»   » സങ്കടം മാറ്റാന്‍ ടൊവിനോ കണ്ടെത്തിയ മാര്‍ഗം, ഒന്നു പരീക്ഷിച്ചു നോക്കിയാലോ ??

സങ്കടം മാറ്റാന്‍ ടൊവിനോ കണ്ടെത്തിയ മാര്‍ഗം, ഒന്നു പരീക്ഷിച്ചു നോക്കിയാലോ ??

Posted By: Nihara
Subscribe to Filmibeat Malayalam

ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തി വിജയിച്ചവര്‍ നിരവധിയാണ്. എന്നാല്‍ തുടക്കത്തിലെ കഷ്ടപ്പാടുകള്‍ പിന്നീട് വിജയമായി മാറുന്നത് വരെ പ്രയ്തനിച്ചവര്‍ക്കു മാത്രമേ സിനിമയില്‍ നിലനില്‍പ്പുള്ളൂ. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ ജീവിതത്തിലുമുണ്ട് ഇത്തരത്തിലുള്ള അനുഭവം. ജോലി രാജിവെച്ച് സിനിമയിലേക്കെത്തിയ താരത്തിന് തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല സിനിമയില്‍ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും പൈസയില്ലാതെ തെണ്ടി നടന്ന പഴയ കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരം . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വന്തം തീരുമാനപ്രകാരമാണ് ടൊവിനോ സിനിമയിലേക്ക് എത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ജോലി രാജി വെച്ചതിനാല്‍ കൈയ്യില്‍ കാശില്ലാത്ത സമയമുണ്ടായിരുന്നു. വീട്ടില്‍ ചോദിച്ചാല്‍ കാശ് കിട്ടുമെങ്കിലും സ്വയം തിരഞ്ഞെടുത്ത തീരുമാനമായതിനാല്‍ ചോദിക്കാന്‍ മടിയായിരുന്നുവെന്ന് താരം പറയുന്നു.

ജോലി ഉപേക്ഷിച്ച് സിനിമയിലെത്തി

സിനിമാ മോഹവുമായി നടക്കുന്നതിനിടയില്‍ ജോലി തടസ്സമായി വന്നതിനാല്‍ ഉള്ള ജോലി കളഞ്ഞ് സിനിമയിലെത്തിയതാണ് ടൊവിനോ തോമസ്. യുവതാരങ്ങളില്‍ മിക്കവരും ഇത്തരത്തില്‍ മറ്റു പ്രൊഫഷനിലെ ജോലി കളഞ്ഞാണ് സിനിമയിലേക്ക് ഇറങ്ങിയത്.

കൈയ്യില്‍ കാശില്ലാത്ത സമയം

ജോലി കളഞ്ഞതിനാല്‍ നിത്യച്ചെലവിന് പോലും കാശില്ലാതിരുന്ന സമയമുണ്ടായിരുന്നുവെന്ന് താരം ഓര്‍ക്കുന്നു. വീട്ടില്‍ ചോദിക്കാന്‍ മടിയായിരുന്നു. ചോദിച്ചാല്‍ വീട്ടില്‍ നിന്നും കാശ് കിട്ടിയേനെയെന്നും ടൊവിനോ പറഞ്ഞു.

സങ്കടം വരുമ്പോള്‍ ചിരിക്കും

സിനിമയിലേക്കുള്ള വരവിനിടയില്‍ വളരെയധികം കഷ്ടപ്പാട് അനുഭവിച്ചിരുന്നൊരു സമയമുണ്ടായിരുന്നു. സങ്കടം വന്നാല്‍ ചിരിച്ചു കൊണ്ട് സെല്‍ഫിയെടുക്കുമായിരുന്നു അന്ന് താരം ഓര്‍ത്തെടുക്കുന്നു.

ധാരാളം അവസരങ്ങള്‍ തേടി വന്നിരുന്നു

എബിസിഡിയിലൂടെയാണ് ടൊവിനോ തോമസ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീനായിരുന്നു താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. സൂപ്പര്‍ ഹിറ്റായ ആ ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു അഥവാ അപ്പ്വേട്ടന്‍ പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രമാണ്.

മൊയ്തീനു ശേഷം ധാരാളം കഥ കേട്ടു

എന്ന് നിന്റെ മൊയ്തിന്‍ സനിമ ഇറങ്ങിക്കഴിഞ്ഞതിനു ശേഷം താന്‍ ധാരാളം കഥകള്‍ കേട്ടിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ അവയൊന്നും തന്നെ ആകര്‍ഷിച്ചിരുന്നില്ല. മികച്ചൊരു കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരം .

ആവേശം കൊള്ളിക്കുന്ന കഥയ്ക്കായുള്ള കാത്തിരിപ്പ്

എന്ന് നിന്റെ മൊയ്തീനിനു ശേഷം നിരവധി കഥകള്‍ കേട്ടിരുന്നുവെങ്കിലും ആവേശം കൊള്ളിക്കുന്ന കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താനെന്ന് ടൊവിനോ ഓര്‍ത്തെടുത്തു. ആ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമാക്കിയ ചിത്രങ്ങളായിരുന്നു മെക്‌സിക്കന്‍ അപാരതയും ഗോദയും.

ശരിക്കും വേദനിച്ചു

ഗോദ സിനിമയില്‍ ഗുസ്തി സീനില്‍ കാണുന്ന വേദന തന്റെ മുഖത്തെ തന്നെ വേദനയാണെന്ന് ടൊവിനോ പറഞ്ഞു. സംസ്ഥാന ചാമ്പ്യനാണ് തന്നോടൊപ്പം അഭിനയിച്ചത്. കഴുത്തു പിടിച്ച് ഞെരിച്ചപ്പോള്‍ കുറച്ചു നേരം ശ്വാസം പോലും കിട്ടിയിരുന്നില്ലെന്നും താരം പറയുന്നു.

English summary
Tovino thomas about his film experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam