ടൊവീനോയ്ക്ക് തുണയായത് മൊയ്തീന്‍ കാഞ്ചനമാല പ്രണയം തന്നെ

ശരിയാണ്, മൊയ്തീന്‍ കാഞ്ചനമാല പ്രണയം തന്നെയാണ് ടൊവീന്‍ തോമസിന് തുണയായത്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് ഏഴ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും, എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പുവിന്റെ വേഷമാണ് ടൊവീനോ എന്ന നടനെ ശ്രദ്ധേയനാക്കിയത്. മികച്ച സിനിമകളുടെ ഭാഗമായിരുന്നുവെങ്കിലും ആ ചിത്രങ്ങളിലൊക്കെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചില്ല എന്നതായിരുന്നു സത്യം.

എന്നാല്‍ ഇതുവരെ ടൊവീനോ ചെയ്ത സിനിമകളൊന്നും പ്രേക്ഷകര്‍ വേണ്ട വിധം സ്വീകരിക്കാതിരുന്നു എന്നതുകൊണ്ട് ടൊവീനോയ്ക്ക് ഒരു പരാതിയുമില്ല. അതിനെല്ലാം പകരമായി എന്ന് നിന്റെ മൊയതീന്‍ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. തുടര്‍ന്ന് കാണുക

കൂടുതലും വില്ലന്‍ വേഷങ്ങള്‍

ടൊവീനോയ്ക്ക് തുണയായത് മൊയ്തീന്‍ കാഞ്ചനമാല പ്രണയം തന്നെ

2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ അഭിനയരഗത്ത് എത്തിയ ടൊവിനോ ഇതുവരെ ഏഴ് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ചെയ്ത ചിത്രങ്ങളിലേറെയും വില്ലന്‍ വേഷങ്ങളായിരുന്നു. കിട്ടുന്ന വേഷങ്ങള്‍ പരമാവധി വിനിയോഗിച്ചില്ലെങ്കില്‍ അത് ആപത്താണെന്ന് ടൊവീനോ പറയുന്നു.മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവീനോ ഇക്കാര്യം പറയുന്നത്.

സിനിമ ഒരു മാജിക്കാണ്

ടൊവീനോയ്ക്ക് തുണയായത് മൊയ്തീന്‍ കാഞ്ചനമാല പ്രണയം തന്നെ

സിനിമ ഒരു മാജിക്കാണ്, അതിലെ മജീഷ്യനാണ് സംവിധായകന്‍. എന്റെ ഏറ്റവും വലിയ സ്വപ്‌നവും ഒരു സിനിമയില്‍ അഭിനയിക്കുക എന്നതാണ്. ടൊവീനോ പറയുന്നു.ടൊവീനോ എന്ന ചിത്രത്തില്‍ രൂപേഷ് പീതാമ്പരന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് ടൊവീനോ ആയിരുന്നു.

എന്ന് നിന്റെ മൊയ്തീന് വേണ്ടി എന്റെ സ്ഥിരം താടി ഉപേക്ഷിച്ചു

ടൊവീനോയ്ക്ക് തുണയായത് മൊയ്തീന്‍ കാഞ്ചനമാല പ്രണയം തന്നെ

ചിത്രത്തില്‍ ഫുഡ്‌ബോള്‍ കളിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് കൊണ്ടു തന്നെ ഒരു അത്‌ലറ്റിക് ബോഡി ഉണ്ടാക്കേണ്ടതുണ്ടായിരുന്നു. നന്നായിട്ട് ഭാരം കുറച്ചു. കൂടാതെ സ്ഥിരമായി കൊണ്ടു നടന്ന എന്റെ താടിയും ഉപേക്ഷിക്കേണ്ടി വന്നു-ടൊവിനോ

പുതിയ ചിത്രങ്ങള്‍

ടൊവീനോയ്ക്ക് തുണയായത് മൊയ്തീന്‍ കാഞ്ചനമാല പ്രണയം തന്നെ


മണ്‍സൂണ്‍ മാംഗോസ്, ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന സ്‌റ്റൈല്‍ എന്നീ ചിത്രങ്ങളാണ് ടൊവീന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X