»   » പകരമാവില്ല, അനുഗ്രഹത്തിനായി ടിനി ടോം മണിയുടെ അസ്ഥിത്തറയിലെത്തി!

പകരമാവില്ല, അനുഗ്രഹത്തിനായി ടിനി ടോം മണിയുടെ അസ്ഥിത്തറയിലെത്തി!

Posted By: Sanviya
Subscribe to Filmibeat Malayalam


ജോണ്‍ എസ്തപന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡഫേദര്‍. നേരത്തെ മണിയെയാണ് ചിത്രത്തിലേക്ക് നായകനാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മണിയുടെ മരണത്തെ തുടര്‍ന്ന് ടിനി ടോമിനെയാണ് നായകനാക്കി. താന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണെന്നാണ് ടിനി ടോം പറഞ്ഞത്.

മണിയുടെ പകരക്കാരനാകാന്‍ ഒരിക്കലും തനിക്ക് കഴിയില്ല. പക്ഷേ നന്നായി വന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ടും കൂടിയാണെന്ന് ടിനി ടോം. ചിത്രീകരണത്തിന് മുമ്പ് ടിനിം ടോം മണിയുടെ അസ്ഥിത്തറയില്‍ ചെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അവിടെ വച്ച് ഒരു അത്ഭുതം താന്‍ അറിഞ്ഞുവെന്നും ടിനി ടോം പറയുന്നു.

മണിയുടെ അനുഗ്രഹമാണ്

അസ്ഥിത്തറയില്‍ നില്‍ക്കുമ്പോള്‍ ഒരു കാറ്റ് വീശി. അത് മണിയുടെ അനുഗ്രഹമാണെന്ന് താന്‍ വിശ്വസിക്കുന്നതെന്ന് ടിനി ടോം പറയുന്നു. തന്റെ അഭിനയവും സിനിമ പൂര്‍ത്തിയായതുമെല്ലാം മണിയുടെ അനുഗ്രഹമാണെന്നും ടിനി ടോം പറഞ്ഞു.

അനുഭവങ്ങളുണ്ട്

സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ദൈവം എന്നൊരു ശക്തി തന്നെ സഹായിച്ചതായി തനിക്ക് തോന്നിയെന്നും ടിനി ടോം പറയുന്നു.

നായിക

മാളവികയാണ് ചിത്രത്തിലെ നായിക. നേരത്തെ നായികയായി അനന്യയെ പരിഗണിച്ചിരുന്നു.

റിലീസ്

ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകൡ എത്തും.

English summary
Tini Tom about Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam