മരണം അരികിൽ നിൽക്കുമ്പോഴും സത്യസന്ധത!! പ്രണയം പവർ ഫുൾ വികാരം- ടൊവിനോ പറയുന്നത് കേൾക്കൂ

മാത്തന്റെ സത്യസന്ധമായ പ്രണയം

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് ടൊവിനോ തോമസ്. പ്രതിനായകനായി വന്ന പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. എന്ന് നിന്റെ മെയ്തീനിലെ അപ്പുവിനെ ജനങ്ങൾ ആരും മറക്കില്ല. പൃഥ്വിയ്ക്കു പാർവതിയ്ക്കുമൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഈ ചിത്രം തന്നെയാണ് ടൊവിനോയുടെ തലവര മാറ്റിയത്.

കോമഡി, പ്രതിനായകൻ, പ്രണയം ഏതു തരം കഥാപാത്രങ്ങളും ടൊവിനോയുടെ കയ്യിൽ ഭഭ്രമായിരിക്കും. അത് ആദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ടൊവിനോ അഭിനയിച്ചിട്ടുളള ഭൂരിഭാഗം ചിത്രങ്ങളിലും റൊമാൻസിനു പ്രധാന്യമുള്ളതായിരിക്കും. അതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ദീപികയ്ക്ക് നൽകി അഭിമുഖത്തിലാണ് താരം പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. പ്രണയം ഏറ്റവും പവർ ഫുൾ വികാരമാണെന്നാണ് ടൊവിനോയുടെ കണ്ടെത്തൽ.

പ്രണയത്തിനുളള പ്രധാന്യം

പ്രണയത്തിനുളള പ്രധാന്യം

മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നാണ് പ്രണയം. പ്രണയത്തിന് ജീവിതത്തെ പോലും മാറ്റി മറിയ്ക്കാൻ സാധിക്കുമെന്നാണ് ടൊവിനോ പറയുന്നത്. താൻ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും റൊമാൻസിന് പ്രധാന്യമുള്ളവയാണ്. അതുകൊണ്ടാണ് തന്റെ ചിത്രങ്ങളിൽ പ്രണയം കൂടുതലായി കാണുന്നത്.

  സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കും

സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കും

പ്രേക്ഷകനെ മുന്നിൽ കണ്ടു കൊണ്ടാണ് താൻ ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നത്. കുടുംബവുമെത്ത് തീയേറ്ററുകളിൽ പോയി കാണാൻ സാധിക്കുന്ന ചിത്രങ്ങളാണ് കൂടുതലും ചേയ്യുന്നത്. ഒരു നടൻ എന്ന നിലയിൽ പെർഫോം ചെയ്യാൻ പറ്റുന്ന ചിത്രങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിലും ചിന്തചിച്ചു നോക്കാറുണ്ട്.കൂടാതെ തിരഞ്ഞെടുക്കുന്ന സിനിമ എനിയ്ക്ക് ഇഷ്ടമാകണമെന്നും താരം പറഞ്ഞു.

  മായാനദിയിലെ മാത്തൻ

മായാനദിയിലെ മാത്തൻ

മായനദിയിലെ മാത്തൻ എന്ന കഥാപാത്രം ടൊവിനോ തോമസിന്റെ കരിയറിൽ വരുത്തിയ മാറ്റം വലുതൊന്നുമല്ല. മാത്തനോട് താരത്തിന് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. പ്രണയത്തിലുളള സത്യ സന്ധതയാണ് മാത്തനെ കൂടുതൽ ഇഷ്ടപ്പെടാനുളള കാരണമെന്ന് താരം പറ‍ഞ്ഞു. കാമുകിയായ അപ്പുവിനെ കാണുമ്പോൾ മാത്രമാണ് മാത്തൻ ചിരിക്കാറുള്ളത്. അവളോടൊപ്പം മറ്റൊരു നാട്ടിൽ പോയി സുഖമായി ജീവിക്കണമെന്നാണ് മാത്തൻ ആഗ്രഹം. മരണം വന്ന് തൊട്ടരുകിൽ നിൽക്കുമ്പോഴും തന്റെ കാമുകിയോട് കാണിക്കുന്ന സത്യസന്ധതയാണ് മാത്തനിലേയ്ക്ക് തന്നെ കൂടുതൽ അടിപ്പിച്ചതെന്ന് ടൊവിനോ പറ‍ഞ്ഞു.

 തീവണ്ടി

തീവണ്ടി

തനി ഗ്രാമാന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രമാണ് തീവണ്ടി. ഒരു പൊളിറ്റിക്കൽ സറ്റയറായർ ചിത്രമാണ്. തൊഴിൽ രഹിതനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിട്ടാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തുന്നത്. തികഞ്ഞ ഒരു അലസനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുള്ള ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ചിത്രത്തിൽ അവതതരിപ്പിക്കുന്നത്. തീവണ്ടിയിലും രസകരമായ പ്രണയം പറയുന്നുണ്ട്.

വില്ലൻ

വില്ലൻ

പ്രണ‌യം മാത്രമല്ല പ്രതിനായക വേഷവും തന്നെ കൊണ്ടു വഴങ്ങുമെന്ന് ഇതിനു മുൻപേ തെളിയിച്ചിരുന്നു. ഇപ്പോൾ മലയാളം കടന്ന് തമിഴിലേയ്ക്ക് പോയിരിക്കുകയാണ്. തെന്നിന്ത്യൻ താരം ധനുഷിന്റെ മാരി 2 ൽ നെഗറ്റീവ് റോളിലാണ് എത്തുന്നത്. വളരെ രസമുള്ള കഥാപാത്രമാണ്. തമിഴിലെ സൂപ്പർസ്റ്റാർ ധനുഷിനോടൊപ്പം ഒരു തുടക്കെ എന്നത് നല്ലൊരു അവസരമായിട്ടാണ് കരുതുന്നതെന്നു ടൊവിനോ പറ‍ഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X