മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ച് താരങ്ങളും സംവിധായകനും!
ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് ടോം ഇമ്മട്ടി. യുവതാരം അന്‍സണ്‍ പോളും നവാഗതയായ ഡയാന ഹമീദുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായെത്തുന്നത്. ട്രൂലൈന്‍ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സിനിമയെന്നുള്ള വിശേഷണവുമായാണ് സിനിമയെത്തുന്നത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. റിലീസിന് മുന്നോടിയായി സിനിമയെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് സംവിധായകരും താരങ്ങളും ഫില്‍മിബീറ്റിനോട് സംസാരിച്ചിരുന്നു.
ചെറിയ സംഭവങ്ങള്‍ കോര്‍ത്തൊരുക്കിയ സിനിമയായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത. അത്തരത്തിലുള്ളൊരു ചെറിയ സിനിമയുമായാണ് ഇത്തവണയും എത്തുന്നത്. വിവാഹ ശേഷം ഒരു കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, എല്ലാവര്‍ക്കും ആസ്വദിക്കാനാവുന്ന തരത്തിലുള്ള കുടുംബ കഥയുമായാണ് ഇത്തവണ താനെത്തുന്നതെന്നും ടോം ഇമ്മട്ടി പറയുന്നു. സിനിമയ്ക്ക് തിരക്കഥയൊരുക്കിയും അദ്ദേഹം തന്നെയാണ്. എല്ലാവരും ഈ സിനിമ കാണണമെന്നുമാണ് ടോം ഇമ്മട്ടി പറഞ്ഞത്.

ജോസഫ് അന്നക്കുട്ടി ജോസിന്റെ രണ്ടാമത്തെ ചിത്രമാണ് ദി ഗാംബ്ലര്‍. ഒരുപാട് സന്തോഷത്തോടെയാണ് ഈ ചിത്രവുമായെത്തുന്നത്. ആദ്യ സിനിമ ഇറങ്ങിയപ്പോള്‍ പ്രതികരണം അറിയിച്ച് ആളുകളെത്തിയിരുന്നു. ആ സിനിമയിലേതിനേക്കാള്‍ കൂടുതല്‍ ഡയലോഗും കാര്യങ്ങളുളൊക്കെ ഉണ്ടെന്നാണ് തോന്നുന്നത്. ഇതൊരു ഫാമിലി മൂവിയാണ്. ഒരു സൂപ്പര്‍ ഹീറോ എലമെന്റ് വളരെ ഭംഗിയായി ഇതില്‍ പറഞ്ഞുപോവുന്നുണ്ട്. ഒരുപാട് എന്‍ജോയ് ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കളിയും ചിരിയുമൊക്കെയായി ഞങ്ങളായിത്തന്നെയാണ് ലൊക്കേഷനിലും ഇടപെട്ടത്. ജോപ്പനെന്നാണ് കഥാപാത്രത്തിന്റെ പേര്. സുഹൃത്തുക്കള്‍ തന്നെ അങ്ങനെയാണ് വിളിക്കാറുള്ളതെന്നും എല്ലാവരും ഈ സിനിമ കണ്ട് അഭിപ്രായം അറിയിക്കണമെന്നും അദ്ദേഹം പറയുന്നു. വീഡിയോ കാണാം.


Click it and Unblock the Notifications











