം. പല ഓഫറുകളും വരുന്നുണ്ട്.

അമ്മയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല: നസ്‌റിയ നസീം

കുടുംബ ജീവിതം വളരെ നന്നായി പോകുന്നു. അമ്മയാകുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല. തന്നെയുമല്ല, ഇതൊന്നും പ്ലാന്‍ ചെയ്ത് നടപ്പാക്കുന്ന കാര്യമൊന്നുമല്ലലോ - നസ്‌റിയ പറഞ്ഞു.

English summary
Till now, i don't have any plan to become a mom, will comeback soon says Nazriya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam