മോഹന്‍ലാലിനോടൊപ്പം ലൂസിഫര്‍, മമ്മൂട്ടിക്കൊപ്പം എപ്പോള്‍? ഗംഭീര സിനിമയെ കുറിച്ച് ടൊവിനോ...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയാണ് ടൊവിനോ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. വില്ലന്‍ വേഷത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് നായകനായി തിളങ്ങുകയായിരുന്നു. ഇപ്പോള്‍ യുവതാരങ്ങളില്‍ പ്രധാനിയാണ്. സിനിമയില്‍ എത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. എന്നാലും ടൊവിനോയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രേക്ഷകരുടെ മനസ്സില്‍ എത്തുന്നത് മായാനദിയാണ്. നടന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ഈ ചിത്രം ചര്‍ച്ചാ വിഷയമാണ്.

ടൊവിനോ- ആഷിഖ് അബു കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നാരദന്‍. മാര്‍ച്ച് മൂന്നിന് ആയിരുന്നു ചിത്രം റിലീസിനെത്തിയത്. മാധ്യമപ്രവര്‍ത്തകനായിട്ടാണ് ടൊവിനോ ചിത്രത്തില്‍ എത്തിയത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വാര്‍ത്തകളുടെ പ്രചാരകന്‍ എന്ന നിലയിലാണ് ചിത്രത്തിന് നാരദന്‍ എന്ന പേര് നല്‍കിയതെന്ന് ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിത നാരദനിലെ ജേര്‍ണലിസ്റ്റ് ആകാന്‍ വേണ്ടി എടുത്ത കഷ്ടപ്പാടിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യവും പറഞ്ഞത്. ഒപ്പം തന്നെ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ചും മമ്മൂട്ടി ചിത്രത്തിനായുള്ള ആഗ്രഹത്തെ കുറിച്ചും ടൊവിനോ പറയുന്നുണ്ട്.

ടൊവിനോ

ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ...'' വാര്‍ത്തകളുടെ പ്രചാരകന്‍ എന്ന നിലയില്‍ ആണല്ലോ നാരദന്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓര്‍മ വരുന്നത്. ഇന്നത്തെ വാര്‍ത്തകരുടെ പ്രചാരകന്‍ ജേണലിസ്റ്റുകളാണ്, അങ്ങനെയാണ് ഈ ഒരു ടൈറ്റിലിലേയ്ക്ക് വന്നത്. രണ്ട് മൂന്ന് ചാനലുകളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. അതിനോടൊപ്പം തന്നെ ഈ ചാനലില്‍ വര്‍ക്ക് ചെയ്യുന്ന ആളുകളുടെ സ്വകാര്യ ജീവിതവും ചിത്രത്തിലൂടെ പറയുന്നുണ്ട്. ചന്ദ്രപ്രകാശന്റെ ജീവിതമാണ് ഈ സിനിമയില്‍ പ്രധാനമായി പറയുന്നത്. അതില്‍ കുറെ പ്രധാനപ്പെട്ട ആളുകള്‍ ഉണ്ട്. ഇവരെല്ലാം ചന്ദ്രപ്രകാശന്റെ ജീവിത്തിലൂടെ കടന്നു പോകുന്നുണ്ട്.

  മാധ്യമപ്രവര്‍ത്തകനാവുക

ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ കുറെ സംശയങ്ങള്‍ തനിക്കുണ്ടായിരുന്നു. മുന്‍പ് ആഷിഖ് ഏട്ടനോടൊപ്പ വര്‍ക്ക് ചെയ്തിട്ടുള്ളത് കൊണ്ട് ആ കഥാപാത്രത്തിലേയ്ക്ക് പുളളി എങ്ങനെയാണ് നമ്മളെ കൊണ്ട് എത്തിക്കുക എന്നത് അറിയാമായിരുന്നു. ഉണ്ണിച്ചേട്ടനുമായും കുറെ കാലമായിട്ട് അടുപ്പമുണ്ട്. ഇവര്‍ തനിക്ക് വേണ്ടി ഇന്‍പുട്ട് തരുകയും കഥാപാത്രത്തിനായി തയ്യാറാക്കി എടുക്കുകയും ചെയ്തു. അത്ര എളുപ്പമപ്പായിരുന്നില്ല ഒരു മാധ്യമപ്രവര്‍ത്തകന്‍ ആവുക എന്നത്. അങ്ങനെയാണെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകര്‍ ആവമല്ലോ. ഇത് എന്ന് പറയുന്നത് വേറൊരു തരം പെര്‍ഫോമന്‍സാണ്; ടൊവിനോ പറയുന്നു.

മിന്നില്‍ മുരളി

കഴിഞ്ഞ വര്‍ഷം പുറത്ത് ഇറങ്ങിയ ടൊവിനോ തോമസിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ചും താരം അഭമുഖത്തില്‍ പറഞ്ഞിരുന്നു.രണ്ടാം ഭാഗം ആലോചനയില്‍ ഉണ്ടെന്നായിരുന്നു ടൊവിനോ പറഞ്ഞത്. മിന്നില്‍ മുരളിയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ ആദ്യഭാഗത്തെക്കാള്‍ വളരെ സീരയസ് ആയിട്ടാണ് രണ്ടാംഭാഗം ആലോചിക്കുന്നത്. തിരക്കഥ ലോക്ക് ആയി കഴിഞ്ഞാല്‍ ഉറപ്പായും സിനിമയുണ്ടാകുമെന്നാണ് ടൊവിനോ പറയുന്നത്. ഇതൊരു ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ടൊവിനോ പറയുന്നുണ്ട്.

Recommended Video

Dulquer salman's gift to minnal murali tovino | FilmiBeat Malayalam
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനെ കുറിച്ചും ടൊവിനോ പറയുന്നത്. അങ്ങനെയൊരു ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ട്. റൈറ്റ് പ്രൊജക്ട് സംഭവിക്കണം. എന്തെങ്കിലും ഒരു സിനിമ ചെയ്യാന്‍ പാടില്ല. അത്രയും ബഹുമാനിക്കുകയും ആരാധിക്കുകയു ചെയ്യുന്ന നടനും വ്യക്തിയുമാണ്. അദ്ദേഹത്തിനോടൊപ്പം ഒരു സ്‌ക്രീന്‍ സ്‌പെയിസ് ഷെയര്‍ ചെയ്യാന്‍ കിട്ടുമ്പോള്‍ അതൊരു ഗംഭീര സിനിമ ആയിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ടൊവിനോ പറഞ്ഞ് അവസാനിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X